മലപ്പുറം: പ്രായപൂർത്തിയാകാത്ത കുട്ടിക്ക് സ്‌കൂട്ടർ ഓടിക്കാൻ നൽകിയ മാതാവിനെതിരെ പൊലീസ് കേസെടുത്തു. താനൂരിലാണ് സംഭവം. സ്‌കൂട്ടറുമായി പുറത്തേക്കിറങ്ങിയ കുട്ടിഡ്രൈവർ പൊലീസിനുമുന്നിൽ അകപ്പെട്ടതോടെയാണ് കുടുങ്ങിയത്. Police have registered a case against the mother who gave the scooter to her minor child. The incident happened in Tanur
നിറമരുതൂർ വള്ളിക്കാഞ്ഞിരംകാളാട് റോഡിൽ പള്ളിപ്പടിയിൽവച്ച് ബുധനാഴ്ച രാത്രി 7.30നാണ് സംഭവം. സാധനം വാങ്ങാൻ കടയിലേക്ക് പോയതായിരുന്നു കുട്ടി. പട്രോളിങ് നടത്തുകയായിരുന്ന താനൂർ എസ്‌ഐ സുകീഷ്‌കുമാർ കൈകാണിച്ച് വാഹനം പരിശോധിച്ചു.
വിവരങ്ങൾ ചോദിച്ചപ്പോൾ പ്രായപൂർത്തിയായിട്ടില്ലെന്ന് മനസ്സിലായി. തുടർന്നാണ് വാഹനം നൽകിയതിന് മാതാവിനെതിരെ കേസെടുത്തത്. വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പിതാവിനൊപ്പം വിട്ടയച്ചു.