യാത്രക്കാർ സ്വയം ബാഗേജ് ഡ്രോപ്പ് സൗകര്യവുമായി സിയാൽ; ബയോ-മെട്രിക് ഏകോപനത്തിനും തുടക്കം

കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) യാത്രക്കാരുടെ അനുഭവവും എയർപോർട്ട് സേവന നിലവാരവും മെച്ചപ്പെടുത്തുന്നതിനായി ആഭ്യന്തര ടെർമിനലിൽ
(ടി1) സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യം ആരംഭിച്ചു. എയർലൈൻ ജീവനക്കാരുടെ സഹായമില്ലാതെ യാത്രക്കാർക്ക് അവരുടെ ചെക്ക്-ഇൻ ബാഗുകൾ നേരിട്ട് കൺവെയറുകളിൽ ഇടാൻ ഈ സൗകര്യം സഹായിക്കും.

ഇൻഡിഗോ, എയർ ഏഷ്യ,എയർ ഇന്ത്യ തുടങ്ങിയ വിമാനക്കമ്പനികൾ ഈ സംവിധാനം ഉപയുക്തമാക്കാൻ തുടങ്ങി. ഇതോടെ ആഭ്യന്തര മേഖലയിലെ 95% യാത്രക്കാർക്കും ഇപ്പോൾ കൊച്ചി എയർപോർട്ടിൽ ഈ സൗകര്യം പ്രയോജനപ്പെടുത്താം.
ടെർമിനലുകൾ ഗേറ്റുകൾക്കരികെ സ്ഥാപിച്ചിട്ടുള്ള 10 കോമൺ യൂസ് സെൽഫ് സർവീസ് (കസ്) കിയോസ്‌കുകളിൽ നിന്ന് യാത്രക്കാർക്ക് ബോർഡിംഗ് പാസ് പ്രിന്റൗട്ടും ബാഗ് ടാഗ് പ്രിന്റൗട്ടും എടുക്കാം.

ടാഗ് സ്റ്റിക്കർ, ബാഗിൽ ഒട്ടിച്ച ശേഷം, യാത്രക്കാർക്ക് സ്വയം ബാഗ് ഡ്രോപ്പ് സൗകര്യത്തിലേക്ക് പോകാനും അവരുടെ ബാഗുകൾ ഈ യന്ത്രത്തിലേയ്ക്കിടാനും കഴിയും. 27 മുതൽ 30 വരെയുള്ള ചെക്ക്-ഇൻ കൗണ്ടറുകളിൽ സിയാൽ നാല് സെൽഫ്-ബാഗ് ഡ്രോപ്പ് സിസ്റ്റങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.

ഈ സംവിധാനം സിയാലിന്റെ ബാഗേജ് ഹാൻഡ്ലിംഗ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്നു. മെഷീനുകൾ കാനഡയിൽ നിന്നാണ് ഇറക്കുമതി ചെയ്തത്. ദക്ഷിണ കൊറിയയിലെ സോൾ വിമാനത്താവളത്തിൽ സ്ഥാപിച്ചിട്ടുള്ള അതേ സംവിധാനമാണ് സിയാൽ ഒരുക്കിയിട്ടുള്ളത്.


യാത്രക്കാർക്ക് ലോകോത്തര യാത്രാനുഭവം നൽകാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും കൊച്ചിൻ എയർപോർട്ട് പ്രതിജ്ഞാബദ്ധമാണെന്ന് സിയാൽ മാനേജിംഗ് ഡയറക്ടർ എസ്.സുഹാസ് ഐഎഎസ് പറഞ്ഞു. ”സുഗമവും തടസ്സരഹിതവുമായ യാത്രാനുഭം നൽകുകയാണ് ലക്ഷ്യം.

ചെക്ക്-ഇൻ മുതൽ ബോർഡിംഗ് വരെ യാത്രയുടെ എല്ലാ ഘട്ടങ്ങളിലും ഞങ്ങൾ അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഇന്ത്യൻ വ്യോമയാന മേഖല വലിയൊരു കുതിപ്പിന് തയ്യാറെടുക്കുകയാണ്. ഇത് മുൻനിർത്തി അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്ക്കരിക്കാനുള്ള പദ്ധതി ഡയറക്ടർ ബോർഡ് ആരംഭിച്ചു.

ഈ സമഗ്ര വികസന പദ്ധതികൾ വ്യോമയാന വ്യവസായത്തിൽ സിയാലിനെ മുൻനിരയിൽ എത്തിക്കും ” – സുഹാസ് കൂട്ടിച്ചേർത്തു.
സെൽഫ് ബാഗേജ് ഡ്രോപ്പ് സൗകര്യത്തിന് പുറമേ, കടലാസ് രഹിത യാത്ര ചെയ്യാൻ യാത്രക്കാരെ പ്രാപ്തരാക്കുന്ന ഡിജി യാത്ര സംരംഭവും സിയാൽ നേരത്തെ ഒരുക്കിയിരുന്നു.

ടെർമിനൽ കവാടങ്ങൾ, സെക്യൂരിറ്റി, ബോർഡിംഗ് ഗേറ്റ് എന്നിവിടങ്ങളിൽ യാത്രക്കാരുടെ മുഖം തിരിച്ചറിയലിനായി ഡിജി യാത്രാ സംവിധാനത്തിന് കഴിയും. ഡിജിയാത്രയുടെ മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യയെ സെൽഫ്-ബാഗ് ഡ്രോപ്പ് സിസ്റ്റത്തിലേക്ക് സംയോജിപ്പിക്കുന്നതിനുള്ള പദ്ധതിയും സിയാൽ ആരംഭിച്ചിട്ടുണ്ട്. സമീപഭാവിയി യാത്രക്കാർക്ക് ബോർഡിംഗ് പാസ് എടുക്കാതെ തന്നെ ബാഗേജ് ചെക്-ഇൻ ചെയ്യാൻ കഴിയും.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്മോർട്ടം നടത്തും

കൊല്ലം: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്‍റെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ച് വീണ്ടും...

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ

ഇന്ന് ശക്തമായ മഴ; മുന്നറിയിപ്പ് ഏഴ് ജില്ലകളിൽ തിരുവനന്തപുരം: കേരളത്തിൽ കാലവർഷം വീണ്ടും...

Related Articles

Popular Categories

spot_imgspot_img