കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ
തിരുവനന്തപുരം: കൂട്ടുകാർക്കൊപ്പം കൂടിയപ്പോൾ അമിതമായി മദ്യപിച്ചതിനെ തുടർന്ന് പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂട്ടുകാർ തമ്മിൽ നടത്തിയ മദ്യപാന മത്സരത്തിനിടെയാണ് സംഭവം നടന്നത്.
ആൽത്തറയിലെ ആളൊഴിഞ്ഞ ഒരു വീട്ടിലാണ് കുട്ടികൾ മദ്യപാനത്തിനായി കൂടിച്ചേർന്നത്.സുഹൃത്തുക്കളോടൊപ്പം മദ്യപിക്കുന്നതിനിടെ കുട്ടി അപ്രതീക്ഷിതമായി കുഴഞ്ഞ് വീണു.
വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു
ഭയന്നുപോയ മറ്റ് കുട്ടികൾ അവിടെ നിന്ന് രക്ഷപ്പെട്ടു. വിദ്യാർത്ഥി ഇപ്പോൾ ഐസിയുവിൽ ചികിത്സയിലാണ്.
കൂട്ടുകാരിൽ ഒരാൾ മാത്രം സ്ഥലത്ത് നിന്നു. ഇയാൾ തന്നെയാണ് വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി ആംബുലൻസിൽ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരേ സ്കൂളിലെ വിദ്യാർത്ഥികൾ അല്ല, പല സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തിരുന്നതെന്നാണ് വിവരം.
വീട് നിർമ്മാണാനുമതി ലഭിക്കുന്നില്ല; കാഞ്ചിയാർ പഞ്ചായത്തിന് മുന്നിൽ സമരവുമായി അർബുദരോഗിയായ വീട്ടമ്മ
ഇടുക്കി കാഞ്ചിയാറിൽ വീട് നിർമ്മാണാനുമതി ലഭിക്കാത്തതിനെതിരെ കാൻസർ രോഗബാധിതയായ ഒരു വീട്ടമ്മ അനിശ്ചിതകാല നിരാഹാരസമരത്തിലേക്ക്.
കോഴിമല സ്വദേശിയായ ഓമനയാണ് സമരം ആരംഭിച്ചത്. പിഎംഎവൈ (പ്രധാനമന്ത്രി ആവാസ് യോജന) പദ്ധതിയുടെ ഭാഗമായി വീട് അനുവദിച്ചിരുന്നെങ്കിലും, വനം വകുപ്പിന്റെ എൻഒസി ഇല്ലാത്തതിനാൽ പഞ്ചായത്ത് പെർമിറ്റ് നൽകാൻ തയ്യാറായിട്ടില്ലെന്ന് വ്യക്തമാക്കുന്നു.
വില്ലേജിലെ രേഖകളിൽ സ്ഥലം ബിടിആറിൽ തേക്ക് പ്ലാന്റേഷൻ ആയി രേഖപ്പെടുത്തിയതിനാൽ അത് വനം വകുപ്പിന്റെ അധികാരത്തിലാണ് എന്നാണ് വകുപ്പിന്റെ വാദം.
(കൂട്ടുകാർക്കൊപ്പം മദ്യപാനം മത്സരമായി; പ്ലസ് ടു വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വിദ്യാർത്ഥി ഐസിയുവിൽ)
ഒന്നര വർഷമായി അധികൃതരെ സമീപിച്ചിട്ടും പരിഹാരം ലഭിക്കാത്തതിനാലാണ് ഓമന സമരത്തിലേക്ക് കടന്നതെന്ന് പറയുന്നു. വീട് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്നും, “ഇവിടെ മരിച്ചാലും പരവായില്ല” എന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ അഞ്ച്–ആറ് വർഷങ്ങളായി സമാനമായ ഭൂവിവാദം കോഴിമല പ്രദേശത്ത് നിലനിൽക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് മാധ്യമങ്ങളോട് പറഞ്ഞു.
കൂടാതെ, ആ ഭൂമി ആദിവാസി സെറ്റിൽമെന്റിനുള്ളതാണെന്നും അവിടെ ജനറൽ വിഭാഗക്കാർക്ക് വീട് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കോഴിമല രാജാവ് പരാതിയും നൽകിയിരുന്നു.