ജനുവരിയില്‍ നരേന്ദ്ര മോദി എത്തും; വമ്പന്‍ പ്രഖ്യാപനങ്ങള്‍ കാത്ത് തിരുവനന്തപുരം
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 ജനുവരിയിൽ കേരളത്തിലെത്തുമെന്ന് സൂചന.
‘വികസിത അനന്തപുരി’ എന്ന പേരിൽ തിരുവനന്തപുരം നഗരത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പദ്ധതികളുടെ രൂപരേഖ പ്രധാനമന്ത്രി നേരിട്ട് പ്രഖ്യാപിക്കുമെന്നാണ് വിവരം.
എന്നാൽ ജനുവരിയിൽ ഏത് തീയതിയിലാണ് സന്ദർശനം എന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. ജനുവരി 9ന് മോദി തമിഴ്‌നാട്ടിൽ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി വിജയത്തെ ഫലപ്രഖ്യാപന ദിനം പ്രധാനമന്ത്രി ട്വിറ്ററിൽ അഭിനന്ദിച്ചതും പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയിരുന്നു.
തലസ്ഥാനത്ത് അധികാരത്തിലെത്തിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി നഗരത്തിലെത്തി പ്രത്യേക വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നായിരുന്നു ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.
തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതി, ഒളിമ്പിക്‌സ് വേദി തുടങ്ങിയവയും ബിജെപിയുടെ പ്രധാന വാഗ്ദാനങ്ങളിലുണ്ടായിരുന്നു.
മെട്രോ പദ്ധതി സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിലുള്ളതാണെങ്കിലും കേന്ദ്ര സർക്കാരിന്റെ അനുമതി നിർണായകമാണ്.
അതിനാൽ ബിജെപിക്ക് കേരളത്തിൽ ആദ്യമായി ഭരണനേട്ടം കൈവരിച്ച തലസ്ഥാന നഗരത്തിൽ മെട്രോ പദ്ധതിക്ക് അനുമതി പ്രഖ്യാപിച്ചാൽ വലിയ രാഷ്ട്രീയ നേട്ടമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
മെട്രോ റെയിലിനൊപ്പം സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി മറ്റ് വികസന പ്രവർത്തനങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് സൂചന.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുമായി പ്രധാനമന്ത്രി പ്രത്യേക കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
ജനുവരി 9ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ സംസ്ഥാന പര്യടന സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ മോദി പുതുക്കോട്ടയിലെത്തും.
English Summary
Prime Minister Narendra Modi is expected to visit Kerala in January 2026. During the visit, he is likely to unveil major development plans for Thiruvananthapuram under the “Viksit Ananthapuri” initiative. The visit follows BJP’s historic victory in the Thiruvananthapuram Corporation. Key announcements may include approval for the Thiruvananthapuram Metro Rail project and other Smart City initiatives, which the BJP sees as crucial to strengthening its political foothold in Kerala.
pm-modi-kerala-visit-2026-viksit-ananthapuri-projects
Narendra Modi, Kerala Politics, Thiruvananthapuram Corporation, BJP, Viksit Ananthapuri, Thiruvananthapuram Metro, Smart City Project, Kerala Development, PM Visit, Tamil Nadu BJP









