എക്സിൽ പരസ്യം നൽകുന്നത് പിൻവലിക്കുകയാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ തിരിച്ചടി നേരിട്ട് ഡിസ്നി പ്ലസ്. വെള്ളക്കാര്‍ക്കെതിരെ ജൂതര്‍ വിദ്വേഷം വളര്‍ത്തുന്നതായി ആരോപിച്ച് എക്സിൽ വന്ന പോസ്റ്റിന് താഴെ ‘ യഥാര്‍ത്ഥ സത്യം’ എന്ന കമന്റുമായി മസ്‌ക് എത്തിയിരുന്നു. ഇതേ തുടർന്നാണ് ഡിസ്നി പ്ലസും വാർണർ ബ്രോസുമടങ്ങുന്ന കമ്പനികൾ ‘എക്സി’ന് പരസ്യം നൽകുന്നത് നിർത്തുന്നതായി പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ തുടർന്ന് പരസ്യദാതാക്കൾക്കെതിരെ അഭിമുഖത്തിൽ രൂക്ഷ വിമർശനമാണ് ഇലോൺ മസ്‌ക് നടത്തിയത്. വാൾട്ട് ഡിസ്നിയടക്കമുള്ള കമ്പനികളെ മസ്‌ക് മോശം വാക്കുകൾ ഉപയോഗിച്ച് അധിക്ഷേപിക്കുകയായിരുന്നു.
എക്സിൽ അവർ പരസ്യം ചെയ്യേണ്ടതില്ലെന്നും പരസ്യം ഉപയോഗിച്ചും പണം ഉപയോഗിച്ചും ആരെങ്കിലും തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുകയാണെങ്കിൽ അത് നടക്കില്ലെന്നും ആണ് മസ്‌ക് പറഞ്ഞത്. എക്സിനെ ബഹിഷ്‍കരിച്ച ആപ്പിൾ, വാൾട്ട് ഡിസ്നി, ഐ.ബി.എം തുടങ്ങിയ വൻകിടക്കാർക്കെതിരെയായിരുന്നു മസ്കിന്റെ വിമർശനം.
എന്നാൽ, ഈ സംഭവവികാസങ്ങൾക്ക് പിന്നാലെ, ഡിസ്നി പ്ലസും അവരുടെ കീഴിലുള്ള ഹുളു എന്ന ഒ.ടി.ടി പ്ലാറ്റ്ഫോമും ആഗോളതലത്തിൽ വൻ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇലോൺ മസ്കിന്റെ മറുപടിക്ക് പിന്നാലെ ലോകമെമ്പടുമായി ആളുകൾ കൂട്ടത്തോടെ ഡിസ്നി പ്ലസിന്റെയും ഹുളുവിന്റെയും സബ്സ്ക്രിപ്ഷൻ കാൻസൽ ചെയ്തുകൊണ്ടിരിക്കുകയാണ്. അതുമായി ബന്ധപ്പെട്ട് #Cancel എന്ന ഹാഷ്ടാഗ് എക്സിൽ ട്രെൻഡാവുന്നുമുണ്ട്.
ഇലോൺ മസ്കിനെയും അദ്ദേഹത്തിന്റെ കമ്പനിയെയും പിന്തുണക്കുന്നതിന്റെ ഭാഗമായി ഡിസ്നിയിലെ പ്രീമിയം പ്ലാനുകൾ ഒഴിവാക്കി, പകരം എക്സിന്റെ പെയ്ഡ് പ്ലാനുകൾ എടുക്കാനും നിരവധി പേരാണ് മുന്നോട്ടുവന്നത്. നിരവധി പരസ്യദാതാക്കൾ പ്ലാറ്റ്‌ഫോം വിട്ടുപോയതിന് ശേഷവും നിലപാട് മാറ്റാത്ത മസ്‌ക്, അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നുവെന്നും അവർ പറയുന്നു.
Read Also: ഭൂമിക്കടിയിൽ മറ്റൊരു മഹാസമുദ്രം കണ്ടെത്തി ! ഭൂമിയിൽ ആകെയുള്ളതിനെക്കാൾ മൂന്നിരട്ടി വെള്ളം