കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ എസ്.എച്ച്.ഒക്ക് സസ്പെൻഷൻ. പന്തീരാങ്കാവ് എസ്.എച്ച്.ഒ എ.എസ്. സരിനെതിരെയാണ് നടപടി.
ഫറോക്ക് എ.സി.പി സാജു കെ. എബ്രഹാം കമീഷണർക്കു നൽകിയ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉത്തരമേഖലാ ഐ.ജിയാണ് നടപടി എടുത്തത്. പരാതിക്കാരി പറഞ്ഞ കാര്യങ്ങൾ ഗൗരവമായെടുത്തില്ലെന്നും റിപ്പോർട്ടിലുണ്ട്. എസ്.എച്ച്.ഒക്കെതിരെ വകുപ്പുതല നടപടിയും ഉണ്ടാകും. വിവാഹം കഴിഞ്ഞ് ആറാം ദിവസം മകൾക്ക് ഭർത്താവിൽനിന്ന് ക്രൂരമായി മർദനമേറ്റെന്ന പരാതിയുമായെത്തിയ തനിക്ക് മോശം അനുഭവമാണുണ്ടായതെന്ന് യുവതിയുടെ പിതാവ് പറഞ്ഞിരുന്നു.