web analytics

സ്ത്രീയെന്ന് പറയാൻ പോലും യോ​ഗ്യതയില്ലാത്ത അധ്യാപിക; ചന്ദ്രലേഖയുടെ ക്രൂരതയിൽ മനസ് തകർന്ന് വിദ്യാർഥിനിയും അധ്യാപകനും

തിരുവനന്തപുരം: കിളിമാനൂർ രാജാരവിവർമ സ്‌കൂളിലെ അധ്യാപിക ചന്ദ്രലേഖയുടെ ക്രൂരതയിൽ മനസ് തകർന്ന് പഠനം ഉപേക്ഷിച്ച ഒരു പ്ലസ് വൺ വിദ്യാർത്ഥിയനിയുണ്ട്.

തന്റെ രോഗവസ്ഥയെ പോലും വെല്ലുവിളിച്ച് പഠനം തുടർന്ന ആ പെൺകുട്ടി പക്ഷേ വ്യാജപ്രചരണത്തിൽ നാണംകെട്ട് പഠനം തന്നെ ഉപേക്ഷിച്ച് ഇപ്പോൾ വീട്ടിൽ ഇരിക്കുകയാണ്.

സഹപ്രവർത്തകനായ ഒരു അധ്യാപകനോട് ചന്ദ്രലേഖ പക തീർത്തത് ഈ വിദ്യാർത്ഥിനിയെ ചേർത്ത് വ്യാജപീഡന കഥ പറഞ്ഞ് പരത്തി ആയിരുന്നു.

അസുഖ ബാധിതയായ പെൺകുട്ടി നീണ്ടനാൾ സ്‌കൂളിൽ എത്തിയിരുന്നില്ല. ഈ സമയമാണ് ചന്ദ്രലേഖ പക തീർക്കാൻ കഥ മെനഞ്ഞത്. അധ്യാപകൻ ഈ പെൺകുട്ടിയെ പീഡിപ്പിച്ചെന്നും അതിനാലാണ് സ്‌കൂളിൽ എത്താതിരിക്കുന്നതെന്നും പറഞ്ഞ് പരത്തി.

സ്‌കൂളിലെ വാട്‌സപ്പ് ഗ്രൂപ്പിൽ പെൺകുട്ടിയുടെ പേര് പറഞ്ഞ് തന്നെ അധിക്ഷേപ പരാമർശങ്ങൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. വ്യാജ പരാതിയും നൽകി. ഇതോടെയാണ് പെൺകുട്ടി പഠനം തന്നെ ഉപേക്ഷിച്ചത്.

എന്നാൽ ചന്ദ്രലേഖ അവിടേയും അവസാനിപ്പിച്ചില്ല. വ്യാജ പ്രചരണം യുട്യൂബിൽ പ്രദർശിപ്പിച്ചു. ഇതിന്റെ ലിങ്ക് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തതോടെ നാണക്കേട് കാരണം പെൺകുട്ടി മുടി മുറിച്ചു നടക്കേണ്ട അവസ്ഥയിലായി.

പെൺകുട്ടി മാനസികമായി തന്നെ ആകെ തകർന്നു. ഇതോടെയാണ് കുടുംബം പരാതിയുമായി രംഗത്ത് എത്തിയത്. മുഖ്യമന്ത്രി, പട്ടികജാതി-വർഗ കമ്മീഷൻ, സ്‌കൂൾ അധികൃതർ എന്നിവർക്ക് കുടുംബം പരാതി നൽകുകയായിരുന്നു.

സംഭവം വാർത്തയായതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നേരിട്ട് ഇടപെട്ടു. അധ്യാപിക ചന്ദ്രലേഖയെ ഉടൻ സസ്‌പെൻഡ് ചെയ്യാൻ മന്ത്രി ഉത്തരവിടുകയായിരുന്നു. ‍‍

ഇതിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ മാനെജ്‌മെന്റ് നടപടിയെടുക്കുകയും ചെയ്തു. അധ്യാപകയ്‌ക്കെതിരെ പോലീസ് പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും ജയിലിൽ!

തടവുകാരുടെ വേതനം കുത്തനെ കൂട്ടി; തൊഴിലുറപ്പു തൊഴിലാളികളുടെ ഇരട്ടി കൂലി കിട്ടും...

ഗ്രൂപ്പ് പോര് പുറത്ത്, വിജയസാധ്യത മാത്രം മാനദണ്ഡം; സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ ‘സ്ക്രീനിംഗ് കമ്മിറ്റി’ കേരളത്തിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു. സ്ഥാനാർത്ഥി നിർണയത്തിനുള്ള അതിനിർണ്ണായകമായ...

മൂന്ന് തദ്ദേശ വാർഡുകളിലെ വോട്ടെണ്ണൽ ഇന്ന്; ബിജെപിക്ക് നിർണായകം

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിന്റെ കണ്ണും കാതും ഇന്ന് വിഴിഞ്ഞത്തേക്കും മറ്റ് രണ്ട്...

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി ദാരുണാന്ത്യം; സംഭവം കോട്ടയത്ത്

നായാട്ടിന് പോയ അഭിഭാഷകൻ്റെ സ്കൂട്ടർ മറിഞ്ഞു; തോളത്ത് തൂക്കിയിട്ടിരുന്ന തോക്ക് പോട്ടി...

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക്

സ്കൂൾ വിട്ട് മടങ്ങുന്നതിനിടെ ലോറി ഇടിച്ച് രണ്ട് വിദ്യാർത്ഥിനികൾക്ക് പരിക്ക് കൽപ്പറ്റ: വയനാട്...

Related Articles

Popular Categories

spot_imgspot_img