പൂജപ്പുര ജയിൽ കഫറ്റീരിയയിലെ മോഷണം; മുൻ തടവുകാരൻ പിടിയിൽ
തിരുവനന്തപുരം: പൂജപ്പുര ജയിലിലെ കഫറ്റീരിയയിൽ മോഷണം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടി പോലീസ്. പൂജപ്പുര ജയിലിലെ മുൻ തടവുകാരനായ പോത്തൻകോട് സ്വദേശി അബ്‌ദുൾഖാദി ആണ് പിടിയിലായത്.
നേരത്തെ മോഷണക്കേസിൽ അബ്‌ദുൾഖാദി രണ്ട് വർഷത്തോളം തടവ് ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ചയാണ് പൂജപ്പുര ജയിലിലെ കഫറ്റീരിയയിൽ നിന്ന് നാല് ലക്ഷം രൂപ മോഷണം പോയത്. സംഭവത്തിൽ ജയിൽ വകുപ്പിന് ഗുരുതര വീഴ്‌ചയുണ്ടായെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
15 ജയിൽ അന്തേവാസികളും പത്ത് താൽക്കാലിക ജീവനക്കാരുമാണ് കഫറ്റീരിയയിൽ ജോലി ചെയ്യുന്നത്. കൂടാതെ ജയിൽ ഉദ്യോഗസ്ഥർക്കും ഡ്യൂട്ടിയുണ്ടാകാറുണ്ട്.
താക്കോലും പണവും സൂക്ഷിച്ചിരുന്ന സ്ഥലം അടക്കം കൃത്യമായി അറിയുന്ന ഒരാളാണ് മോഷണം നടത്തിയതെന്ന് പൊലീസിന് തുടക്കം മുതലേ സംശയം ഉണ്ടായിരുന്നു. അതിനാൽത്തന്നെ ജീവനക്കാരെയും തടവുകാരെയും കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്റെ അന്വേഷണം നടന്നിരുന്നത്.
കഫറ്റീരിയയുടെ ഒരു വശത്തെ ചില്ല് വാതിൽ തകർത്ത് അകത്തേക്ക് പ്രവേശിച്ച മോഷ്‌ടാവ് ഓഫീസ് മുറിയിലെ മേശയിൽ നിന്ന് താക്കോൽ എടുത്താണ് പണം സൂക്ഷിച്ചിരുന്ന മുറി ഇയാൾ തുറന്നത്. ശേഷം മേശയിലുണ്ടായിരുന്ന പണമെടുത്തു. കൂടാതെ അലമാരയിലുണ്ടായിരുന്ന പണവും കവർന്നു.
നാല് ദിവസത്തെ കളക്ഷൻ തുകയാണ് സുരക്ഷിതമല്ലാത്ത സ്ഥലത്ത് വെച്ചിരുന്നത്. ഈ മാസം 14,15 തീയതികളിലെ വരുമാനം ശനിയാഴ്‌ച ട്രഷറിയിൽ അടക്കാമായിരുന്നെങ്കിലും അടച്ചില്ല. ഞായറാഴ്‌ചയും നല്ല വരുമാനം ലഭിച്ചിരുന്നത്. ഈ പണവും ഉൾപ്പെടെയുള്ള നാല് ലക്ഷം രൂപയാണ് നഷ്ടമായത്.
Summary: Police arrested Abdul Khader, a former inmate of Poojappura Jail, in connection with a theft at the jail cafeteria. The accused hails from Pothencode.









