വാഗ്ദാനമല്ല, ഉറപ്പാണ് ബൈപാസ്; പെരുമ്പാവൂരുകാരുടെ ചിരകാല സ്വപ്നം, ബൈപ്പാസിന്റെ നിർമ്മാണ ഉദ്ഘാടനം  മന്ത്രി പി.എ. മുഹമ്മദ് റിയാസ്  നിർവഹിച്ചു

പെരുമ്പാവൂർ : പെരുമ്പാവൂർ ബൈപ്പാസിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്  നിർവഹിച്ചു. പെരുമ്പാവുർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളി യോഗത്തിൽ അധ്യക്ഷത വഹിച്ചു.

പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളിലെ മുഴുവൻ പ്രസിഡണ്ടുമാരും വേദിയിൽ സന്നിഹിതരായിരുന്നു .എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു .

ബൈപ്പാസിന്റെ തുടർ പ്രവർത്തനത്തിന് എല്ലാ മാസവും റിവ്യൂ മീറ്റിംങ്ങ് ഉണ്ടാകുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി .

എംഎൽഎ ആവശ്യപ്പെടുന്ന പ്രവർത്തികളിൽ എല്ലാം നല്ല പിന്തുണ കൊടുക്കാൻ തനിക്ക് കൊടുക്കാൻ ആവുമെന്നും  മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പെരുമ്പാവൂർ പട്ടണത്തിൽ അനുഭവപ്പെടുന്ന അതി രൂക്ഷമായ ഗതാഗതക്കുരുക്കിന്  ശാശ്വത പരിഹാരം കാണുക എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായി  2016 ലാണ്  ബൈപ്പാസിനുള്ള തുക ബജറ്റിൽ വകയിരുത്തിയത് . 

കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി ഭരണാനുമതി  ലഭിച്ച ബൈപ്പാസിന്റെ നിർമ്മാണചുമതല ആർ ബി ഡി സി കെ ക്കാണ്. 

ഒന്നാം ഘട്ടത്തിൽ ആലുവ മൂന്നാർ റോഡിലെ മരുതുകവല മുതൽ  പഴയ എം സി റോഡ് വരെയാണ് .രണ്ടാം ഘട്ടം പഴയ എം സി റോഡ് മുതൽ പാലക്കാട്ടു താഴം വരെയാണ് .ഒന്നാംഘട്ട നിർമ്മാണത്തിനായി പെരുമ്പാവൂർ വില്ലേജിൽപ്പെട്ട 63 ഭൂ ഉടമകളിൽ നിന്നുമായി 2.7 4 ഹെക്ടർ ഭൂമി ഏറ്റെടുക്കുകയും അതിനായി 21.6 3 കോടി രൂപ ചിലവഴിച്ചിട്ടുണ്ട് . 

ബൈപ്പാസിന്റെ പൂർത്തീകരണത്തിനായി ശ്രമിച്ച എല്ലാവരെയും  സ്മരിക്കുകയും ,  നന്ദിരേഖപ്പെടുത്തുകയും ചെയ്തു.ബൈപ്പാസിനായി സ്ഥലം വിട്ടു നൽകിയ 63 ഭൂഉടമകൾക്കും അഭിനന്ദന പത്രം   എംഎൽഎ  സമ്മാനിച്ചു.

ഫേസ് വൺ നിർമ്മാണത്തിന് രാജേഷ് മാത്യു ആൻഡ് കമ്പനിയുമായാണ് നിർമ്മാണ കരാർ 25.04 കോടി രൂപയ്ക്കാണ് ഒപ്പുവച്ചത്.

നിർദിഷ്ട പെരുമ്പാവൂർ ബൈപ്പാസ്  ഒന്നാം ഘട്ടത്തിന് 1.03  km നീളവും 25 മീറ്റർ വീതിയിലുമാണ് നിർമ്മിക്കുന്നത്.

നാലുവരി പാതയാണ് ഡിസൈൻ ചെയ്തിരിക്കുന്നത് .ഇരുവശങ്ങളിലായി ഫുട്പാത്തും ഡ്രെയിനേജ് സൗകര്യവും നൽകിയിട്ടുണ്ട് .

അൻവർ സാദത്ത് എംഎൽഎ , റോജി എം ജോൺഎംഎൽഎ ,ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് മനോജ് മൂത്തേടൻ , ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് ഐഎഎസ് , ,  സാജു പോൾ എക്സ് എം എൽ എ , നഗരസഭ ചെയർമാൻ പോൾ പാത്തിക്കൽ , ആർഡി ബി സി കെ ജനറൽ മാനേജർ സിന്ധു റ്റി.എസ്. ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ എ.ടി. അജിത് കുമാർ  ,അൻവർ അലി , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ എൻ പി അജയകുമാർ , പി പി അവറാച്ചൻ , മായ കൃഷ്ണകുമാർ , ടി.എൻ. മിഥുൻ , ഷിഹാബ് പള്ളിക്കൽ , ഷിജി ഷാജി , ശില്പ സുധീഷ് , നഗരസഭ കൗൺസിലർ മാരായ ടി എം സക്കീർ ഹുസൈൻ , അഭിലാഷ് പുതിയേടത്ത് , രാഷ്ട്രീയ കക്ഷി നേതാക്കളായ സിഎം അബ്ദുൽ കരീം , ഷാജി സലീം , അഡ്വ . രമേശ് ചന്ദ് , സുബേർ ഓണമ്പിള്ളി , ബാബു ജോസഫ് , പി അനിൽകുമാർ , ജോർജ് കിഴക്കുമശേരി , ടിപി അബ്ദുൽ അസീസ് , പോൾ വർഗീസ് ,എൻ ഒ ജോർജ് , വി ബി മോഹനൻ , ജോസ് നെറ്റിക്കാടൻ  ,നസീം ബാഷ തുടങ്ങിയവർ ആംശസയർപ്പിച്ച് സംസാരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ

പഞ്ചായത്തംഗവും അമ്മയും മരിച്ച നിലയിൽ തിരുവനന്തപുരം: പഞ്ചായത്ത് അംഗത്തെയും അമ്മയെയും തൂങ്ങിമരിച്ച നിലയിൽ...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

പാകിസ്താനിൽ രാമായണം നാടകമായി

പാകിസ്താനിൽ രാമായണം നാടകമായി കറാച്ചി: പാകിസ്താനിലെ കറാച്ചി ആർട്‌സ് കൗൺസിലിന്റെ പരിപാടിയിൽ അരങ്ങേറിയത്...

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം

പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂരമർദനം കോഴിക്കോട്: പ്ലസ് വൺ വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ...

Related Articles

Popular Categories

spot_imgspot_img