അൽമായ മുന്നേറ്റമെന്ന് പറഞ്ഞ് അഴിഞ്ഞാടിയാൽ എട്ടിന്റെ പണി; അടിപിടി ഒഴിവാക്കാൻ പ്രകടനം വിലക്കി പോലീസ്

കോട്ടയം: വരിക്കാംകുന്ന് പ്രസാദഗിരി സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ കുർബാന ക്രമത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി നാളെ നടത്താനിരുന്ന പ്രകടനം വിലക്കി പോലീസ്.

പരിപാടിക്ക് അനുമതിയില്ലെന്ന് അറിയിച്ച് സംഘാടകരായ അൽമായ മുന്നേറ്റം ഭാരവാഹികൾക്ക് തലയോലപ്പറമ്പ് സിഐയാണ് നോട്ടീസ് നൽകിയത്. റോഡ് ഉപരോധിച്ച് പരിപാടി നടത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്നും അൽമായ മുന്നേറ്റം വൈക്കം ഫൊറോന പ്രസിഡൻ്റ് എം എം മാത്യൂ മണിപ്പാടന് നൽകിയ നോട്ടീസിൽ പോലീസ് പറയുന്നു.

എറണാകുളം- അങ്കമാലി അതിരൂപതയിൽപ്പെട്ട ഈ പള്ളിയിൽ കുർബാന ക്രമത്തെച്ചൊല്ലി തർക്കം നിലനിൽക്കുന്നുണ്ട്. മെത്രാൻ സിനഡ് നിർദേശിച്ച വിധത്തിൽ ഏകീകൃത കുർബാന നടത്താൻ അഡ്മിനിസ്ട്രേറ്ററായി ഫാ.ജോൺ തോട്ടുപുറത്തെയാണ് നിയമിച്ചത്. ഈ മാസം ഒന്നിന് രാവിലെ വൈദികനെത്തി കുർബാന തുടങ്ങിയതോടെ ഒരു വിഭാ​ഗം ആളുകൾ അദ്ദേഹത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു. മൈക്കും മറ്റു സാധനങ്ങളും അടിച്ചു തകർത്തു. ഫാ. ജോണിനെതിരെ കുരുമുളക് സ്പ്രേ ഉപയോഗിച്ചതായി പോലീസ് തയ്യാറാക്കിയ എഫ്ഐആറിലുണ്ട്.

ഇരുപക്ഷത്തുമുള്ള 11 പേർക്കെതിരെ കേസെടുത്തു ഇടവക വിശ്വാസികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയതിൽ പലർക്കും പരിക്കേറ്റിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഇടവക അംഗങ്ങളെ ഒഴിപ്പിച്ച് പള്ളി പൂട്ടിയിരിക്കയാണ്. ഈ സാഹചര്യത്തിലാണ് പ്രതിഷേധ പരിപാടികൾ വിലക്കികൊണ്ടുള്ള പോലീസ് ഇടപെടൽ.

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമികയുടെ മരണം; പോലീസിൽ പരാതി നൽകി കുടുംബം

ബെംഗളൂരു: ബെംഗളൂരുവിലെ ഹോസ്റ്റൽ മുറിയിൽ മലയാളി നഴ്‌സിങ് വിദ്യാര്‍ത്ഥിനി അനാമിക ജീവനൊടുക്കിയ...

ജയിലിലെ ജോലി ഇല്ലായിരുന്നെങ്കിൽ ആറു വർഷം തടവറയിൽ കിടക്കേണ്ടി വന്നേനെ…ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ചതുകൊണ്ട് പുറത്തിറങ്ങിയ തടവുകാരൻ

ബം​ഗ​ളൂ​രു: ത​ട​വി​ൽ ക​ഴി​ഞ്ഞ​പ്പോ​ൾ സ​മ്പാ​ദി​ച്ച വേ​ത​നം ഉ​പ​യോ​ഗി​ച്ച് കോ​ട​തി ഉ​ത്ത​ര​വി​ട്ട പി​ഴ...

അച്ഛനും അമ്മയും മകനും മകൻ്റെ ഭാര്യയും പലരിൽ നിന്നായി തട്ടിച്ചത് നൂറു കോടി; സിന്ധു വി നായർ പിടിയിൽ

തിരുവല്ല: ജി ആൻഡ് ജി ഫിനാൻസ് തട്ടിപ്പുകേസിൽ മൂന്നാം പ്രതി സിന്ധു...

സംസ്ഥാന ബജറ്റ്; വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണന

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനായി പ്രത്യേക പദ്ധതികളുമായി കേരളാ ബജറ്റ്. വിഴിഞ്ഞത്തെ പ്രധാന...

Related Articles

Popular Categories

spot_imgspot_img