web analytics

പിണറായി വിജയൻ ഡിസംബറിന് മുമ്പ് അറസ്റ്റിലാകും, ജയിലിൽ പോകും; അൻവറും മുഖ്യമന്ത്രിയും കാട്ടുകള്ളന്മാരാണെന്ന് പി.സി. ജോർജ്

കോട്ടയം: ലാവ്നിൽ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിസംബറിന് മുമ്പ് അറസ്റ്റിലാകുമെന്ന് മുൻ എം.എൽ.എ പി.സി. ജോർജ്. ലാവ്നിൽ കേസ് നീട്ടിക്കൊണ്ടു പോകുന്നത് കോടതിയാണ്.Pinarayi Vijayan will be arrested before December and will go to jail

അഭിഭാഷകരെ കേരള സർക്കാർ മാറ്റിമാറ്റി വെക്കുകയാണ്. ഇതുവരെ 42 കോടിയാണ് കേരള സർക്കാർ കേസിനായി ചെലവഴിച്ചത്. വലിയ തെറ്റാണത്.

നവംബർ അവസാനം വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി ഹൈകോടതിയുടെ ഉത്തരവുണ്ട്. ഈ ഡിസംബറിനു മുമ്പ് പിണറായി വിജയൻ അറസ്റ്റിലാകും, ജയിലിൽ പോകും -പി.സി. ജോർജ് പറഞ്ഞു.

പി.വി. അൻവറും മുഖ്യമന്ത്രിയും കാട്ടുകള്ളന്മാരാണെന്നു പറഞ്ഞ പി.സി. ജോർജ്, അൻവറിന്‍റെ ആരോപണങ്ങളിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. അൻവർ പറഞ്ഞ ആരോപണമെല്ലാം ശരിയാണ്.

മുഖ്യമന്ത്രി രാജി വെക്കണം. മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും എതിരെ വർഷങ്ങളായി നിലനിൽക്കുന്ന ആരോപണങ്ങളാണ് അൻവർ ഉന്നയിച്ചത്. 98 ശതമാനം സ്വർണക്കടത്ത് കേസ് മലപ്പുറത്താണ് നടക്കുന്നത്. എല്ലാം അറിയാമായിരുന്നിട്ടും എന്തുകൊണ്ട് അൻവർ ഇത് നേരത്തെ വെളിപ്പെടുത്തിയില്ലെന്നും പി.സി. ജോർജ് ആരാഞ്ഞു.

എ.ഡി.ജി.പി ആർ.എസ്.എസ് നേതാവിനെ കണ്ടതിൽ തെറ്റില്ലെന്നും കേരളത്തിലെ ക്രമസമാധാന പ്രശ്നവും സംസാരിക്കാമല്ലോ എന്നും ജോർജ് പറഞ്ഞു. പാണക്കാട് തങ്ങളെ എ.ഡി.ജി.പി കണ്ടതിൽ ആർക്കും പരാതി ഇല്ലെന്നും എ.ഡി.ജി.പി കൊള്ളക്കാരനാണെന്നും അയാളെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും പി സി ജോർജ് ആവശ്യപ്പെട്ടു.

ഇടതുപക്ഷം തകർന്നു തരിപ്പണമായി. സി.പി.എമ്മിന് ഒരു പാർട്ടിയെന്ന നിലയിൽ തുടരാനാകില്ല. പ്രതിപക്ഷവും എൽ.ഡി.എഫും ഒറ്റക്കെട്ടാണ്. ബി.ജെ.പിയെ ആശ്രയിക്കാതെ പൊതുജനങ്ങൾക്ക് ജീവിക്കാനാകാത്ത സ്ഥിതിയാണെന്നും പി.സി. ജോർജ് കൂട്ടിച്ചേർത്തു.

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ ന്യൂഡൽഹി: രാജ്യത്ത്...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ കൊച്ചി: കൊച്ചി അന്താരാഷ്ട്ര...

Related Articles

Popular Categories

spot_imgspot_img