സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

സബ് ഇൻസ്‌പെക്‌ടർക്ക് സസ്‌പെൻഷൻ

കണ്ണൂർ: വിരമിച്ച സബ് ഇൻസ്‌പെക്‌ടറെ വിമർശിച്ച് വാട്‌സാപ്പ് സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്പെ‌ൻഡ് ചെയ്തു. കണ്ണൂർ പയ്യന്നൂർ സ്റ്റേഷനിലെ എസ്‌ഐ മനോജ് കുമാറിനെതിരെയാണ് നടപടി.‌

ഡിഐജി യതീഷ് ചന്ദ്രയാണ് മനോജ് കുമാറിനെതിരെ നടപടി സ്വീകരിച്ചത്. ഇതേ സ്റ്റേഷനിൽ നിന്നും വിരമിച്ച സബ് ഇൻസ്‌പെക്‌ടർ എൻ പി കൃഷ്‌ണനെതിരെയായിരുന്നു ചിത്രങ്ങളടക്കം മനോജ് കുമാർ പോസ്റ്റിട്ടത്.

ഇക്കഴിഞ്ഞ ഏപ്രിൽ 30നാണ് കൃഷ്‌ണൻ സബ് ഇൻസ്‌പെക്‌ടർ സർവീസിൽ നിന്ന് വിരമിച്ചത്. വാട്‌സപ്പ് സ്റ്റാറ്റസ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് എൻ.പി കൃഷ്‌ണൻ ഇതിനെതിരെ പരാതി നൽകുകയായിരുന്നു.

ഇതേദിവസം ‘ലഭ്യമായ ജീവിത സൗകര്യങ്ങളിൽ മറ്റ് ജീവനുകൾക്ക് പ്രസക്തി കൊടുക്കാതെ ജോലിയിൽ പ്രതികാരം മാത്രം കണക്കാക്കി തീ‌ർപ്പാക്കുന്ന വ്യക്തികളോട് ഒന്നുമാത്രമേ പറയാനുള്ളു.

നാളെ നീ എന്ന വ്യക്തിയും പടിയിറങ്ങും, അതാണ് കാലത്തിന്റെ നീതി. കാലം അത് ഭംഗിയായി നടപ്പാക്കും.’ എന്നാണ് എസ്‌ഐ മനോജ് കുമാർ പോസ്റ്റ് ചെയ്‌തത്.

കൃഷ്‌ണന്റെ പരാതിയിൽ പയ്യന്നൂർ ഡിവൈ.എസ്.പി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും ചെ‌യ്‌തു.

ഇതിന്റെ അടിസ്ഥാനത്തിലാണ് മനോജ് കുമാറിനെതിരെ നടപടിയെടുത്തത്. സംഭവത്തിൽ കണ്ണൂർ റൂറൽ എസ്.പിയാകും തുടരന്വേഷണം നടത്തുക.

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ വീണ്ടുമൊരു ട്വിസ്റ്റ്.

പ്രതിയായ കുട്ടിയുടെ അമ്മാവനിൽ നിന്നും നിർണായക മൊഴി പുറത്തുവന്നു.

കുട്ടിയെ കൊന്നത് താൻ അല്ല, ദേവേന്ദുവിന്റെ അമ്മ ശ്രീതുവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് ഹരികുമാർ മൊഴി നൽകിയത്.

ഹരികുമാറിനെ പ്രതിയാക്കി കുറ്റപത്രം സമർപിക്കാൻ പൊലീസ് തയാറാകുന്നതിനിടെയാണ് ഇത്തരത്തിൽ മൊഴി പുറത്തുവന്നത്.

മൂന്നാഴ്ച മുൻപ് തിരുവനന്തപുരം റൂറൽ എസ്പി കെ.എസ്. സുദർശൻ ജയിൽ സന്ദർശിക്കാൻ എത്തിയപ്പോൾ പ്രതി ഹരികുമാർ അദ്ദേഹത്തെ കണ്ടിരുന്നു.

കുഞ്ഞിനെ കൊന്നത് താൻ അല്ലെന്നും ശ്രീതുവാണ് കൊലപാതകം നടത്തിയതെന്നും തന്നെ പ്രതിയാക്കാനുള്ള നീക്കമാണ് ശ്രീതു നടത്തിയതെന്നും ഹരികുമാർ എസ്പിക്ക് മൊഴി നൽകി.

പിന്നീട് പൊലീസ് നടത്തിയ ചോദ്യംചെയ്യലിലും ഹരികുമാർ ഇക്കാര്യം ആവർത്തിച്ചു.Read more

‘മിൽമ’ യുടെ അപരൻ ‘മിൽന’

തിരുവനന്തപുരം: മില്‍മയുടെ പേരും ഡിസൈനും അനുകരിച്ച സ്വകാര്യ ഡയറിക്ക് ഒരു കോടി രൂപ പിഴ വിധിച്ച് കോടതി. മില്‍ന എന്ന കമ്പനിക്കെതിരെയാണ് നടപടി.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ കൊമേഴ്‌സ്യല്‍ കോടതിയാണ് പിഴ ചുമത്തിയത്. മില്‍മയോട് സാദൃശ്യം തോന്നുന്ന തരത്തിലുള്ള ലോഗോയും പാക്കറ്റും ഉപയോഗിച്ചാണ് പാൽ വിപണിയില്‍ എത്തിച്ചത്.

സംഭവത്തിന് പിന്നാലെ മില്‍മ പരാതി നല്‍കുകയായിരുന്നു.

മില്‍മയ്ക്ക് സമാനമായ ഡിസൈനോ പാക്കിംഗോ ഉപയോഗിച്ച് ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതില്‍ നിന്നും പരസ്യപ്പെടുത്തുന്നതില്‍ നിന്നും സ്ഥാപനത്തെ കോടതി വിലക്കിയിട്ടുണ്ട്.

ഒരു കോടി രൂപ പിഴയും ആറ് ശതമാനം പിഴപ്പലിശയും ഉള്‍പ്പടെയാണ് കമ്പനിക്കെതിരെ ചുമത്തിയിട്ടുള്ളത്.

ഉപഭോക്താക്കളെ വഞ്ചിക്കുന്ന പ്രവര്‍ത്തികള്‍ ഉണ്ടായാല്‍ ഇനിയും കര്‍ശന നടപടിയുണ്ടാകുമെന്ന് മില്‍മ ചെയര്‍മാന്‍ കെഎസ് മണി അറിയിച്ചു.

Summary: police officer has been suspended for posting WhatsApp status criticizing a retired sub-inspector. Action was taken against SI Manoj Kumar of Payyannur Police Station in Kannur.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു

ഇരട്ട സഹോദരങ്ങളായ എസ്ഐമാർ തമ്മിലടിച്ചു ചേലക്കര: ഇരട്ട സഹോദരങ്ങളായ പൊലീസ് സബ് ഇൻസ്‌പെക്ടർമാർ...

സ്വകാര്യ ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് സമരം പിൻവലിച്ചു 'തിരുവനന്തപുരം: ​ഗതാ​ഗതവകുപ്പ് മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്കൊടുവിൽ സ്വകാര്യ...

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി...

വിപ്ലവസൂര്യന് വിട; അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ ഭൗതികദേഹം എകെജി പഠനഗവേഷണ കേന്ദ്രത്തിൽ എത്തിച്ചു....

Related Articles

Popular Categories

spot_imgspot_img