കൊച്ചി: സംവിധായകൻ സനല്‍കുമാര്‍ ശശിധരനെതിരെ പരാതി നൽകിയത് മലയാളത്തിലെ പ്രമുഖ നടി. സനല്‍കുമാര്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്ന് പോലീസ് അറിയിച്ചു. ഇയാളെ നാട്ടിലെത്തുക്കാനായി കോൺസുലേറ്റിനെ സമീപിക്കാൻ ശ്രമം തുടങ്ങിയെന്നും കൊച്ചി പോലീസ് പറഞ്ഞു. (Police case against director sanalkumar sasidharan)
നടി നൽകിയ പരാതിയിൽ ജാമ്യമില്ല വകുപ്പുകളാണ് സനൽകുമാർ ശശിധരന് എതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ ഉണ്ടായ സമാന പരാതിയിൽ കുറ്റപത്രം നൽകാനിരിക്കെയാണ് രണ്ടാമത്തെ കേസ് ഇയാൾക്കെതിരെ എടുത്തത്.
ഇ മെയില്‍ വഴിയാണ് നടി സനല്‍കുമാര്‍ ശശിധരനെതിരെ കൊച്ചി എളമക്കര പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു. നേരത്തേയും ഈ നടിയുടെ പരാതിയിൽ സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്.
21-കാരിയായ നഴ്‌സിങ് വിദ്യാര്‍ഥിനി വാടക മുറിയിൽ തൂങ്ങിമരിച്ച നിലയിൽ