മലപ്പുറം: മലപ്പുറം തിരൂരിൽ കാണാതായ പ്ലസ് ടു വിദ്യാർത്ഥി വീട്ടിൽ തിരിച്ചെത്തി. അന്നാര സ്വദേശി ഡാനിഷ് മുഹമ്മദിനെയാണ് (17) കഴിഞ്ഞ വ്യാഴാഴ്ച്ച മുതൽ കാണാതായത്.Plus Two student who went missing in Malappuram Tirur has returned home
മുംബൈയിലേക്ക് ട്രെയിൻ കയറിയ കുട്ടി ഇന്നലെ രാത്രിയോടെ തിരിച്ചെത്തുകയായിരുന്നു. തിരൂർ എം ഇ എസ് സെൻട്രൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ഡാനിഷ്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ സ്കൂളിലേക്കാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പരാതിയില്‍ തിരൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് കുട്ടി തിരിച്ചെത്തിയത്.
മുംബൈയിലേക്ക് ട്രെയിനിൽ പോയ കുട്ടി, പകുതി ദൂരം പിന്നിട്ടപ്പോൾ തിരിച്ചുവരികയായിരുന്നു