ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്. 472പൊലീസ് സ്റ്റേഷൻ പരിധിയിലാണിവയുള്ളത്.

ഏറ്റവും കൂടുതൽ തിരുവനന്തപുരം സിറ്റിയിലാണ്.235 എണ്ണം, തിരുവനന്തപുരം റൂറലിൽ 118, മലപ്പുറത്ത്92. ഇത്തരത്തിൽ കണ്ടെത്തിയ ബ്ലാക്ക്സ്പോട്ടുകളിൽ തുടർച്ചയായി ഡ‌്രോൺപരിശോധന നടത്തി ലഹരിയിടപാടുകാരെയും ഉപയോഗിക്കുന്നവരെയും പിടികൂടുമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം പറഞ്ഞു.

ഡ്രോൺ ദൃശ്യങ്ങൾ പരിശോധിച്ച് പരിശോധനകൾ നടത്തും. സംഭരണ-വിതരണ കേന്ദ്രങ്ങളും ലഹരിയെത്തിക്കുന്ന വാഹനങ്ങളും കണ്ടെത്തി പിടികൂടും. കാരിയർമാരായ സ്ത്രീകളെയടക്കം തിരിച്ചറിയാനുമാവും. ഇതിനായി 472സ്റ്റേഷനുകളിൽ പ്രത്യേക സ്ക്വാഡുകൾ രൂപീകരിച്ചു.

ബ്ലാക്ക്സ്പോട്ടുകളിലെ സ്കൂളുകൾക്കും കോളേജുകൾക്കുമടുത്തുള്ള തട്ടുകടകളിൽ ലഹരി വ്യാപാരമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. എം.ഡി.എം.എ അടക്കമുള്ള രാസലഹരിയാണ് കൂടുതലും വിൽക്കുന്നത്.

ലഹരിയൊഴുക്ക് തടയാൻ വിവിധ ഏജൻസികളെ ഏകോപിപ്പിക്കും. ഇതിനായി സംസ്ഥാനതലത്തിൽ ചീഫ്സെക്രട്ടറിയും ജില്ലാതലത്തിൽ കളക്ടറും തലവനായി നാർകോ- കോഓർഡിനേഷൻ സെന്ററും സജ്ജമാക്കിയിട്ടുണ്ട്.

ലഹരിയിടപാടുകാരുടെ ചിത്രങ്ങളടക്കമുള്ള വിവരങ്ങൾ ദേശീയ ഡേറ്റാബേസായ നിദാനിലേക്ക് (നാഷണൽ ഇന്റഗ്രേറ്റഡ് ഡേറ്റാബേസ് ഓൺ അറസ്റ്റഡ് നാർക്കോ ഒഫൻഡേഴ്സ്) നൽകും. കേസന്വേഷണത്തിന് സഹായകരമാണിത്.

ബ്ലാക്ക്സ്പോട്ടുകൾക്ക് മുകളിൽ ഡ്രോൺപറത്തി പൊലീസ് ദൃശ്യങ്ങളെടുക്കുന്നതാണ് ആദ്യഘട്ടം.ഇവ സ്റ്രേഷനുകളിലും കൺട്രോൾറൂമുകളിലും തത്സമയം പരിശോധിക്കും. ലഹരിവില്പനക്കാരെയും ഉപയോഗിക്കുന്നവരെയും ഉടനടി അറസ്റ്റിലാക്കും.

ലഹരിവില്പന കേന്ദ്രങ്ങളിൽ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ റെയ്ഡു നടത്താം.വളരെ ഉയരത്തിൽ നിന്ന് രഹസ്യമായി ദൃശ്യങ്ങൾ പകർത്താനാവും. ഇതിനായി സ്റ്റേഷനുകൾക്ക് ഡ്രോൺ വാടകയ്ക്കെടുക്കാം, വാങ്ങാം.

ബ്ലാക്ക്സ്പോട്ടുകൾ

(ജില്ല, പൊലീസ് സ്റ്റേഷൻ,

ബ്ലാക്ക് സ്പോട്ടുകൾ ക്രമത്തിൽ)

തിരുവനന്തപുരം………………..59,353

കൊല്ലം……………………………….35,95

പത്തനംതിട്ട……………………….14,34

ആലപ്പുഴ…………………………….30,56

കോട്ടയം……………………………..45,70

ഇടുക്കി……………………………….22, 52

എറണാകുളം……………………..57,133

തൃശൂർ……………………………….39,117

പാലക്കാട്…………………………..35,82

മലപ്പുറം……………………………..34,92

കോഴിക്കോട്………………………34,112

വയനാട്……………………………..17,26

കണ്ണൂർ……………………………….33,66‌

കാസർകോട്……………………..18,83

ലഹരി കേസ്, അറസ്റ്റ്

(പൊലീസിന്റെ കണക്ക്)

2022…………26565, 29514

2023…………30555,33062

2024…………27415,29706

10,829.88 കിലോ

3 വർഷത്തിനിടെ

പിടികൂടിയ കഞ്ചാവ്

ലഹരിവിവരങ്ങൾ

അറിയിക്കാം‌

9497927797, 9497979794

(ആന്റിനാർക്കോട്ടിക് സെൽ)

പിടികൂടിയ എം.ഡി.എം.എ

2022ൽ———14.03കിലോ

2023ൽ———-14.97കിലോ

2024ൽ———–24.71കിലോ

2025ൽ————1.7കിലോ

തീരെചെറിയ അളവിൽ ഉപയോഗിച്ചാലും മണിക്കൂറുകളോളം ഉന്മാദത്തിലാക്കുന്ന മയക്കുമരുന്നാണ് എംഡിഎംഎ.

spot_imgspot_img
spot_imgspot_img

Latest news

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ മൂന്നാമതും മുത്തമിട്ട് ഇന്ത്യ

ചാമ്പ്യൻസ് ട്രോഫി ഫൈനൽ ചേസിം​ഗിൽ ​ഗംഭീര തുടക്കത്തിന് ശേഷം പതറിയ ഇന്ത്യയെ...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

കളമശ്ശേരിയില്‍ വൻ തീപിടുത്തം: ഇലക്ട്രിക് ലൈനുകൾ പൊട്ടിവീണു; വാഹനങ്ങൾ ഉൾപ്പെടെ കത്തി നശിച്ചു

കളമശ്ശേരിയില്‍ കിടക്ക കമ്പനിയുടെ ഗോഡൗണിൽ വന്‍ തീപിടിത്തം. അപകടത്തെത്തുടർന്ന് പരിസരമാകെ വൻ...

മോഹൻലാലിന് ശ്വാസകോശ അണുബാധയെന്ന് സോഷ്യൽ മീഡിയ…ഇതെന്നത്തെ വാർത്തയാണെന്ന് അറിയാമോ?

നടൻ മോഹൻലാൽ ആശുപത്രിയിലെന്ന് സമൂഹമാധ്യങ്ങളിൽ വ്യാജ പ്രചരണം. സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന പോസ്റ്റുകൾ...

Other news

വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിന് അഡ്മിനെ വെടിവച്ചു കൊന്നു

പെഷവാർ: വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്തതിനെ തുടർന്നുണ്ടായ വൈരാഗ്യത്തിൽ അഡ്മിനെ...

അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

കാലിഫോർണിയ: അമേരിക്കയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. കാലിഫോർണിയയിലെ ബിഎപിഎസ് ശ്രീ...

തട്ടികൊണ്ടു പോകൽ, പോക്സോ; അക്ബർ റഹീമിനെ റിമാൻഡ് ചെയ്തു

മലപ്പുറം: താനൂരിൽ നിന്നും പ്ലസ് ടു പെൺകുട്ടികൾ നാടുവിട്ട കേസിൽ എടവണ്ണ...

കേരളം വെന്തുരുകും; സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്, ആറ് ജില്ലക്കാർ സൂക്ഷിക്കുക

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യത. സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി...

നാടുവിട്ട കുട്ടികളെ വീട്ടുകാർക്കൊപ്പം ഉടൻ വിടില്ല

മലപ്പുറം: താനൂരിൽ നിന്നും നാടുവിട്ട പ്ലസ് ടു വിദ്യാർത്ഥിനികളെ ഉടൻ വീട്ടുകാർക്കൊപ്പം...

Related Articles

Popular Categories

spot_imgspot_img