തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിലെ കണ്ടക്ടര്‍മാര്‍ യാത്രക്കാരോട് മാന്യമായി പെരുമാറണമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. സ്വിഫ്റ്റ് ബസ്സുകളില്‍ കണ്ടക്ടര്‍മാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചു. ഇതേ തുടർന്നാണ് മന്ത്രിയുടെ മുന്നറിയിപ്പ്. രാത്രി എട്ടുമണിക്ക് ശേഷം സ്ത്രീകള്‍ ആവശ്യപ്പെട്ടാല്‍ എവിടെയും ബസ് നിര്‍ത്തണം. നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ നടപടി എടുക്കുമെന്നും മന്ത്രി ഗണേഷ്‌കുമാർ മുന്നറിയിപ്പ് നൽകി.
കെഎസ്ആര്‍ടിസിയിലെ യഥാര്‍ഥ യജമാനന്മാര്‍ യാത്രക്കാരാണ്. അവരോട് സ്‌നേഹത്തോടെ പെരുമാറണം. ഇത് യാത്രക്കാരുടെ എണ്ണം കൂടാനും കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിക്കാനും കാരണമാകും. പ്രത്യേകിച്ച് സ്ത്രീകളോടും കുട്ടികളോടും വയോധികരോടും മാന്യമായി പെരുമാറണം. മദ്യപിച്ച് ജോലിക്ക് വരരുതെന്നും ഗണേഷ് കുമാർ അറിയിച്ചു.
ജീവനക്കാര്‍ക്ക് ഒന്നാം തീയതി ശമ്പളം നല്‍കുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ ഗഡുക്കളായി ശമ്പളം നല്‍കുന്ന രീതി ഒഴിവാക്കും. ഇതിനായി ധനമന്ത്രിയെയും ഗതാഗത മന്ത്രിയെയും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ചതായും മന്ത്രി ഗണേഷ് കുമാര്‍ അറിയിച്ചു.
Read Also: പാട്ടിന്റെ വരിയറിയില്ലേ, എങ്കിൽ മൂളിയാൽ മതി; പാട്ട് കിട്ടും! പുതിയ ഫീച്ചറുമായി യൂട്യൂബ്
Read Also: മഴക്കാല അപകടങ്ങൾ ഒഴിവാക്കണം; ഗോവയിൽ നീന്തലിന് വിലക്ക് ഏർപ്പെടുത്തി ജില്ലാ ഭരണകൂടം