web analytics

അരുണാചലിലെ മലയാളികളുടെ മരണം; ഓൺലൈനിലൂടെ മരണത്തിനു കാർമ്മികത്വം വഹിച്ച ആ സാത്താൻ സേവകൻ കേരളത്തിൽ ? ‘നാലാമനെ’ തേടി പോലീസ്

അരുണാചൽ പ്രദേശിലെ ഹോട്ടൽമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ നവീൻ, ദേവി, ആര്യ എന്നീ മലയാളികളുടെ മരണത്തിൽ നാലാമന്റെ സ്വാധീനം ഉറപ്പിച്ച് അന്വേഷണ സംഘം അന്വേഷണം മുന്നോട്ട് നീക്കുകയാണ്. സാത്താൻ സേവയാണ് മരണകാരണമെങ്കിൽ ഈ ആഭിചാരപ്രക്രിയയിൽ മുഖ്യകാർമികൻ ഉണ്ടാകും എന്ന നിഗമനത്തിലാണ് പോലീസ്. സാധരണ സാത്താൻസേവ കേസുകളിൽ കൊലപാതകം നടത്താൻ ഒരാളുണ്ടാകും. ബാക്കിയെല്ലാം ഇരകളാകും. കർമങ്ങൾക്കുശേഷം അയാൾ മരിക്കാറുമില്ല. ഇതിൽ ആ സാധ്യതയാണ് പോലീസ് പരിശോധിക്കുന്നത്. മൂന്നുപേരും മരണപ്പെട്ട സ്ഥിതിക്ക് ഉറപ്പായും ഒരു നാലാമന്റെ സാന്നിധ്യ പോലീസ് സംശയിക്കുന്നു.

ഇവർ അരുണാചലിലേക്കു പോകുന്നതിനു തൊട്ടുമുൻപു വരെയുള്ള ഇ-മെയിൽ ചാറ്റുകൾ പരിശോധിക്കുകയാണ് പോലീസ്. ഇവര്‍ മരിച്ച ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മുറിയിൽ നാലാമൻ വന്നതിന് തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ ഓൺലൈനിലൂടെ ആരെങ്കിലും സാത്താൻ സേവയുടെ മുഖ്യകാർമികനാകാനുള്ള സാധ്യതയും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഈ മെയിലുകൾ പരിശോധിക്കുക വഴി ഇതിനു വ്യക്തത വരുത്താനാവുമെന്നു പോലീസ് കരുതുന്നു. മരിച്ച ദമ്പതികളുടെയും സുഹൃത്തിന്റേയും നീക്കങ്ങൾ അതീവ ശ്രദ്ധാപൂർവ്വമായിരുന്നു എന്നത് പോലീസിന്റെ ജോലി ദുഷ്കരമാക്കുന്നുണ്ട്. ഡാർക്ക് നെറ്റ് വഴിയാണ് അവർ ഈ വിവാദ വെബ്സൈറ്റുകൾ പരതിയിരുന്നത്. അതുവഴി മറ്റുള്ളവർ ബ്രൗസ് ഹിസ്റ്ററി മനസ്സിലാക്കുന്നത് തടയാൻ കഴിയും.

ദമ്പതികളായ കോട്ടയം സ്വദേശി നവീന്‍ തോമസും ദേവിയും സുഹൃത്തായ ആര്യയും അന്യഗ്രഹജീവിതം ആഗ്രഹിച്ചവരാണെന്നാണ് പോലീസ് കരുതുന്നത്. ആര്യയുടെ ലാപ്‌ടോപ്പില്‍നിന്ന് കണ്ടെടുത്ത 466 പേജുള്ള രേഖയില്‍നിന്നാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്. ആന്‍ഡ്രോമീഡ ഗാലക്‌സിയില്‍നിന്നുള്ള ‘മൈതി’ എന്ന സാങ്കല്പിക കഥാപാത്രവുമായുള്ള സംഭാഷണമാണ് ഈ രേഖയില്‍. ദിനോസറുകള്‍ക്കു വംശനാശം വന്നില്ലെന്നും ദിനോസറുകളെ മറ്റ് ഗ്രഹങ്ങളിലേക്ക് മാറ്റിയതാണെന്നും ഇതില്‍ പറയുന്നു. ഭൂമിയിലെ 90 ശതമാനം മനുഷ്യരെയും മൃഗങ്ങളെയും രണ്ട് ഗ്രഹങ്ങളിലേക്കു മാറ്റുമെന്നും രേഖയില്‍ സൂചിപ്പിക്കുന്നുണ്ട്.

Read also:ജീവിച്ചിരുന്നപ്പോൾ ബഹിരാകാശത്ത് പോകണമെന്നുള്ള ആഗ്രഹം സഫലമായില്ല; മരണശേഷം ചിതാഭസ്മം ബഹിരാകാശത്ത് എത്തിച്ച് ബന്ധുക്കൾ !

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

സാമ്പത്തിക ബാധ്യത; പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തു

സാമ്പത്തിക ബാധ്യത; പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ആത്മഹത്യ ചെയ്തു പാലക്കാട്: സാമ്പത്തിക...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ ആസിഡ് ആക്രമണം

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ...

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും തിരുവനന്തപുരം:...

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി

സിപിഎം സമരത്തിൽ പങ്കെടുത്തില്ല; ആദിവാസി സ്ത്രീക്ക് തൊഴിലുറപ്പ് ജോലി നിഷേധിച്ചതായി പരാതി പേരാവൂർ:...

Related Articles

Popular Categories

spot_imgspot_img