web analytics

പ്രതിപക്ഷ നേതാവ് ആര്‍ അശോകയെ എച്ച്‌ഐവി സാന്നിധ്യമുള്ള രക്തം കുത്തിവയ്ക്കാന്‍ ശ്രമിച്ചു;ബിജെപി എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് പോലീസ്

കര്‍ണാടകയില്‍ ബിജെപി എംഎല്‍എ രാഷ്ട്രീയ എതിരാളികളെ എയ്ഡ്‌സ് ബാധിതരാക്കാനും ഹണിട്രാപ്പില്‍ കുടുക്കാനും ശ്രമിച്ചെന്ന് പോലീസിൻ്റെ കുറ്റപത്രം. രാജരാജേശ്വരി നഗര്‍ എംഎല്‍എയായ ബിജെപി നേതാവ് മുനിരത്‌നയ്‌ക്കെതിരെ കര്‍ണാടക പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അതിനിര്‍ണായക വിവരങ്ങളുള്ളത്.

എംഎല്‍എ പല തവണ മാനഭംഗപ്പെടുത്തിയെന്ന് സാമൂഹ്യ പ്രവര്‍ത്തകയായ 40കാരി പരാതി നല്‍കിയതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതിപക്ഷ നേതാവ് ആര്‍ അശോകയെ എച്ച്‌ഐവി സാന്നിധ്യമുള്ള രക്തം കുത്തിവയ്ക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ്അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്.

ബിജെപി ഭരണത്തില്‍ മുനിരത്‌ന റവന്യു മന്ത്രിയായിരിക്കെയാണ് പ്രതിപക്ഷ നേതാവിനെതിരെ നീചമായ നീക്കം നടത്തിയതെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇതിനായി പൊലീസ് ഉദ്യോഗസ്ഥനായ ഇയാന്‍ റെഡ്ഡിയുമായി ചേര്‍ന്ന് മുനിരത്‌ന ഗൂഢാലോചന നടത്തി. എന്നാല്‍ പദ്ധതി പരാജയപ്പെട്ടെന്നും കുറ്റപത്രത്തില്‍ ഉണ്ട്.

2481 പേജുള്ള കുറ്റപത്രത്തില്‍ 146 സാക്ഷി മൊഴികളുണ്ട്. തെളിവുകളായി 850 രേഖകളും ഹാജരാക്കി. രാഷ്ട്രീയ എതിരാളികളെ ഹണിട്രാപ്പിലൂടെ കുടുക്കാന്‍ ശ്രമിച്ചെന്നും പോലീസ് കണ്ടെത്തി. തന്നെ ഹണിട്രാപ്പിനായി ഉപയോഗിക്കാന്‍ ശ്രമിച്ചെന്ന പരാതിക്കാരിയുടെ വാദത്തിന് തെളിവുണ്ടെന്നും കുറ്റപത്രത്തില്‍ പറയുന്നു

spot_imgspot_img
spot_imgspot_img

Latest news

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച് പിണറായി സർക്കാർ

ടിപി കേസ് പ്രതി രജീഷിന് മൂന്ന് മാസത്തിനിടെ രണ്ടാമതും പരോള്‍ അനുവദിച്ച്...

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി; ക്രൂരനായ എസ്.എച്ച്.ഒയ്ക്ക് സസ്പെൻഷൻ

ഭർത്താവിനെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതോടെ നെഞ്ചിൽപിടിച്ച് തള്ളി, കരണത്തടിച്ചു, കള്ളക്കേസിൽ കുടുക്കി;...

Other news

നാട്ടുകാരുടെ പ്രശ്നത്തിന് പരിഹാരം കാണാതെ മുടി മുറിക്കില്ലെന്ന് എം.എൽ.എ; നാല് വർഷത്തിനു ശേഷം പ്രശ്നപരിഹാരമായി, മുടിയും മുറിച്ചു

നാട്ടുകാരുടെ പ്രശ്നത്തിന് പരിഹാരം കാണാതെ മുടി മുറിക്കില്ലെന്ന് എം.എൽ.എ; നാല് വർഷത്തിനു...

12 ദമ്പതികൾക്ക് പോലീസ് സംരക്ഷണം; പ്രായപൂർത്തിയായവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാം

12 ദമ്പതികൾക്ക് പോലീസ് സംരക്ഷണം; പ്രായപൂർത്തിയായവർക്ക് അവരുടെ ഇഷ്ടാനുസരണം ജീവിക്കാം ലിവിങ് ടുഗെതർ...

വാക്കേറ്റത്തിന് പിന്നാലെ അക്രമം ; പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് വീഴ്ത്തിയ പ്രതി പിടിയിൽ

പോലീസ് ഉദ്യോഗസ്ഥനെ കല്ലെറിഞ്ഞ് വീഴ്ത്തിയ പ്രതി പിടിയിൽ കേരള തമിഴ്‌നാട് അതിർത്തി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Related Articles

Popular Categories

spot_imgspot_img