ഭൂമി രക്ഷപ്പെട്ടത് തലനാരിഴക്ക്

അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ നിന്ന് യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്. അതും ട്രാഫിക് ജാമിൽകുടുങ്ങി വിമാനം നഷ്ടമായപ്പോൾ. ഭൂമി ചൗഹാന് തിരികെ ലഭിച്ചത് സ്വന്തം ജീവനും ജീവിതവുമാണ്.

ലണ്ടനിലേക്കുള്ള യാത്രക്കാരുടെ പട്ടികയിൽ ഭൂമി ചൗഹാന്റെ പേരുമുണ്ടായിരുന്നു. എന്നാൽ ട്രാഫിക്കിൽ കുടുങ്ങി പത്ത് മിനിറ്റ് വൈകിയെത്തിയതിനെ തുടർന്ന് ഭൂമിയ്ക്ക് വിമാനത്തിൽ കയറാൻ സാധിച്ചില്ല.

നേരം വൈകി എത്തിയതിനെ തുടർന്ന്ഫ്ളെെറ്റിൽ കയറാനായി അധികൃതരോട് സംസാരിച്ച് നോക്കിയിരുന്നെങ്കിലും, നേരം വെെകിയതും സുരക്ഷ കാരണങ്ങളും പറഞ്ഞ് എമിഗ്രേഷൻ അധികൃതർ വിസമ്മതിച്ചു.

ഭൂമി കേട്ടത് വൻ സ്ഫോടനശബ്ദം

എന്നാൽ ലണ്ടനിലേക്ക് പറക്കാൻ കഴിയല്ലെന്ന വിഷമത്തിൽ എയർപോർട്ടിൽ നിന്നും പുറത്ത് വന്ന ഭൂമി കേട്ടത് വൻ സ്ഫോടനശബ്ദം. ‘എന്റെ ശരീരം വിറയ്ക്കുകയാണ്.

എനിക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല. സംഭവിച്ചതെല്ലാം കേട്ടതിന് ശേഷം എന്റെ മനസ്സ് ഇപ്പോൾ പൂർണ്ണമായും ശൂന്യമാണ്’ എന്ന് ഭൂമി ചൗഹാൻ മാധ്യമങ്ങളോട് പറഞ്ഞു.

ലണ്ടനിൽ ഭർത്താവിനൊപ്പം സ്ഥിരതാമസമാക്കിയ ഭൂമി ചൗഹാൻ രണ്ട് വർഷത്തിന് ശേഷം അവധി ആഘോഷിക്കാൻ ഇന്ത്യയിൽ എത്തിയതായിരുന്നു.

വിമാനത്തിൽ കയറാൻ സാധിക്കാതെ ഉച്ചയ്ക്ക് ഒന്നരയോടെ വിമാനത്താവളത്തിൽ നിന്ന് മടങ്ങിയത് മാത്രമാണ് ഭൂമിയുടെ ഓർമയിൽ ഇപ്പോൾ ഉള്ളത്.

ഇന്നലെ ഉച്ചയോടെയായിരുന്നു 242 പേരുമായി പറന്നുയർന്ന എയർ ഇന്ത്യ എഐ171 ബോയിങ് 787-8 ഡ്രീംലൈനർ വിമാനം തകർന്ന് വീണത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ 241 പേരും മരിച്ചു.

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരൻ വിശ്വാസ് കുമാർ എന്ന യാത്രക്കാരൻ മാത്രമാണ് അപകടത്തിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇറാനിൽ ഇസ്രയേൽ ആക്രമണം

അതേസമയം ജൻമ നാട്ടിൽ സർക്കാർ ജോലി ലഭിച്ചതിന്റെ ആഹ്ലാദം മായുംമുമ്പേയാണ്, പത്തനംതിട്ട പുല്ലാട്ടെ രഞ്ജിതയുടെ വീട്ടിലേക്ക് ആ ദുരന്ത വാർത്തയെത്തിയത്.

അഹമ്മദാബാദ് വിമാനാപകടത്തിൽ നഴ്‌സായ രഞ്ജിത ഗോപകുമാരൻ നായർ ( 39 ) കൊല്ലപ്പെട്ടതായി ഇന്നലെ വൈകീട്ട് 4.30 ഓടെ പത്തനംതിട്ട ജില്ലാ ഭരണകൂടം സ്ഥിരീകരിച്ചു.

ഇതിനോടകം തന്നെ വാർത്തയറിഞ്ഞ് രഞ്ജിതയുടെ പുല്ലാട് വടക്കേകവലയിലെ തറവാട്ടുവീട്ടിലേക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരുന്നത്.

അതിഗ വീടിനുള്ളിൽ കയറിയത് തന്നെ ഉള്ളുലഞ്ഞാണ്

അതിഗ വീടിനുള്ളിൽ കയറിയത് തന്നെ ഉള്ളുലഞ്ഞാണ്
സ്കൂൾ കഴിഞ്ഞെത്തിയ മകൾ അതിഗ വീടിനുള്ളിൽ കയറിയത് തന്നെ ഉള്ളുലഞ്ഞാണ്. അമ്മയ്ക്ക് ഒരു അപകടംപറ്റിയെന്നും ആശുപത്രിയിലാണെന്നും മാത്രമേ ആ പന്ത്രണ്ടുവയസ്സുകാരിയോട് അപ്പോൾ പറഞ്ഞുള്ളൂ.

അമ്മയ്ക്ക് ഒന്നുംപറ്റിയില്ലെങ്കിൽ പിന്നെന്തിനാണ് ഇത്രയും ആളുകൾ’’ -ഇതിഗ ചോദിച്ചു. എനിക്ക് അമ്മമാത്രമേ ഉള്ളൂവെന്ന് പറഞ്ഞ് കരഞ്ഞ് തളർന്ന ഇതിഗ ഫോൺ കോൾ വന്നപ്പോൾ

‘അമ്മയാണോ വിളിക്കുന്നെ… വിളിച്ചാൽ പാറൂന് മിണ്ടാനുണ്ടെന്ന് പറയണേ…’ എന്ന് പറഞ്ഞ് അലമുറയിട്ട് കരയുകയായിരുന്നു.

രഞ്ജിതയ്ക്കെതിരെ അശ്ലീല പരാമർശം

കഴിഞ്ഞ എട്ട് മാസമായി ബ്രിട്ടനിൽ നഴ്‌സായി ജോലി ചെയ്തു വരികയായിരുന്ന രഞ്ജിത, കേരളത്തിലെ സർക്കാർ ജോലിയുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനാണ് നാട്ടിലെത്തിയത്.

അടുത്ത മാസത്തോടെ പുതിയ ജോലിയിൽ പ്രവേശിക്കാനും പുല്ലാടിലുള്ള തന്റെ നിർമ്മാണം പൂർത്തിയാകാറായ വീട്ടിലേക്ക് താമസം മാറാനുമായിരുന്നു രഞ്ജിത പദ്ധതിയിട്ടിരുന്നത്.

സർക്കാർ നടപടിക്രമങ്ങൾ പൂർത്തിയാക്കി ജോലി സ്ഥലമായ ലണ്ടനിലേക്ക് തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം.

ലണ്ടനിലെത്തി അവിടത്തെ ജോലിസ്ഥലത്തു നിന്നുള്ള വിടുതൽ പേപ്പർ വർക്കുകൾ പൂർത്തിയാക്കി മടങ്ങുകയായിരുന്നു ഉദ്ദേശമെന്ന് രഞ്ജിതയുടെ കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നയാളും പ്രാദേശിക കോൺഗ്രസ് നേതാവുമായ അനീഷ് വരിക്കണ്ണാമല പറഞ്ഞു.

വൃദ്ധയായ അമ്മ തുളസി, ചെറിയ കുട്ടികളായ ഇന്ദുചൂഡൻ, ഇതിക എന്നീ മക്കളാണ് വീട്ടിൽ രഞ്ജിതയ്ക്കുള്ളത്. നഴ്‌സായ രഞ്ജിത കുറേക്കാലം ഒമാനിലെ സലാലയിൽ നഴ്‌സായി ജോലി നോക്കിയിരുന്നു.

എട്ടുമാസം മുമ്പാണ് ഇവർ ലണ്ടനിലേക്ക് പോയത്. കുടുംബത്തിന്റെ സാമ്പത്തികാഭിവൃദ്ധിയും, സ്വന്തമായി വീട് നിർമ്മിക്കുകയെന്ന മോഹവുമാണ് രഞ്ജിതയെ ജോലിക്കായി വീണ്ടും വിദേശത്തേക്ക് പോകാൻ പ്രേരിപ്പിച്ചത്.

ബുധനാഴ്ച ഉച്ചക്കാണ്ലണ്ടനിലേക്ക് പോകാനായി രഞ്ജിത വീട്ടിൽ നിന്നും തിരിച്ചത്.

തിരുവല്ലയിൽ നിന്നും നെടുമ്പാശ്ശേരിയിലേക്ക് ട്രെയിനിൽ പോയ രഞ്ജിത, അവിടെ നിന്നും ചെന്നൈയിലും തുടർന്ന് അഹമ്മദാബാദിലുമെത്തുകയായിരുന്നു.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോയ എയർഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനമാണ് ഇന്നലെ അപകടത്തിൽ തകർന്നത്.

പുല്ലാടിൽ കുടുംബവീടിനോട് ചേർന്നുള്ള പുതിയ വീടിന്റെ നിർമ്മാണം പൂർത്തീകരിച്ച് ജൂലൈ മാസത്തോടെ, അമ്മയ്ക്കും കുട്ടികൾക്കും ഒപ്പം താമസിക്കാനായിരുന്നു രഞ്ജിത പദ്ധതിയിട്ടിരുന്നതെന്ന് ബന്ധുക്കൾ സൂചിപ്പിച്ചു.

ഗോപകുമാരൻ നായർ- തുളസി ദമ്പതികളുടെ ഇളയമകളാണ് രഞ്ജിത ഗോപകുമാരൻ നായർ. പന്തളത്ത് നഴ്‌സിങ്ങിൽ ബിരുദം നേടിയ ശേഷം രഞ്ജിത ഗുജറാത്തിലെ ആശുപത്രിയിലാണ് നഴ്‌സിങ് ജോലി ആരംഭിക്കുന്നത്.

പിന്നീട് ഒമാനിലേക്ക് പോയി. ഒമാനിൽ നിന്നാണ് ബ്രിട്ടനിലേക്ക് ജോലി മാറുന്നത്. അഞ്ച് വർഷം മുമ്പ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ സർക്കാർ ജോലി നേടിയ രഞ്ജിത, ദീർഘകാല അവധിയെടുത്താണ് വിദേശത്തേക്ക് പോയത്.

രഞ്ജിതയ്ക്ക് രണ്ട് കുട്ടികളാണുള്ളത്. മകൻ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്, മകൾ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. രഞ്ജിതയുടെ രണ്ട് മൂത്ത സഹോദരന്മാരും വിദേശത്ത് ജോലി ചെയ്യുന്നു.

കോഴഞ്ചേരി താലൂക്കാശുപത്രിയിലാണ് സ്റ്റാഫ് നഴ്‌സായി രഞ്ജിതയ്‌ക്ക് ആരോഗ്യ വകുപ്പിൽ നിയമനം ലഭിച്ചിരുന്നു. സർക്കാർ സർവീസിൽ നിന്ന് അഞ്ച് വർഷത്തെ അവധിയെടുത്താണ് രഞ്ജിത മസ്‌ക്കറ്റിൽ ജോലിക്ക്‌ പോയത്.

രഞ്ജിത ഇവിടെ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്‌സായി ഒൻപത് വർഷത്തോളം ജോലി ചെയ്‌തു. ഇവിടെ നിന്ന് ഒരു വർഷം മുൻപാണ് യുകെയിലേക്ക്‌ ജോലിക്ക് പോയത്.

English Summary:

A young woman, Bhumi Chauhan, narrowly escaped the Ahmedabad plane crash by sheer luck. Ironically, she had missed the flight due to being stuck in traffic. This unexpected delay turned out to be a lifesaver, sparing her from the tragic fate of the others on board.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

വീടിന് മുകളിലൂടെ പറന്ന് ലാൻഡ് ചെയ്തു കാർ …!

ഇടുക്കിയിൽ വീടിന് മുകളിലൂടെ പറന്ന് സുരക്ഷിതമായി ലാൻഡ് ചെയ്തു കാർ ഇടുക്കി ഉപ്പുതറയിൽ...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ

‘മാരാർജി ഭവൻ’ ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ തിരുവനന്തപുരം: മാരാർജി ഭവൻ എന്ന്...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ

കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് സസ്പെൻഷൻ തിരുവനന്തപുരം: സർവീസിനിടയിൽ കെഎസ്ആർടിസി ബസിലെ വനിത കണ്ടക്‌ടർ...

Related Articles

Popular Categories

spot_imgspot_img