യുഎഇയിലെ സ്വദേശികളുടെ പാസ്പോർട്ട് കാലാവധി അഞ്ചിൽനിന്ന് 10 വർഷമാക്കി ഉയർത്തി.യുഎഇ പൗരത്വം ലഭിച്ച മലയാളികൾ ഉൾപ്പെടെയുള്ള വിദേശികളുടെ പാസ്പോർട്ടും തുല്യകാലയളവിലേക്ക് പുതുക്കും. (The passport validity of UAE citizens has been increased from five to 10 years)
മബ്റൂക് മാ യാക് എന്ന പ്ലാറ്റ്ഫോമിലൂടെ അപേക്ഷിച്ചാൽ നവജാത ശിശുക്കളുടെ ജനന സർട്ടിഫിക്കറ്റ്, പാസ്പോർട്ട്, എമിറേറ്റ്സ് ഐഡി എന്നിവ ഉടൻ തന്നെ വിതരണം ചെയ്യും. ഇന്നു മുതൽ അപേക്ഷിക്കുന്ന 21 വയസ്സ് പൂർത്തിയായ സ്വദേശികൾക്ക് 10 വർഷ കാലാവധിയുള്ള പാസ്പോർട്ട് ലഭിക്കുമെന്ന് എമിറേറ്റ്സ് പാസ്പോർട്ട് അതോറിറ്റി അറിയിച്ചു.