സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം അവസാനിച്ചപ്പോള്‍ 4,65,960 അപേക്ഷകരാണുള്ളത്. മലപ്പുറം ജില്ലയില്‍ നിന്നുമാണ് കൂടുതല്‍ അപേക്ഷകരുള്ളത്. 82,434 അപേക്ഷകളാണ് മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചത്. 48,140 പേര്‍ അപേക്ഷിച്ച കോഴിക്കോട് ജില്ലയിലാണ് തൊട്ടുപിന്നില്‍. 29ന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ അഞ്ചിന് ആദ്യ അലോട്ട്‌മെന്റും നടത്തും. ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചശേഷം അപേക്ഷയില്‍ തെറ്റുണ്ടെങ്കില്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ വഴി തിരുത്താന്‍ അവസരമുണ്ടാകും. വെബ്‌സൈറ്റ് https : //hscap.kerala.gov.in
സംസ്ഥാന ഹയര്‍ സെക്കന്‍ഡറി പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന് മേയ് 16 മുതല്‍ 25 വരെയായിരുന്നു ഓണ്‍ലൈനായി അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ സംവിധാനത്തിലാണ് പ്രവേശന നടപടികള്‍ക്ക് പ്രോസ്പെക്ടസിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് www.admission.dge.kerala.gov.in ല്‍ ഹയര്‍സെക്കന്‍ഡറി അഡ്മിഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ക്യാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിട്ടച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഒരു റവന്യൂ ജില്ലയിലേക്ക് ഒരു വിദ്യാര്‍ത്ഥി ഒന്നില്‍ കൂടുതല്‍ അപേക്ഷകള്‍ മെരിറ്റ് സീറ്റിലേക്ക് സമര്‍പ്പിക്കാന്‍ പാടില്ല.
2024 ജൂണ്‍ ഒന്നിന് 15 വയസ്സ് പൂര്‍ത്തിയായിരിക്കണം. 20 വയസ്സ് കവിയാനും പാടില്ല. കേരളത്തിലെ പൊതു പരീക്ഷാ ബോര്‍ഡില്‍ നിന്നും എസ്എസ്എല്‍സി വിജയിച്ചവര്‍ക്ക് കുറഞ്ഞ പ്രായപരിധിയില്ല. ഉയര്‍ന്ന പ്രായപരിധിയിലും ആറ് മാസം വരെ ഇളവ് ലഭിക്കും. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2 വര്‍ഷത്തെ ഇളവുണ്ട്. അന്ധരോ ബധിരരോ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്നവരോ ആയവര്‍ക്ക് 25 വയസ്സുവരെയാകാം.
Read More: പൈനാപ്പിൾ സൂപ്പറാ; മാലിന്യം പോലും കളയണ്ട; ഇനി പൈനാപ്പിൾ മാലിന്യം നിങ്ങൾ പൊന്നുപോലെ സൂക്ഷിക്കും
Read More: യാത്രക്കാർക്ക് സന്തോഷവാർത്ത! ചെന്നൈ – കൊച്ചുവേളി പ്രത്യേക ട്രെയിൻ ഒരു മാസം കൂടി; സമയക്രമം ഇങ്ങനെ
Read More: ആശ്വാസത്തിൽ ആഭരണ പ്രേമികൾ; വില വർധിച്ചില്ല; ഇന്നത്തെ വില ഇങ്ങനെ