web analytics

പള്ളിവാസല്‍ വിപുലീകരണ പദ്ധതി; കമ്മീഷനിങ് സെപ്റ്റംബറില്‍; ഇപ്പൾ നടക്കുന്നത് പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം

പള്ളിവാസല്‍ വിപുലീകരണ പദ്ധതി (2×30 മെഗാവാട്ട്) പൂര്‍ത്തീകരണത്തിന്റെ അവസാനഘട്ടത്തിലാണെന്നും സെപ്റ്റംബറില്‍ കമ്മീഷനിംഗ് നടത്തുമെന്നും കെ. എസ്. ഇ. ബി. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം നടന്നുവരികയാണ്. പദ്ധതിയില്‍ നിന്ന് നിലവില്‍ 100 ദശലക്ഷം യൂണിറ്റിലേറെ വൈദ്യുതി ഇതിനകം ഗ്രിഡിലേക്ക് നല്‍കിക്കഴിഞ്ഞു.

ജൂണ്‍ 17ന് പദ്ധതി നാടിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍, തിരക്കേറിയ ടൂറിസ്റ്റ് കേന്ദ്രമായ മൂന്നാറിലും പരിസരപ്രദേശങ്ങളിലും നിന്ന് നദിയിലൂടെ ഒഴുകിയെത്തുന്ന പ്ലാസ്റ്റിക്ക് മാലിന്യം, ഹോട്ടല്‍ വേസ്റ്റ് മുതലായവ ഈ പദ്ധതിയുടെ ഇന്‍ടേക്ക് ഭാഗത്തുള്ള ട്രാഷ് റാക്ക് ഗേറ്റിന്റെ അഴികളില്‍ അടിഞ്ഞുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്നത് മൂലം പൂര്‍ണ്ണ തോതിലുള്ള ഉത്പാദനത്തില്‍ ചില സമയങ്ങളിലെങ്കിലും കുറവുവരുന്ന സ്ഥിതിയുണ്ട്.

പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഇന്‍ടേക്ക് ചാനല്‍ പള്ളിവാസല്‍ വിപുലീകരണ പദ്ധതിയുടെ ഇന്‍ടേക്ക് പൂളുമായി കണക്ട് ചെയ്തുകൊണ്ട് ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തും. ഇതിന്റെ പ്രാഥമിക നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പരമാവധി ഉല്‍പാദനം ലഭിക്കുന്നതിനായി ട്രാഷ് റാക്ക് ഗേറ്റില്‍ അടിഞ്ഞുകൂടുന്ന മാലിന്യം മാനുവല്‍ ആയി മാറ്റിക്കൊണ്ട് നിലവില്‍ പ്രവര്‍ത്തനം നടത്തിവരികയാണ്.

താല്‍ക്കാലിക പരിഹാരം എന്ന നിലയില്‍ ഒരു ഫുള്ളി ഓട്ടോമേറ്റഡ് ട്രാഷ് ഗേറ്റ് ക്ലീനര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. മാലിന്യം അരിച്ചുമാറ്റാനുള്ള കോംബിന്റെ ഫാബ്രിക്കേഷന്‍ നടപടികള്‍ പുരോഗമിക്കുന്നു. പുഴയില്‍ നീരൊഴുക്ക് കുറയുന്നതിനനുസരിച്ച് ഉല്‍പാദനം നിര്‍ത്തിവച്ച് ഈ ജോലികള്‍ പൂര്‍ത്തിയാക്കും.

കോംബിന്റെ പൂര്‍ണ്ണതോതില്‍ ഉള്ള നിര്‍മ്മാണവും സ്ഥാപനവും കഴിഞ്ഞതിനുശേഷം പ്രവര്‍ത്തനം പരിശോധിച്ച് നിലയത്തില്‍നിന്ന് പൂര്‍ണ്ണ തോതിലുള്ള ഉത്പാദനം ഉറപ്പുവരുത്തിയശേഷം സെപ്റ്റംബര്‍ മാസത്തോടുകൂടി പദ്ധതിയുടെ ഔദ്യോഗിക കമ്മീഷനിംഗ് നടത്താനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

Related Articles

Popular Categories

spot_imgspot_img