പത്തനംതിട്ട: പൊലീസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ടയിലാണ് സംഭവം. തിരുവല്ല ട്രാഫിക് യൂണിറ്റിലെ സിവില്‍ പൊലീസ് ഓഫീസര്‍ ആര്‍ ആര്‍ രതീഷ് ആണ് തൂങ്ങിമരിച്ചത്.
പത്തനംതിട്ട ചിറ്റാറിലുള്ള വീട്ടിലാണ് രതീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
താമരശ്ശേരി ഷഹബാസ് വധം; പ്രതികളുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിന്റെ കൊലപാതക കേസിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ആറ് വിദ്യാർഥികളുടെ ജാമ്യാപേക്ഷയാണ് കോടതി പരിഗണിക്കുന്നത്. കോഴിക്കോട് ജില്ലാ കോടതിയാണ് വിധി പറയുക.
കേസിൽ കുട്ടി കുറ്റവാളികൾക്ക് ജാമ്യം നൽകിയാൽ കൂടുതൽ കുറ്റകൃത്യങ്ങളിലേക്ക് പോകാൻ സാധ്യത ഉണ്ടെന്നും അപൂർവങ്ങളിൽ അപൂർവമായ കേസിൽ കുറ്റാരോപിരായവർക്ക് ജാമ്യം നൽകരുത് എന്നുമാണ് ഷഹബാസിൻ്റെ കുടുംബത്തിൻ്റെ വാദം. ആക്രമണത്തിന് ശേഷം വിദ്യാർഥികൾ തമ്മിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സന്ദേശങ്ങളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.









