ജഗതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി മുഖ്യമന്ത്രി

ജഗതിയെ അപ്രതീക്ഷിതമായി കണ്ടുമുട്ടി മുഖ്യമന്ത്രി

തിരുവനന്തപുരം: നടൻ ജഗതി ശ്രീകുമാറിനെ അപ്രതീക്ഷിതമായി കണ്ട സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാന യാത്രയ്ക്കിടെയാണ് ഇരുവരും തമ്മിൽ കണ്ടുമുട്ടിയത്.

എറണാകുളത്തേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു വിമാനത്തിൽ വച്ച് ഇരുവരുടെയും കൂടിക്കാഴ്ച. ജഗതിയുമായുള്ള ചിത്രം മുഖ്യമന്ത്രി സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

‘‘ ഇന്ന് എറണാകുളത്തേക്കുള്ള യാത്രയ്ക്കിടെ മലയാളത്തിന്റെ അതുല്യനടൻ ജഗതി ശ്രീകുമാറിനെ കണ്ടുമുട്ടി. സുഖവിവരങ്ങൾ അന്വേഷിച്ചു’’– എന്നാണ് മുഖ്യമന്ത്രി സമൂഹ മാധ്യമത്തില്‍ കുറിച്ചു.

2012 മാർച്ച് 10ന് തേഞ്ഞിപ്പലം പാണമ്പ്ര വളവിൽ ദേശീയപാതയിൽ വച്ചുണ്ടായ അപകടത്തിൽ ജഗതി ശ്രീകുമാറിന് ഗുരുതരമായി പരുക്കേറ്റിരുന്നു.

കാർ ഡിവൈഡറിൽ ഇടിച്ചായിരുന്നു അപകടം നടന്നത്. ചികിത്സയ്ക്കുശേഷം നടൻ പരിപാടികളിൽ സജീവമാണ്.

കൂടാതെ ഈ വർഷം വീണ്ടും ഒരു ചിത്രത്തിലൂടെ ജ​ഗതി തിരിച്ചുവരവിനൊരുങ്ങുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.

‘വല’ എന്ന സിനിമയിലെ ‘പ്രൊഫസർ അമ്പിളി’ എന്ന മുഴുനീള വേഷത്തിലൂടെ സിനിമാലോകത്തേക്ക് തിരിച്ചുവരവിനൊരുങ്ങുന്നുവെന്നായിരുന്നു റിപോർട്ടുകൾ.

ജ​ഗതിയുടെ പിറന്നാൾ ദിവസത്തിൽ ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ചക്രകസേരയിലിരിക്കുന്ന രീതിയിലുള്ള പോസ്റ്ററാണ് പുറത്തു വന്നിരുന്നത്.

ഗഗനചാരി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അരുൺ ചന്തുവിന്റെ അടുത്ത ചിത്രമാണ് വല.

ദൃശ്യം മൂന്നാംഭാഗം ഈ വര്‍ഷം

ദൃശ്യത്തിന്റെ ഹിന്ദിയുടെ മൂന്നാംഭാഗം ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ഷൂട്ടിങ് തുടങ്ങി അടുത്തവര്‍ഷം ഒക്ടോബര്‍ രണ്ടിന് പ്രദര്‍ശനത്തിനെത്തിക്കാൻ പദ്ധതി.

ഈ വര്‍ഷം ഒക്ടോബര്‍ രണ്ടിന് ചിത്രീകരണം തുടങ്ങുമെന്ന് നിര്‍മാതാക്കളോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു.

അജയ് ദേവ്ഗണ്‍ ആണ് സിനിമയിൽ നായകൻ.

ചിത്രത്തിനായി അജയ് ദേവ്ഗണ്‍ തന്റെ ഡേറ്റുകള്‍ നല്‍കിയതായാണ് പുറത്തു വരുന്ന വിവരം.

അജയ് ദേവ്ഗണിന് പുറമേ ശ്രീയ ശരണ്‍, തബു എന്നിവരും ചിത്രത്തിന്റെ ഭാഗമാവും.

ചിത്രത്തിന്റെ ആദ്യഭാഗം സംവിധാനംചെയ്തത് നിഷികാന്ത് കാമത്ത് ആയിരുന്നു.

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടര്‍ന്ന് അഭിഷേക് പഥക് ആണ് പിന്നീട് രണ്ടാംഭാഗം സംവിധാനംചെയ്തത്.

അഭിഷേക് പഥക് തന്നെയാവും മൂന്നാംഭാഗവും സംവിധാനംചെയ്യുന്നത്.

സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി, നിലവില്‍ സംഭാഷണത്തിന്റെ ഡ്രാഫ്റ്റിന്റെ പണിപ്പുരയിലാണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മഹാരാഷ്ട്രയില്‍ വിവിധ ഇടങ്ങളിലായും സ്റ്റുഡിയോയിലും ചിത്രീകരണം നടക്കും. 2026 ഒക്ടോബര്‍ രണ്ടിന് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് നീക്കം.

മോഹൻലാൽ നായകനായി ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ്.

ദൃശ്യം സിനിമയുടെ ആദ്യഭാഗത്തിന്റെയും രണ്ടാം ഭാഗത്തിന്റെയും അന്താരാഷ്ട്ര റീമേക്ക് അവകാശം ആശീർവാദ് സിനിമാസില്‍ നിന്ന് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയിരുന്നു.

ഈ ചിത്രം ഇപ്പോൾ ഫ്രാഞ്ചൈസി ഹോളിവുഡിൽ റീമേക്ക് ചെയ്യുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

റീമേക്കിനായി ഗൾഫ് സ്ട്രീം പിക്ചേഴ്സ് ജോറ്റ് ഫിലിംസുമായി കരാറിലെത്തിയതായി പ്രൊഡക്ഷൻ ഹൗസായ പനോരമ സ്റ്റുഡിയോസ് അറിയിച്ചു.

ദൃശ്യം1, 2 ഭാഗങ്ങളുടെ അന്താരാഷ്ട്ര റീമേക്ക് അവകാശം നിർമ്മാതാക്കളായ ആശീർവാദ് സിനിമാസിൽ നിന്നാണ് പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്.

ചിത്രത്തിന്റെ കൊറിയൻ റീമേക്കിന്റെ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. കൂടാതെ സ്പാനിഷ് ഭാഷയിലും ചിത്രം ഒരുക്കുമെന്നാണ് നിർമ്മാണ കമ്പനി വ്യക്തമാക്കിയത്.

Summary: Kerala Chief Minister Pinarayi Vijayan shared his joy after an unexpected meeting with veteran actor Jagathy Sreekumar during a flight journey.

spot_imgspot_img
spot_imgspot_img

Latest news

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു കാഠ്മണ്ഡു: നേപ്പാളിൽ ആളിപ്പടർന്ന ജെൻ...

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി

റാപ്പർ വേടൻ പോലീസിന് മുന്നിലെത്തി കൊച്ചി: വിവാഹ വാദാനം നൽകി പീഡിപ്പിച്ചു എന്ന...

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു

നേപ്പാളിൽ സമൂഹമാധ്യമ നിരോധനം പിൻവലിച്ചു കാഠ്മണ്ഡു: ശക്തമായ യുവജന പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നേപ്പാൾ...

Other news

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

കോട്ടയം വഴിയുള്ള ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം കോട്ടയം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 20ന്...

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി

ഒടുവിൽ രാജ്യത്ത് ഐ ഫോൺ 17 എത്തി ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ ഒട്ടേറെ ഫീച്ചറുകളുമായി...

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം

തൊടുപുഴയിലെ ആശുപത്രിക്കെതിര ആരോപണം ഇടുക്കി: തൊടുപുഴയിലെെ സ്വകാര്യ ആശുപത്രിക്കെതിര ചികിത്സാ പിഴവ് ആരോപിച്ച്...

അപകടം; ബൈക്ക് യാത്രികൻ മരിച്ചു

അപകടം; ബൈക്ക് യാത്രികൻ മരിച്ചു തിരുവനന്തപുരം: വിഴിഞ്ഞത്ത് സ്‌കൂട്ടറിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ...

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം

ഖത്തർ ആക്രമണത്തിന് പിന്നാലെ യമനിലും ബോംബാക്രമണം സന (യെമൻ): ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട്...

പെരുമ്പാമ്പിനെ കൊന്ന് ‘ഫ്രൈ’യാക്കി; രണ്ടുപേര്‍ പിടിയില്‍

പെരുമ്പാമ്പിനെ കൊന്ന് 'ഫ്രൈ'യാക്കി; രണ്ടുപേര്‍ പിടിയില്‍ കണ്ണൂര്‍ : പെരുമ്പാമ്പിനെ കൊന്ന് ഇറച്ചി...

Related Articles

Popular Categories

spot_imgspot_img