പി.സി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു; ചടങ്ങ് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത്

പി സി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന ചടങ്ങിൽ ആണ്  പി സി ജോര്‍ജ്, മകന്‍ ഷോണ്‍ ജോര്‍ജും പാര്‍ട്ടി നേതാക്കളും അടക്കമുള്ളവര്‍ അംഗത്വം സ്വീകരിച്ചത്. ജനപക്ഷം പാർട്ടി സെക്രട്ടറി ജോർജ് ജോസഫും അടക്കമുള്ള നേതാക്കൾ ബിജെപി നേതാക്കളിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. വൈകിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും എന്നാണു അറിയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ ബിജെപി ആവശ്യപ്പെട്ടാൽ മാത്രം മത്സരിക്കും. പിസി ജോർജിൻ്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു.

പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ ജോര്‍ജ് ബിജെപി സ്ഥാനാര്‍ത്ഥിയായി എത്തുമെന്നാണ് സൂചന. ജനപക്ഷം പാര്‍ട്ടിയെ എന്‍ഡിഎ ഘടകകക്ഷിയാക്കി സ്ഥാനാര്‍ഥിയാവുകയായിരുന്നു ജോര്‍ജിന്റെ ലക്ഷ്യം. എന്നാല്‍ ജോര്‍ജ് കൂറുമാറുമോ എന്ന ആശങ്ക സംസ്ഥാന ബിജെപി നേതൃത്വം കേന്ദ്രത്തോട് അറിയിച്ചതോടെയാണ് പാര്‍ട്ടി അംഗത്വം എടുത്താല്‍ സഹകരിപ്പിക്കാം എന്ന നിര്‍ദേശം ബിജെപി മുന്നോട്ട് വെച്ചത്. ഇതിന് പിന്നാലെയാണ് ജോർജ്ബി അടക്കമുള്ളവർ ബിജെപിയില്‍ ചേരുന്നത്.

Also read: നിയമസഹായം തേടിയെത്തിയ അതിജീവിതയെ പീഡിപ്പിച്ച കേസ്: മുൻ സർക്കാർ പ്ലീഡർ അഡ്വ. പി.ജി മനു കീഴടങ്ങി

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img