കമ്പമലയിൽ പൊലീസും മാവോയിസ്റ്റും തമ്മിൽ ഏറ്റുമുട്ടൽ; 9 റൗണ്ട് വെടിശബ്ദം കേട്ടെന്ന് തോട്ടം തൊഴിലാളികൾ

തലപ്പുഴ: വയനാട് കമ്പമലയിൽ മാവോയിസ്റ്റും പൊലീസും തമ്മിൽ ഏറ്റുമുട്ടൽ. ഒൻപത് റൗണ്ട് വെടിശബ്ദം കേട്ടതായി തോട്ടം തൊഴിലാളികൾ പറഞ്ഞു. തേൻപാറ്, ആനക്കുന്ന് ഭാഗത്താണ് വെടിവെപ്പ് നടന്നത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് വിവരം.

കമ്പമലയിൽ സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള നാലു മാവോയിസ്റ്റുകൾ എത്തിയിരുന്നു. അതിനു പിന്നാലെ തണ്ടർബോൾട്ട് നിരീക്ഷണം ശക്തമാക്കി. കമ്പമലയോട് ചേർന്നുള്ള വനത്തിൽ സംഘം തങ്ങുന്നതായി ലഭിച്ച വിവരം നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്പ്പുണ്ടായതെന്നാണ് വിവരം. കഴിഞ്ഞ ബുധനാഴ്ച മാവോസ്റ്റ് സംഘം എത്തി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് കമ്പമല നിവാസികളോടെ ആവശ്യപ്പെട്ടിരുന്നു.

ശ്രീലങ്കൻ അഭയാർഥികളെ പുനരധിവസിപ്പിച്ച കമ്പമലയിലെ ദുരിതങ്ങൾ ഉന്നയിച്ചു മാവോയിസ്റ്റുകൾ വനം വികസന കോർപറേഷൻ ഡിവിഷൻ ഓഫിസ് പട്ടാപ്പകൽ ആക്രമിച്ചിരുന്നു. തുടർന്നും പലവട്ടം സി.പി. മൊയ്തീന്റെ നേതൃത്വത്തിലുള്ള മാവോയിസ്റ്റ് സായുധ സംഘം കമ്പമലയിൽ എത്തി. പൊലീസ് ഹെലികോപ്റ്റർ വരെ എത്തിച്ച് തിരച്ചിൽ നടത്തിയിട്ടും മാവോയിസ്റ്റുകളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

 

Read Also: നമ്മുടെ സേവകരായ ആളുകളെ നമ്മൾ ‘സാർ’ എന്നുവിളിക്കും, അവർ നമ്മളോട് മോശമായി പെരുമാറും; പൊലീസിനെ ജനങ്ങളല്ല, ജനങ്ങളെ പൊലീസാണ് ‘സാർ’ എന്ന് വിളിക്കേണ്ടതെന്ന് ഹൈകോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

എസ്റ്റേറ്റിൽ യുവതി തൂങ്ങി മരിച്ച സംഭവം; ഭർത്താവിനെതിരെ ആരോപണവുമായി ബന്ധുക്കൾ

പാലക്കാട്: പുതുപ്പരിയാരം എസ്റ്റേറ്റിൽ യുവതി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ...

ഗവർണർ അംഗീകരിച്ചാലേ മോചനം സാദ്ധ്യമാവൂ; ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള മന്ത്രിസഭാ ശുപാർശ നൽകാതെ സർക്കാർ

തിരുവനന്തപുരം: കാരണവർ വധക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന ഷെറിനെ ശിക്ഷായിളവ് നൽകി മോചിപ്പിക്കാനുള്ള...

കൊല്ലത്ത് ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി; പ്ലസ് ടു വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

കൊല്ലം: ബൈക്ക് സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി പ്ലസ് ടു വിദ്യാർഥി മരിച്ചു....

കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് അപകടം; പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തിൽ കാറിന് തീപിടിച്ച് പൊള്ളലേറ്റ മധ്യവയസ്‌കന്‍ മരിച്ചു. കുറ്റ്യാടി...

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

Related Articles

Popular Categories

spot_imgspot_img