ശിരോവസ്ത്ര വിവാദം; സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി
കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ ക്ലാസില്‍ കയറ്റാതെ പുറത്തുനിര്‍ത്തിയ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
മതവിശ്വാസത്തിന്റെ ഭാഗമായി ശിരോവസ്ത്രം ധരിക്കുന്നതിനുള്ള വിദ്യാർത്ഥിനിയുടെ അവകാശം സംരക്ഷിക്കേണ്ടത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്നും, ഇത്തരം സംഭവങ്ങൾ കേരളത്തിന്റെ മതേതര മൂല്യങ്ങളോട് വിരുദ്ധമാണെന്നും മന്ത്രി പ്രസ്താവിച്ചു.
വിദ്യാർത്ഥിനിയുടെ പിതാവ് സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ (ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യുക്കേഷൻ – DDE) നടത്തിയ അന്വേഷണത്തിൽ, സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ നിയമലംഘനം ഉണ്ടായതാണെന്ന് വ്യക്തമായി.
റിപ്പോർട്ടിൽ വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് വിദ്യാഭ്യാസാവകാശ നിയമത്തെയും ഭരണഘടന ഉറപ്പുനൽകുന്ന മതാചാരസ്വാതന്ത്ര്യത്തെയും ലംഘിക്കുന്നതാണെന്ന് വ്യക്തമാക്കുന്നു.
വിദ്യാഭ്യാസ വകുപ്പ് നൽകിയ നിർദ്ദേശപ്രകാരം, വിദ്യാർത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് തുടർപഠനം നടത്താനുള്ള അനുമതി സ്കൂൾ ഉടൻ നൽകണം.
അതേസമയം, ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ യൂണിഫോമിന്റെ ആകൃതിയുമായി പൊരുത്തപ്പെടുന്ന രീതിയിൽ സ്കൂൾ അധികാരികൾ നിശ്ചയിക്കാമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംഭവത്തിൽ വിദ്യാർത്ഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക സംഘർഷം പൂർണ്ണമായി പരിഹരിക്കാനുള്ള നടപടികളും സ്കൂൾ മാനേജ്മെന്റ് സ്വീകരിക്കേണ്ടതുണ്ട്.
ഇതിനായി സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കും 2025 ഒക്ടോബർ 15 രാവിലെ 11 മണിക്ക് മുമ്പായി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാര്‍ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്‌കൂളില്‍ തുടര്‍പഠനം നടത്താന്‍ സ്‌കൂള്‍ അനുമതി നല്‍കണം.
മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേരളത്തില്‍ ഒരു വിദ്യാര്‍ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാന്‍ പാടില്ല.
ഭരണഘടനാപരമായ അവകാശങ്ങള്‍ ലംഘിക്കാന്‍ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സര്‍ക്കാര്‍ ഈ വിഷയത്തില്‍ തുടര്‍ന്നും ജാഗ്രത പുലര്‍ത്തുമെന്ന് ശിവന്‍കുട്ടി പറഞ്ഞു.
മന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം
എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്.
വിദ്യാർത്ഥിനിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ അന്വേഷണം നടത്തുകയും സ്കൂൾ അധികൃതരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തുകയും ചെയ്തു.
വിദ്യാഭ്യാസ ഉപഡയറക്ടറുടെ അന്വേഷണ റിപ്പോർട്ട് പ്രകാരം, വിദ്യാർത്ഥിനിയെ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ ക്ലാസിൽ നിന്ന് പുറത്താക്കിയത് ഗുരുതരമായ കൃത്യവിലോപവും വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ലംഘനവുമാണ്.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന പൗരന്റെ മൗലികമായ മതാചാര സ്വാതന്ത്ര്യത്തിന് വിരുദ്ധമായ നടപടിയാണ് സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിന്റെ അടിസ്ഥാനത്തിൽ, വിദ്യാർത്ഥിനിക്ക് മതവിശ്വാസത്തിന്റെ ഭാഗമായ ശിരോവസ്ത്രം ധരിച്ച് സ്കൂളിൽ തുടർപഠനം നടത്താൻ സ്കൂൾ അനുമതി നൽകണം.
ശിരോവസ്ത്രത്തിന്റെ നിറവും ഡിസൈനും സ്കൂൾ അധികൃതർക്ക് തീരുമാനിക്കാം. വിദ്യാർത്ഥിനിക്കും രക്ഷിതാക്കൾക്കും ഉണ്ടായ മാനസിക വിഷമങ്ങൾ പൂർണ്ണമായി പരിഹരിച്ച്,
ഇതുസംബന്ധിച്ച റിപ്പോർട്ട് 2025 ഒക്ടോബർ 15-ന് രാവിലെ 11 മണിക്ക് മുൻപായി സമർപ്പിക്കാൻ സ്കൂൾ പ്രിൻസിപ്പലിനും മാനേജർക്കും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കേരളത്തിൽ ഒരു വിദ്യാർത്ഥിയ്ക്കും ഇത്തരം ദുരനുഭവങ്ങൾ ഉണ്ടാകാൻ പാടില്ല.
ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനത്തെയും അനുവദിക്കില്ല. സർക്കാർ ഈ വിഷയത്തിൽ തുടർന്നും ജാഗ്രത പുലർത്തും.
English Summary:
Kerala Education Minister V. Sivankutty stated that the denial of class entry to a Palluruthy school student for wearing a headscarf was a serious lapse. The school must allow the student to continue her education with her religious attire, upholding secular values.









