web analytics

പള്ളിക്കൽ പഞ്ചായത്തിലെ അമ്മായിയമ്മയും മരുമകളും തോറ്റു

പള്ളിക്കൽ പഞ്ചായത്തിലെ അമ്മായിയമ്മയും മരുമകളും തോറ്റു

പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പിൽ പള്ളിക്കൽ പഞ്ചായത്തിലെ ഒരു വാർഡ് ജനശ്രദ്ധ പിടിച്ചുപറ്റിയത് തീപാറുന്ന കുടുംബമത്സരത്തിലൂടെയായിരുന്നു.

പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അമ്മായിയമ്മയും മരുമകളും നേർക്കുനേർ മത്സരിച്ചതാണ് വോട്ടർമാരിലും പൊതുജനങ്ങളിലും കൗതുകമുണർത്തിയത്.

ഒരേ കുടുംബത്തിൽ നിന്നുള്ള രണ്ട് സ്ഥാനാർഥികൾ ഒരേ വാർഡിൽ ജനവിധി തേടുന്ന അപൂർവ കാഴ്ചയായിരുന്നു അത്. 76 വയസുള്ള കുഞ്ഞുമോൾ കൊച്ചുപാപ്പി സ്വതന്ത്ര സ്ഥാനാർഥിയായാണ് രംഗത്തിറങ്ങിയത്.

അതേസമയം, കുഞ്ഞുമോളുടെ മകന്റെ ഭാര്യ ജാസ്മിൻ എബി യുഡിഎഫ് സ്ഥാനാർഥിയായാണ് മത്സരിച്ചത്.

മരുമകൾ യുഡിഎഫ് പ്രവർത്തകരോടൊപ്പം വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തിയപ്പോൾ, കുഞ്ഞുമോളുടെ പ്രചാരണം ഏറെക്കുറെ ഒറ്റയ്ക്കായിരുന്നു.

തനിക്കും മരുമകൾക്കും തമ്മിൽ യാതൊരു പ്രശ്നവുമില്ലെന്നും, താൻ മത്സരിക്കുന്ന കാര്യം മകനോട് അറിയിച്ചിരുന്നുവെങ്കിലും, മരുമകൾ സ്ഥാനാർഥിയാകുന്ന കാര്യം പറഞ്ഞിരുന്നില്ലെന്നുമാണ് കുഞ്ഞുമോൾ പറഞ്ഞത്.

താനാണ് ആദ്യം പത്രിക നൽകിയതെന്നും, പിന്നീട് മകന്റെ ഭാര്യയെ സ്ഥാനാർഥിയാക്കിയെന്നുമായിരുന്നു കുഞ്ഞുമോളുടെ ആരോപണം.

മുന്‍പ് ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും വിജയിച്ച പരിചയമുള്ള നേതാവാണ് കുഞ്ഞുമോൾ. എന്നാൽ ഇത്തവണ ഇരുവർക്കും വിജയം കൈവരിക്കാനായില്ല.

എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച സുരഭി സുനിലാണ് വാർഡിൽ വിജയിച്ചത്. ബിജെപി സ്ഥാനാർഥി നിരുപമയ്ക്ക് 168 വോട്ടുകളും, ജാസ്മിൻ എബിക്ക് 167 വോട്ടുകളും ലഭിച്ചപ്പോൾ കുഞ്ഞുമോളിന് ലഭിച്ചത് വെറും 17 വോട്ടുകളാണ്.

വലിയ പോസ്റ്ററുകളോ ഫ്ലെക്സുകളോ ഇല്ലാതെ നേരിട്ട് ജനങ്ങളെ കണ്ടാണ് കുഞ്ഞുമോൾ വോട്ടുതേടിയത്.

മത്സരത്തെക്കുറിച്ച് പ്രതികരിച്ച ജാസ്മിൻ എബി, ജനാധിപത്യത്തിൽ ആര്‍ക്കും മത്സരിക്കാനുള്ള അവകാശമുണ്ടെന്നും, അതിൽ അസ്വാഭാവികതയില്ലെന്നുമാണ് വ്യക്തമാക്കിയിരുന്നത്.

English Summary

A local body election ward in Pathanamthitta drew widespread attention as a mother-in-law and daughter-in-law contested against each other. In Pallikkal Panchayat’s 11th ward, 76-year-old Kunjumol Kochupappi contested as an independent candidate, while her daughter-in-law Jasmine Eby entered the fray as a UDF candidate. Despite the unusual and high-profile family contest, neither emerged victorious. LDF-backed independent candidate Surabhi Sunil won the ward, while Jasmine narrowly lost by one vote. The contest became a talking point for its unique family dynamics and contrasting campaign styles.

pathanamthitta-local-election-mother-in-law-daughter-in-law-contest

Pathanamthitta, Local body elections, Pallikkal Panchayat, Family contest, Kerala politics, Panchayat elections, UDF, LDF, BJP, Election news

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

Other news

ശക്തിമരുന്ന് തീർന്നു; വെള്ളി വില കുത്തനെ ഇടിയിന്നു

ആഗോള വിപണികളിൽ വെള്ളി കനത്ത വിലയിടിവിലേക്കാണ് നീങ്ങുന്നത്. റെക്കോർഡ് ഉയരത്തിലെത്തിയതിന് പിന്നാലെ...

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യ ആൺസുഹൃത്തിനൊപ്പം ഒഴിച്ചോടി; ഭര്‍ത്താവും വിവാഹദല്ലാളും ജീവനൊടുക്കി

വിവാഹം കഴിഞ്ഞ് മൂന്നു മാസം തികയും മുൻപ് ഭാര്യ ആൺസുഹൃത്തിനൊപ്പം ഒഴിച്ചോടി;...

ശബരിമല സ്വർണ്ണക്കവർച്ച: പോറ്റിയുമായി ജയറാമിന് എന്ത് ബന്ധം?താരത്തിന്റെ ചെന്നൈയിലെ വീട്ടിൽ ചോദ്യം ചെയ്യൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കവർച്ചാ കേസിൽ മലയാള സിനിമയിലെ പ്രമുഖ താരം ജയറാമിനെ...

ബാറിൽ യൂണിഫോമിലിരുന്ന് ‘അടിച്ചുപൊളിച്ചു’; എക്സൈസ് ഇൻസ്പെക്ടർക്കും വനിതാ ഓഫീസർമാർക്കും എട്ടിന്റെ പണി!

തിരുവനന്തപുരം: സംസ്ഥാന എക്സൈസ് വകുപ്പിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ....

Related Articles

Popular Categories

spot_imgspot_img