web analytics

പാഴ്സൽ കവർ സീൽ ചെയ്യുന്നതിനിടെ പുക, പിന്നാലെ പൊട്ടിത്തെറി; പാഴ്സലെത്തിയത് ഗുജറാത്തിൽ നിന്ന്

പാഴ്സൽ കവർ സീൽ ചെയ്യുന്നതിനിടെ പുക, പിന്നാലെ പൊട്ടിത്തെറി; പാഴ്സലെത്തിയത് ഗുജറാത്തിൽ നിന്ന്

പത്തനംതിട്ട: പോസ്റ്റ് ഓഫീസിൽ പാഴ്സൽ കവർ സീൽ ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ചു. പത്തനംതിട്ട ഇളമണ്ണൂർ പോസ്റ്റ് ഓഫീസിൽ ഇന്ന് രാവിലെയാണ് സംഭവം. പോസ്റ്റ് ഓഫീസിൽ കവർ സീൽ ചെയ്തപ്പോഴാണ് പൊട്ടിത്തെറിയും പുകയും ഉയർന്നത്. ഗുജറാത്തിൽ നിന്ന് സ്വകാര്യ കൊറിയർ കമ്പനി വഴി പോസ്റ്റ് ഓഫീസിലെത്തിയ പാക്കറ്റ് ആണ് പൊട്ടിത്തെറിച്ചത്.സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

പാക്കറ്റിനുള്ളിൽ പെല്ലറ്റുകളാണെന്ന് കണ്ടെത്തി. ഈ പെല്ലറ്റുകളാണ് പൊട്ടിത്തെറിച്ചത്. എയർഗണ്ണുകളിൽ ഉപയോഗിക്കുന്ന പെല്ലറ്റുകളാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ മറ്റു അപകടങ്ങളില്ല. പാക്കറ്റുകൾ പരിശോധനയ്ക്കായി പൊലീസ് കൊണ്ടുപോയി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.

ഉഗ്രശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

കോഴിക്കോട്: ഉള്ളിയേരിയിൽ വൻ ശബ്ദത്തോടെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. ഉള്ളിയേരിയിലെ ഒള്ളൂരിലാണ് ഇന്ന് ഉച്ചയോടെ പൊട്ടിത്തെറി ഉണ്ടായത്. വടക്കേ കുന്നുമ്മൽ വാസുവിൻറെ വീട്ടിലെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന ഫ്രിഡ്ജ് ആണ് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. അപകടത്തിൽ സമീപത്തുണ്ടായിരുന്ന വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു.

വീടിൻ്റെ അടുക്കള ഭാഗത്താണ് ഫ്രിഡ്ജുണ്ടായിരുന്നത്. ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ വീടിനും കേടുപാടു സംഭവിച്ചു. അടുക്കളയിലെ സാധനങ്ങളും തകർന്നു. ജനൽ ചില്ലുകളടക്കം തകർന്നു.

തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്. തീ വേഗത്തിൽ നിയന്ത്രണ വിധേയമാക്കാനായതിനാൽ കൂടുതൽ ഇടങ്ങളിലേക്ക് പടർന്നില്ല. വീട്ടിലെ വാതിലും ജനലുമടക്കം തകർന്നു.

ഫ്രിഡ്ജ് പൊട്ടിത്തെറിക്കാനുള്ള കാരണങ്ങൾ


കഴിഞ്ഞ ദിവസമാണ് റഫ്രിജറേറ്റർ പൊട്ടിത്തെറിച്ച് അടുക്കളയ്ക്ക് തീപിടിച്ചെന്ന വാർത്ത പുറത്തു വന്നത്. കാര്യവട്ടം ക്യാമ്പസിലെ വിദ്യാർഥികൾ താമസിക്കുന്ന വീട്ടിലെ റഫ്രിജറേറ്റർ ആണ് പൊട്ടിത്തെറിച്ചത്.

പൊട്ടിത്തെറിയെ തുടർന്ന് ഉണ്ടായ തീപിടുത്തത്തിൽ അടുക്കള പൂർണമായും കത്തി നശിച്ചിരുന്നു.

അപകടത്തിൽ നിന്നും വിദ്യാർഥികൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. എന്നാൽ സമാന അപകടങ്ങൾ മുൻപും സംഭവിച്ചിട്ടുണ്ട്. ജീവൻ നഷ്ടമാകുന്ന സാഹചര്യങ്ങൾ ഉണ്ടായിട്ടുമുണ്ട്.

എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നതുവഴി ഇത്തരം അപകടങ്ങൾ ഒഴിവാക്കാനാകും.

ഫ്രിഡ്ജ് ഉപയോഗിക്കുന്നതിന് മുൻപായി ഒപ്പം ലഭിച്ച ഉപയോക്തൃ മാനുവൽ നന്നായി വായിച്ച് മനസിലാക്കണം.
ഫ്രിഡ്ജ് വെയ്ക്കുന്ന സമയത്ത് ഉപകരണവും ചുമരും തമ്മിൽ നിശ്ചിത അകലമുണ്ടായിരിക്കണം.

ശരിയായ വായു സഞ്ചാരമുണ്ടെന്ന് ഉറപ്പാകേണ്ടതുണ്ട്. ഇത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും..
ഫ്രിഡ്ജ് വെച്ചിരിക്കുന്ന സ്ഥലത്ത് വെന്റിലേഷൻ ഉണ്ടെന്ന് ഉറപ്പാക്കുക. അഴുക്കും പൊടിയും അടിഞ്ഞുകൂടുന്നത് ഒഴിവാക്കാം.

ഉപകരണം എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
ഫ്രിഡ്ജ് പോലുള്ള വലിയ ഉപകരണങ്ങൾ എക്സ്റ്റൻഷൻ ബോർഡിൽ പ്ലഗ് ഇൻ ചെയ്യുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. പകരം ചുമരിൽ തന്നെ പ്ലഗ് ഇൻ ചെയ്യാൻ ശ്രദ്ധിക്കണം.

നിങ്ങളുടെ ഫ്രിഡ്ജിൽ നിന്നും വ്യത്യസ്തമായ എന്തെങ്കിലും ശബ്ദങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കാതെ പോകരുത്. ഫ്രിഡ്ജിന് തകരാറുകൾ ഉണ്ടാകുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്.

അതിനാൽ ഇത് ഉടൻ തന്നെ പരിഹരിക്കുകയും വേണം.
ഫ്രിഡ്ജിൽ നിന്ന് ചൂട് പുറന്തള്ളാൻ റഫ്രിജറന്റ് ഉപയോഗിക്കുന്നു. എന്നാൽ ആധുനിക ഉപകരണങ്ങളിൽ ഇത് വളരെ ചെറിയ അളവിൽ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.

ഇത് കത്തിപ്പിടിക്കാൻ സാധ്യതയുള്ളതിനാൽ തന്നെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. റഫ്രിജറന്റ് ചോർച്ചയുടെ സാധ്യത കുറയ്ക്കുന്നതിന്, മൂർച്ചയുള്ള ഒന്നും ഉപയോഗിച്ച് ഫ്രീസർ ഡീഫ്രോസ്റ്റ് ചെയ്യാൻ പാടില്ല.

ചെറിയ മുറിയിൽ വലിയ റഫ്രിജറേറ്റർ ഉപയോഗിക്കുമ്പോൾ പ്രത്യക ശ്രദ്ധിക്കണം. ശരിയായ രീതിയിലുള്ള വായു സഞ്ചാരമുണ്ടെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ചെറിയ മുറിയാകുമ്പോൾ കൃത്യമായ വായു സഞ്ചാരം ഉണ്ടാകണമെന്നില്ല. ഇത് അപകട സാധ്യത വർധിപ്പിക്കാൻ ഇടയാക്കും.
ഫ്രിഡ്ജ് തീപിടിച്ചാൽ ചെയ്യേണ്ടത്
വൈദ്യുതി വിതരണം തടയുക.

അഗ്നിശമന സേനയെ വിളിക്കുക.

വീട്ടിലുള്ളവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുക.

തീ പടരുന്നത് തടയാൻ ശ്രമിക്കുക.

ഫ്രിഡ്ജ് സുരക്ഷ അഗ്നിബാധയും മറ്റ് അപകടങ്ങളും ഒഴിവാക്കാൻ സഹായിക്കും. സുരക്ഷാ നടപടികൾ പാലിക്കുന്നതു വഴി ഫ്രിഡ്ജിന്റെ ആയുസ്സ് വർദ്ധിപ്പിക്കുകയും അതിന്റെ പ്രവർത്തനക്ഷമത ഉറപ്പാക്കുകയും ചെയ്യാം.

ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കുക

ഫ്രിഡ്ജിലെ താപനില അഞ്ച് ഡിഗ്രി സെൽഷ്യസിൽ താഴെയായി സൂക്ഷിക്കണം, ഫ്രീസറിലേത് പൂജ്യം ഡിഗ്രിയിലും സൂക്ഷിക്കണം

വെള്ളവും മറ്റും ഫ്രിഡ്ജിൽ വെക്കുമ്പോൾ ചില്ലുപാത്രത്തിൽ വെക്കുക. കുപ്പി വെള്ളം വാങ്ങുന്ന കുപ്പിയിൽ ഒരിക്കലും വെക്കരുത്. അവ ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ് എന്ന് ഓർമിക്കുക.

ഫ്രിഡ്ജ് കൂടെക്കൂടെ തുറക്കരുത്. അത് വൈദ്യുതി പാഴാക്കുമെന്ന് മാത്രമല്ല, ധാരാളം ബാക്ടീരിയകൾ ഉള്ളിൽ കടക്കാനും ഇടയാകും.

ഉള്ളിൽ വേണ്ടത്ര തണുപ്പില്ലെങ്കിൽ ബാക്ടീരിയകൾ പെരുകി ഭക്ഷ്യവിഷബാധക്ക് കാരണമാകും.

കൂടെക്കൂടെ കറൻറ് പോവുകയും കൂടെക്കൂടെ തുറക്കുകയും ചെയ്യുമ്പോൾ അതിനുള്ള സാധ്യത കൂടും. കറൻറില്ലാത്ത സമയങ്ങളിൽ ഫ്രിഡ്ജ് തുറക്കുന്നത് പരമാവധി കുറക്കുക.

വേവിച്ചതും വേവിക്കാത്തതും പ്രത്യേകം അടച്ച് സൂക്ഷിക്കുക. വേവിക്കാത്ത ഇറച്ചി, മീൻ എന്നിവയിൽ ധാരാളം സൂക്ഷ്മാണുക്കളുണ്ടാവും.

അവ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ചില്ലെങ്കിൽ അണുക്കൾ മറ്റു ഭക്ഷ്യവസ്തുക്കളിലേക്ക് കടക്കാൻ ഇടയാകും.

English Summary :

A parcel exploded during sealing at the Elamannoor Post Office in Pathanamthitta. The package, sent from Gujarat via a private courier, emitted smoke after the blast. No injuries reported.

spot_imgspot_img
spot_imgspot_img

Latest news

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

Other news

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ ഗോവയിൽ രണ്ട് റഷ്യൻ...

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം...

പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സമപ്രായക്കാർ; മർദ്ദനമേറ്റത് 15 വയസ്സുകാരന്; നാലുപേർക്കെതിരെ കേസ്സെടുത്തു

പൈങ്ങോട്ടൂരിൽ സ്കൂൾ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ച് സമപ്രായക്കാർ കൊച്ചി ∙ കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂരിൽ...

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ

എട്ടാമത് കുട്ടിക്കാനം രാജ്യാന്തര ചലച്ചിത്രമേള ജനുവരി 28 മുതൽ 30 വരെ കുട്ടിക്കാനം...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ്...

Related Articles

Popular Categories

spot_imgspot_img