ചിന്ത ജെറോമിനെ കാറിടിച്ച് പരുക്കേൽപ്പിച്ചു; യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾക്കെതിരെ വധശ്രമത്തിന് കേസ്

സിപിഎം സംസ്ഥാന സമിതി അംഗം ചിന്ത ജെറോമിനെ കാറിടിച്ച് പരുക്കേൽപ്പിച്ചെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു നേതാക്കൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ സെയ്ദലി , കെ എസ് യു ജില്ലാ വൈസ് പ്രസിഡൻ്റ് ഫൈസൽ എന്നിവർക്കെതിരെയാണ് വധശ്രമം, ഗൂഢാലോചന, അസഭ്യം പറയൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തത്. പ്രതികൾക്ക് ചിന്തയുമായുള്ള രാഷ്ട്രീയ വിരോധം കാരണം ആക്രമണം നടത്തിയെന്നാണ് പരാതി.

കഴിഞ്ഞ ദിവസം രാത്രി എട്ട് മണിക്ക് തിരുമുല്ലവാരം കടപ്പുറത്ത് ചാനൽ സംവാദം കഴിഞ്ഞ് മടങ്ങാൻ ശ്രമിക്കുന്നതിനിടെ സെയ് ദലി മന:പൂർവ്വം കാർ പിന്നോട്ടെടുത്ത് തന്നെ ഇടിപ്പിച്ചെന്നും ഫൈസൽ അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നുമാണ് ചിന്ത പരാതി നൽകിയിരിക്കുന്നത്. എന്നാൽ കാർ പിന്നോട്ടെടുത്തപ്പോൾ അബദ്ധത്തിൽ ചിന്തയുടെ ദേഹത്ത് മുട്ടിയതാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ വിശദീകരണം. പരുക്കേറ്റ ചിന്ത ജെറോം ആശുപത്രിയിൽ ചികിത്സയിലാണ്.

 

Read Also: ഇതെന്തു ന്യായം ? ഇതെന്തു നീതി ? മലയാളികളുടെ 34 കോടിയുടെ വില……

spot_imgspot_img
spot_imgspot_img

Latest news

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

ഫർസാനയോട് പ്രണയമല്ല, കടുത്ത പക; ഉമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തി; കാരണം വെളിപ്പെടുത്തലുമായി അഫാൻ

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി പ്രതി അഫാൻ. പെൺസുഹൃത്തായ ഫർസാനയോട്...

Other news

ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനു മേലെ ചീറിപ്പാഞ്ഞ് ട്രെയിൻ: പിന്നീട് നടന്നത് അത്ഭുത രക്ഷപ്പെടൽ ! വീഡിയോ

റെയില്‍വേ ട്രാക്കിന് സമീപം ഉറങ്ങിക്കിടന്ന യുവാവിന് മുകളിലൂടെ ട്രെയിന്‍ കടന്നുപോയിട്ടും പരിക്കുകള്‍...

പാലായിൽ ഓട്ടത്തിനിടെ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു: ബസ് മരത്തിലിടിച്ച് നിരവധിപ്പേർക്ക് പരിക്ക്

പാലായിൽ ഡ്രൈവിങ്ങിനിടെ സ്വകാര്യ ബസ് ഡ്രൈവർ കുഴഞ്ഞ് വീണ് മരിച്ചു. നിയന്ത്രണം...

33 കോടി രൂപയുടെ ലഹരിമരുന്ന് കടത്തിയത് കേരള പുട്ടുപൊടി എന്ന വ്യാജേന, അറസ്റ്റ്

കേരള പുട്ടുപൊടി, റവ എന്ന വ്യാജേന പ്രമുഖ ബ്രാൻഡുകളുടെ പാക്കറ്റുകളിൽ കടത്താൻ...

ആൺകുട്ടി ജനിച്ചാൽ പശുക്കുട്ടി സമ്മാനം; മൂന്നാമത്തെ കുഞ്ഞ് ജനിച്ചാൽ 50,000 രൂപ!

ന്യൂഡൽഹി: രാജ്യാന്തര വനിതാദിനത്തിൽ തെലുങ്കുദേശം പാർട്ടി നേതാവിൻ്റെ വക സ്ത്രീകൾക്കുള്ള ഓഫർ...

യുകെയിൽ നടുറോഡിൽ വെടിയേറ്റ് യുവതിക്ക് ദാരുണാന്ത്യം..! പിന്നിൽ….

യു.കെ.യിൽ റോണ്ടഡ ടൈനോൺ ടാഫിലെ ടാൽബോട്ട് ഗ്രീനിൽ നടന്ന വെടിവെപ്പിൽ യുവതി...

ജോലി കഴിഞ്ഞ് മടങ്ങവേ വാഹനാപകടം; പ്രവാസി മലയാളി മരിച്ചു

റിയാദ്: ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങവേ വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ മലയാളി...

Related Articles

Popular Categories

spot_imgspot_img