പായസം അതിഷ്ടപ്പെടാത്ത മലയാളികൾ കുറവാണ് . ഒരു സദ്യ കഴിഞ്ഞു വരുന്നവരോട് ഏതായിരുന്നു പായസം എന്നായിരിക്കും ആദ്യ ചോദ്യം. അതിൽ പാലടയോളം തലയെടുപ്പുള്ള മറ്റൊരു വിഭവവും ഇല്ല .അതൊന്നു വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ
വേണ്ട ചേരുവകൾ
അരി അട – അര കപ്പ്
പാൽ – മൂന്നു കപ്പ്
പഞ്ചസാര – അര കപ്പ്
ഏലയ്‌ക്കാ പൊടി- കാൽ ടീസ്‌പൂൺ
അണ്ടിപ്പരിപ്പ്- 25 ഗ്രാം
കിസ്‌മിസ് – 25 ഗ്രാം
നെയ്യ് – അര ടീ സ്‌പൂൺ
കണ്ടൻസ്ഡ് മിൽക് – 1 കപ്പ്
ഉണ്ടാക്കുന്ന വിധം
തിളപ്പിച്ച വെള്ളത്തിൽ അട 20-30 മിനിറ്റ് നേരം കുതിർത്തു വെക്കുക. കുതിർന്ന അട വെള്ളത്തിൽ രണ്ടു മൂന്നു തവണ കഴുകി എടുക്കുക. അട തമ്മിൽ ഒട്ടിപ്പിടിക്കാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. അരിപ്പ പോലുള്ള പാത്രത്തിലിട്ട് വെള്ളം ഊറ്റിക്കളയുക.
മൂന്നു കപ്പ് പാൽ നന്നായി ചൂടാക്കുക. അതിലേക്ക് കഴുകിവെച്ച അട തീ കുറച്ചുവെച്ച് 25-30 മിനിറ്റ് ഇട്ടു വേവിക്കുക. അട കട്ടിയില്ലാതെ നേർത്തുവരുന്നതുവരെ വേവിക്കണം. ഇതിലേക്ക് പഞ്ചസാരയും ചേർത്തു കുറച്ചുനേരം കൂടി വേവിക്കുക. ഇളംനിറമാകുന്നതുവരെ വേവിക്കണം. പിന്നീട് കമ്ടൻസ്ഡ് മിൽക് ചേർക്കുക. ഇതിലേക്ക് ഏലയ്‌ക്കാപ്പൊടി ചേർത്തു, ഇളക്കിയ ശേഷം തീ അണയ്‌ക്കണം.
നെയ്യ് ചൂടാക്കി, അതിലേക്ക് അണ്ടിപ്പരിപ്പും കിസ്‌മിസും ചേർത്തു കുറച്ചുനേരം ഇളക്കിയെടുത്ത് പായസത്തിൽ ചേർക്കണം. 10-15 മിനുട്ടിന് ശേഷം അര ടീസ്‌പൂൺ നെയ് കൂടി ചേർത്ത് ഇളക്കുക. സ്വാദേറിയ പാലട പ്രഥമൻ റെഡി.
Read More : സമോസ , സമോസ , നല്ല ഇറച്ചി സമോസ