web analytics

വാഹനാപകടത്തിൽ എസ്ഐക്ക് ദാരുണാന്ത്യം

വാഹനാപകടത്തിൽ എസ്ഐക്ക് ദാരുണാന്ത്യം

കൊല്ലം: കാറും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അടൂർ എആർ ക്യാംപിലെ എസ്ഐ സാബുവാണ് മരിച്ചത്. കൊട്ടാരക്കര പൊലിക്കോട് ആനാട് വെച്ചാണ് അപകടമുണ്ടായത്.

കൊല്ലം കടയ്ക്കൽ സ്വദേശിയാണ് സാബു. ഇദ്ദേഹം സഞ്ചരിച്ചിരുന്ന കാർ പിക്കപ്പ് ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന ജീപ്പ് സ്‌കൂട്ടറിനെ മറികടക്കാൻ ശ്രമിക്കവെയാണ് സാബു സഞ്ചരിച്ച കാറിൽ ഇടിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്ഐ സാബുവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎൽ 24 ബി 3446 നമ്പർ വാഗൺ ആർ കാറിലായിരുന്നു എസ്ഐ സഞ്ചരിച്ചത്.

കെഎൽ 02 ബിഡബ്ല്യു 2027 നമ്പർ പിക്കപ്പ് ജീപ്പുമായാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാഹനം മറിയുകയും കാർ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്.

അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിക്കപ്പ് ജീപ്പ് മറികടക്കാൻ ശ്രമിച്ച സ്‌കൂട്ടറും മറിഞ്ഞു. സ്കൂട്ടർ യാത്രികർക്ക്കാര്യമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം.

സാബുവിന്റെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

റസീനയുടെ മരണം;സുഹൃത്തിനെതിരെ കുടുംബം

കണ്ണൂര്‍: കണ്ണൂർ കായലോട്ടെയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ആൺസുഹൃത്തിനെതിരെ ആരോപണവുമായി കുടുംബം. റസീനയുടെ പണവും സ്വർണവും തട്ടിയെടുത്തു എന്നാണ് കുടുംബത്തിന്റെ ആരോപണം.

പൊലീസ് അറസ്റ്റ് ചെയ്തവർ നിരപരാധികളാണ്. സദാചാര പൊലീസിങ് നടന്നിട്ടില്ലെന്നും യുവതിയുടെ മാതാവ് പ്രതികരിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്തവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് അറിയിച്ചതിരുന്നു.

പറമ്പായി സ്വദേശികളായ എം.സി. മൻസിലിൽ വി.സി. മുബഷീർ (28), കണിയാന്റെ വളപ്പിൽ കെ.എ. ഫൈസൽ (34), കൂടത്താൻകണ്ടി ഹൗസിൽ വി.കെ. റഫ്നാസ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ആത്മഹത്യക്കുറിപ്പിൽ നിന്ന് കിട്ടിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരും എസ്ഡിപിഐ പ്രവർത്തകരാണെന്ന് പൊലീസ് അറിയിച്ചു.

ഞായറാഴ്ച വൈകീട്ട് മൂന്നോടെയാണ് സംഭവങ്ങളുടെ തുടക്കം. കായലോട് അച്ചങ്കര പള്ളിക്കു സമീപം കാറിനരികിൽ റസീന സുഹൃത്തിനോട് സംസാരിച്ചു നിൽക്കുകയായിരുന്നു. ഈ സമയത്ത് അറസ്റ്റിലായവർ ഉൾപ്പെടെയുള്ള സംഘം ഇവരെ ചോദ്യം ചെയ്തു.

തുടർന്ന് യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ചശേഷം മയ്യിൽ സ്വദേശിയായ സുഹൃത്തിനെ കൈയ്യേറ്റം ചെയ്ത ശേഷം സമീപത്തുള്ള മൈതാനത്തേക്ക് കൊണ്ടു പോകുകയുമായിരുന്നു.

അഞ്ച് മണിക്കൂറോളം യുവാവിനെ തടഞ്ഞുവച്ച് വിചാരണ ചെയ്ത സംഘം മൊബൈൽ ഫോണും ടാബും പിടിച്ചെടുത്തു. പിന്നാലെ എട്ടരയോടെ പറമ്പായിയിലെ എസ്ഡിപിഐ ഓഫിസിലെത്തിച്ചു.

തുടർന്ന് റസീനയുടേയും യുവാവിന്റെയും ബന്ധുക്കളെ ഓഫിസിലേക്ക് വിളിച്ചുവരുത്തി. രാത്രി വൈകിയാണ് യുവാവിനെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചത്.

യുവാവിന്‍റെ കൈയിൽനിന്ന് പിടിച്ചെടുത്ത ടാബും മൊബൈൽഫോണും അറസ്റ്റിലായ പ്രതികളിൽ നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Summary: A tragic accident involving a car and a pickup jeep claimed the life of police officer Sabu, an SI from Adoor AR Camp. The collision occurred at Aanad near Polikode in Kottarakkara. An investigation into the incident is underway.

spot_imgspot_img
spot_imgspot_img

Latest news

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

Other news

വാടാനപ്പള്ളി ഭക്ഷ്യക്കിറ്റ് വിവാദം: ഉടമക്കെതിരെ കേസെടുത്തു

തൃശൂർ: തിരഞ്ഞെടുപ്പ് ചൂടിനിടയിൽ തൃശൂരിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിക്കുന്ന കിറ്റ് വിവാദം...

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു

ഡൽഹി സർവകലാശാലയിൽ ബോംബ് ഭീഷണി; രാംജാസ്, മിറാൻഡ കോളേജുകൾ ഒഴിപ്പിച്ചു. ഡൽഹി സർവകലാശാലയിലെ...

കണ്ണൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം: ബിജെപി വനിതാ നേതാവിന്റെ വീടിന് നേരെ ആക്രമണം;

കണ്ണൂർ: തെരഞ്ഞെടുപ്പ് ചൂടിനിടയിൽ കണ്ണൂരിൽ വീണ്ടും രാഷ്ട്രീയ സംഘർഷം പുകയുന്നു. പാട്യം...

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല

ടെഹ്‌റാനിൽ വ്യോമാക്രമണം; 13 മരണം: പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല ലോകം ഉറ്റുനോക്കുന്ന പശ്ചിമേഷ്യൻ...

സോഷ്യൽ മീഡിയ ദമ്പതികൾ വിഷ്ണു–അമേയ വേർപിരിഞ്ഞു; പരസ്പര ആരോപണങ്ങൾ കടുത്തു

സോഷ്യൽ മീഡിയ ദമ്പതികൾ വിഷ്ണു–അമേയ വേർപിരിഞ്ഞു; പരസ്പര ആരോപണങ്ങൾ കടുത്തു കൊച്ചി: സോഷ്യൽ...

വോട്ട് ചെയ്യാൻ ബൈക്ക് ടാക്സിയിൽ ഫ്രീയായി പോകാം എന്ന് കരുതിയോ? ഊബറിന് എട്ടിന്റെ പണി കൊടുത്ത് ഇലക്ഷൻ കമ്മീഷൻ;

കോഴിക്കോട്: വോട്ടെടുപ്പ് ദിനത്തിൽ വോട്ടർമാരെ പോളിംഗ് ബൂത്തുകളിൽ എത്തിക്കാൻ ഓൺലൈൻ ടാക്സി...

Related Articles

Popular Categories

spot_imgspot_img