ജോലിഭാരത്തെ തുടർന്ന് പോലീസുകാർ കടുത്ത മാനസിക സമ്മർദം നേരിടുന്നെന്നന്നതായി പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന സമ്മേളനത്തിൽ വിമർശനം.Policemen under extreme stress; Criticism of not considering the Home Department
എന്നാൽ ഇക്കാര്യം പരിഗണിക്കാൻ ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ശ്രദ്ധ ഉണ്ടായിട്ടില്ലെന്നും അസോസിയേഷൻ സമ്മേളനത്തിൻ്റെ പൊതുചർച്ചയിൽ വിമർശനമുയർന്നു.
ഇപ്പോൾ നടക്കുന്ന പരിഷ്കാരങ്ങൾ പോലീസുകാരുടെ മാനസികസമ്മർദം വർധിപ്പിക്കുന്നുണ്ട്. പോലീസുകാരുടെ ചെറിയ വീഴ്ചകൾക്കുപോലും വലിയ ശിക്ഷയാണ് ലഭിക്കുന്നത്. ഇത് പോലീസിന്റെ ജോലി സാഹചര്യം കടുത്തതാക്കുന്നു.
നിസ്സാര കുറ്റത്തിന് ആളുകളെ സസ്പെൻഡ് ചെയ്യുന്നത് ജോലിസാഹചര്യം കടുത്തതാക്കുന്നു.
1958- ലെ കേരള പോലീസ് ഡിപ്പാർട്ട്മെന്റ് ഇൻവെസ്റ്റിഗേഷൻ ആൻഡ് പണിഷ്മെന്റ്റ് ആക്ട് പ്രകാരമുള്ള നടപടികൾ ഇപ്പോഴും സ്വീകരിക്കുന്നത്. ഇത് പരിഷ്കരിക്കണമെന്നും സംഘടനാ റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്.