പെരുമ്പാവൂർ; മുന്നുറ്റമ്പത് ഗ്രാം കഞ്ചാവുമായി വളയൻചിറങ്ങര സ്വദേശിയായ യുവാവ് പോലീസ് പിടിയിൽ. വളയൻചിറങ്ങര വരിയേലിക്കുടി അമൽ രാമകൃഷ്ണൻ (25) നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. ചെറിയ പായ്ക്കറ്റുകളിലാക്കി യുവാക്കൾക്കും അതിഥി തൊഴിലാളികൾക്കുമായിരുന്നു വിൽപ്പന. പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.