web analytics

ബന്ധുക്കൾ ഏറ്റെടുത്തില്ല; ആ പിഞ്ചു കുഞ്ഞിൻ്റെ മൃതദേഹം വലിയ ചുടുകാട്ടിൽ സംസ്കരം നടത്തിയത് പഞ്ചായത്ത് അധികൃതർ; കൊലപാതകം പുറത്തുകൊണ്ടുവന്ന ആശ വർക്കറെ അഭിനന്ദിച്ച് പൊലീസ് മേധാവി

ചേർത്തല: പള്ളിപ്പുറത്ത് കൊല്ലപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാതിരുന്നതിനെത്തുടർന്ന്​ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സംസ്കരിച്ചു.Panchayat officials cremated the dead body of the newborn baby who was killed in Pallipuram after the relatives did not accept it

ചൊവ്വാഴ്ച മൂന്നരയോടെ വലിയ ചുടുകാട്ടിലായിരുന്നു സംസ്കാരം. അതേസമയം കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ മാതാവിന്​ പങ്കില്ലെന്നും കാമുകൻ രതീഷ്​ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും​ ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പള്ളിപ്പുറം 17ാം വാർഡിൽ ആശയുടെ (36) അഞ്ചുദിവസം പ്രായമായ കുഞ്ഞാണ്​ കൊല്ലപ്പെട്ടത്​. കൊലപാതകം പുറത്തുകൊണ്ടുവന്ന ആശ വർക്കറായ ത്രിപുരേശ്വരിയെ പൊലീസ് മേധാവി അഭിനന്ദിച്ചു.

ആശ ഗർഭിണിയാണെന്ന വിവരം ഭർത്താവിന്​ അറിയാമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. എന്നാൽ, കുട്ടി ആരുടേതാണെന്ന്​ അവർ വെളിപ്പെടുത്തിയിരുന്നില്ല.

രതീഷ്​ ഭർത്താവിന്‍റെ സുഹൃത്തായിരുന്നു. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭം അലസിപ്പിക്കാൻ ആശ രതീഷിനൊപ്പം പോയിരുന്നു. കൂടെയുള്ളത്​ കാമുകനാണെന്ന് അറിഞ്ഞതോടെ ഡോക്ടർ നിരുത്സാഹപ്പെടുത്തി വിട്ടു. പിന്നീട്​ മറ്റ്​ രണ്ട്​ ആശുപത്രികളിലും പോയെങ്കിലും നടന്നില്ല.

പ്രസവശേഷം കുട്ടിയുമായി എത്തിയപ്പോൾ ആശയെ ഭർത്താവ്​ വീട്ടിൽ കയറ്റിയില്ല. കുഞ്ഞില്ലാതെ വീട്ടിൽ കയറിയാൽ മതിയെന്ന് പറഞ്ഞതോടെ ആശ ഒറ്റപ്പുന്നയിൽ പൂക്കട നടത്തുന്ന രതീഷിന്റെ അടുത്തെത്തി കുട്ടിയെ എവിടെയെങ്കിലും ഏൽപിക്കണമെന്ന്​ ആവശ്യപ്പെട്ടു.

ആർക്കെങ്കിലും വളർത്താൻ കൊടുക്കാമെന്ന് രതീഷും പറഞ്ഞു. ആശയുടെ കൈയിൽനിന്ന്​ തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ വാങ്ങി തന്റെ ഇരുചക്ര വാഹനത്തിന്റെ ഫ്ലാറ്റ്ഫോമിൽ കിടത്തി രതീഷ് വീട്ടിലേക്ക് പോയി.

ആശ വീട്ടിലേക്കും മടങ്ങി. ഈ സമയം രതീഷിന്റെ ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ആശ രതീഷിനെ ഫോണിൽ വിളിച്ചപ്പോഴെല്ലാം കുഞ്ഞ്​ സുഖമായിരിക്കുന്നുവെന്നാണ് പറഞ്ഞത്.

അതിനിടെ കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞ സമയത്ത്​ ശബ്​ദം പുറത്തുവരാതിരിക്കാൻ വായും മുഖവും അമർത്തിയതോടെയാണ് മരിച്ചതെന്ന്​ രതീഷ്​ പൊലീസിനോട്​ പറഞ്ഞു.

തുടർന്ന് കുളിമുറിയുടെ സമീപത്ത്​ കുഴിച്ചുമൂടി. മാധ്യമങ്ങളിൽ കുഞ്ഞിന്റെ വാർത്ത വന്നതോടെ മൃതദേഹം പുറത്തെടുത്ത്​ ശൗചാലയത്തിലേക്ക് മാറ്റി. കുഞ്ഞിനെ കത്തിക്കാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ലെന്ന്​ രതീഷ്​ പൊലീസിനോട്​ പറഞ്ഞു.

രതീഷിനെതിരെ മാത്രമാണ്​ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്​. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. ആശയെ മാവേലിക്കര വനിത ജയിലിലേക്കും രതീഷിനെ ആലപ്പുഴ സബ്ജയിലിലേക്കും അയച്ചു.

spot_imgspot_img
spot_imgspot_img

Latest news

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

Other news

“സർക്കാർ പരാജയം”, പിണറായി ബി ടീം; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി

“സർക്കാർ പരാജയം”, പിണറായി ബി ടീം;മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധി തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ്...

നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിൽ അതിക്രമിച്ചു കയറി; കണ്ണൂരിൽ യുവാവ് പിടിയിൽ

കണ്ണൂർ: മലയാള സിനിമയിലെ വളർന്നുവരുന്ന ഒരു യുവനടിക്ക് നേരെ ആരാധന മൂത്ത്...

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട; ഉദ്യോഗാർത്ഥികൾക്ക് ആശ്വാസം

യുഎഇയിൽ നഴ്സിങ് ലൈസൻസിന് ഇനി ആറുമാസത്തെ പ്രവൃത്തിപരിചയം വേണ്ട യുഎഇയിലെ ആരോഗ്യ...

ദളപതിക്ക് തലവേദന! ടിവികെ സ്ഥാനാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ

ദളപതിക്ക് തലവേദന! ടിവികെ സ്ഥാനാർഥികൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ചെന്നൈ: നടൻ വിജയിയുടെ രാഷ്ട്രീയ...

കൊല്ലം പൂരം: ഏപ്രിൽ 16-ന് കൊല്ലം കോർപറേഷൻ പരിധിയിൽ പ്രാദേശിക അവധി

കൊല്ലം: തെക്കൻ കേരളത്തിലെ പൂരപ്രേമികളുടെ ഹൃദയമിടിപ്പായ കൊല്ലം പൂരത്തിന് ആവേശം കൂട്ടാൻ...

Related Articles

Popular Categories

spot_imgspot_img