ന്യൂഡല്‍ഹി: നീറ്റ് ചോദ്യക്കടലാസ് ചോർന്നെന്ന് ചൂണ്ടിക്കാട്ടി പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജിയുമായി വിദ്യാർഥികൾ. നീറ്റ് യുജി ചോദ്യപേപ്പർ ചോര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത്. ജൂണ്‍ നാലിന് ആണ് നീറ്റ് ഫലം പുറത്തുവരുന്നത്.
രാജ്യത്തെ എംബിബിഎസ്, ബിഡിഎസ്, ആയുഷ് തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള പഠിതാക്കളെ കണ്ടെത്താന്‍ കഴിഞ്ഞ മാസം അഞ്ചിനാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി പരീക്ഷ നടത്തിയത്. എന്നാൽ പരീക്ഷയുടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നീറ്റ് പരീക്ഷയില്‍ കൃത്രിമത്വം നടന്നതായും പലയിടത്തും ചോദ്യക്കടലാസ് ചോര്‍ന്നിട്ടുണ്ടെന്നും ആണ് ഹർജിയിൽ ആരോപിക്കുന്നത്. ഇത് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണെന്നാണ് ഹര്‍ജിയിലെ ആക്ഷേപം.
പേപ്പര്‍ ചോര്‍ന്നു കിട്ടിയവര്‍ ശരിയായി പരീക്ഷ എഴുതിയവരോടു മത്സരിക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളതെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.
Read Also: എഎപിയിൽ അടിമുടി മാറ്റം, രണ്ടാം നിര നേതൃത്വത്തിന് ചുമതലകൾ കൈമാറി
Read Also: 133 വർഷത്തിന് ശേഷം ആദ്യം; ബെംഗളൂരുവിൽ ഒറ്റദിവസം പെയ്തത് ഒരുമാസത്തെ മഴ, വൻ നാശനഷ്ടം