മലപ്പുറത്ത് ചിക്കൻ സാന്റ്‌വിച്ച് കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധ; 35 പേർ ആശുപത്രിയിൽ
മലപ്പുറം: അരീക്കോട് ചിക്കൻ സാന്റ്‌വിച്ച് കഴിച്ച നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്നലെ നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ വിതരണം ചെയ്ത ചിക്കൻ സാന്റ്‌വിച്ചിൽ നിന്നാണ് വിഷബാധയേറ്റത്.
കേരള മുസ്ലിം ജമാഅത്ത് അരീക്കോട് ക്രസന്റ് ഓഡിറ്റോറിയത്തിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്ത 35 പേരെ ദേഹാസ്വാസ്ഥ്യങ്ങളെ തുടർന്ന് അരീക്കോട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിൽ ഗുരുതരാവസ്ഥയിലുള്ള രണ്ടുപേരെ മഞ്ചേരി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
റീൽസിട്ട് പ്രലോഭിപ്പിക്കും, കൊത്തുന്ന പെൺകുട്ടികൾക്ക് പീഡനം: യുവാവ് അറസ്റ്റിൽ
സമൂഹമാധ്യമങ്ങളിൽ റീൽസിട്ട് പെൺകുട്ടികളെ വലവീശിപ്പിടിച്ച് പീഡനത്തിന് ഇരയാക്കുന്ന യുവാവ് അറസ്റ്റിൽ. പ്രതി ജീവൻ (19) ബൈക്ക് റേസിങ് നടത്തുന്ന രംഗങ്ങൾ ചിത്രീകരിച്ച റീൽസായി സമൂഹമാധ്യമത്തിൽ പോസ്റ്റുചെയ്യും
വീഡിയോ ഇഷ്ടപ്പെട്ട് പ്രതികരിക്കുന്ന പെൺകുട്ടികളുമായി ചങ്ങാത്തമുണ്ടാക്കി അവരെ പീഡിപ്പിക്കുന്നതുമായിരുന്നു പതിവ്. കേസിൽ യുവാവിനെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.
ഇത്തരത്തിൽ പരിചപ്പെട്ട പ്രായപൂർത്തായാകാത്ത പെൺകുട്ടിയെ ബസിനുളളിൽ വച്ച് പീഡിപ്പിച്ച കേസിലാണ് യുവാവിനെയാണ് അറസ്റ്റുചെയ്തത്.
പരാതിയുടെ തുടർന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ. ആർ. പ്രകാശിന്റെ നേത്യത്വത്തിലുളള പോലീസ് സംഘം പ്രതിയെ തമിഴ്‌നാട്ടിലെ തിരുനേൽവേലിയിൽ നിന്ന് ഇയാളെ ് അറസ്റ്റുചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.