തിരുവനന്തപുരം: അഴിമതി കേസിൽ വിജിലൻസിന്റെ പിടിയിലായ പാലോട് റെയ്ഞ്ച് ഓഫീസറെ സർവീസിൽ തിരിച്ചെടുക്കാനുള്ള നടപടിയിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടതായി റിപ്പോർട്ട്.
റെയ്ഞ്ച് ഓഫീസറായ സുധീഷ് കുമാർ ഈ മാസം 30ന് വിരമിക്കുന്നതിനെ തുടർന്നും സർവീസ് ആനുകൂല്യം ലഭിക്കാനുമാണ് തിരക്കിട്ട് തിരിച്ചെടുക്കാനുളള ഉത്തരവിറക്കിയതെന്നാണ് വിവരം.
നിരവധി കേസുകളിൽ പ്രതിയായ സുധീഷ് കുമാറിനെ പിരിച്ചുവിടാൻ അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഇറക്കിയ ഉത്തരവും വനം മന്ത്രി ഇടപെട്ട് തള്ളിയിരുന്നു.
പത്തിലധികം കേസുകളിൽ പ്രതിയാണ് ഇയാൾ. മന്ത്രിയുടെ ഓഫീസിലെ ചിലരെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുണ്ടെന്ന ആരോപണത്തിൽ ഉൾപ്പെട്ട ഉദ്യോഗസ്ഥനാണ് സുധീഷ്.
വിജിലൻസ് അറസ്റ്റ് ചെയ്ത് റിമാൻഡിലായിരുന്ന ഉദ്യോഗസ്ഥൻ ഇന്നലെയാണ് ജാമ്യത്തിലിൽ പുറത്തിറങ്ങിയത്. ഇരുതല മൂരിയെ കടത്തിയ കേസിലെ പ്രതികളിൽ നിന്നും സുധീഷ് കുമാർ 1.45 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു.