web analytics

തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോയത് മുഖം മൂടി അണിഞ്ഞവർ; പ്രവാസി വ്യവസായിയെ കണ്ടെത്തിയത് ശരീരമാസകലം മര്‍ദനമേറ്റ പാടുകളോടെ

തോക്കുചൂണ്ടി തട്ടിക്കൊണ്ട് പോയത് മുഖം മൂടി അണിഞ്ഞവർ; പ്രവാസി വ്യവസായിയെ കണ്ടെത്തിയത് ശരീരമാസകലം മര്‍ദനമേറ്റ പാടുകളോടെ

പാലക്കാട്: മുഖംമൂടിയണിഞ്ഞ സംഘം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ മലപ്പുറം കാളികാവ് സ്വദേശിയായ പ്രവാസി വ്യവസായിയെ കണ്ടെത്തി.

പൂങ്ങോട് വലിയപീടിയേക്കൽ വീട്ടിൽപ്പെട്ട ആലുങ്ങൽ മുഹമ്മദലി (68)യെയാണ് ചെർപ്പുളശ്ശേരിക്ക് സമീപം കോതകുറിശിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ച വൈകീട്ട് ആറങ്ങോട്ടുകര–കൂട്ടുപാത റോഡിലെ കോഴിക്കാട്ടിരി പാലത്തിനരികിൽ നിന്നും നാലംഗ സംഘം തന്നെയാണ് മുഹമ്മദലിയെ ബലംപ്രയോഗിച്ച് കൊണ്ടുപോയത്.

കാളികാവിലെ വീട്ടിൽ നിന്ന് നെടുംബാശ്ശേരിയിലേക്ക് യാത്രതിരിച്ച ശേഷമാണ് സംഭവം.

ശരീരത്തിൽ മർദനമേറ്റ പാടുകളോടെ ഇയാൾ പിന്നീട് കുണ്ടടി ജുമമസ്ജിദിന് സമീപത്തെ ഒരു വീടിൽ നിന്ന് രക്ഷപെട്ടിറങ്ങി.

നാട്ടുകാർ ഇടപെട്ട് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗദി അറേബ്യയിലും മലപ്പുറത്തും ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നടത്തുന്ന വലിയ വ്യവസായിയാണു മുഹമ്മദലി.

ബിസിനസ് മേഖലയിൽ ഉണ്ടായ വൈരാഗ്യമാണു ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക മൊഴി. ചാലിശ്ശേരി പൊലീസ് അന്വേഷണം തുടരുന്നു.

English Summary

A 68-year-old expatriate businessman from Malappuram, Aalungal Muhammedali, who was abducted at gunpoint by a masked gang, has been found locked inside a house near Cherpulassery in Palakkad. He was kidnapped from near Kozhikkattiri bridge while travelling from his home in Kallikavu to Nedumbassery. He escaped from the house with injuries from alleged assault and was admitted to a private hospital. Police suspect business rivalry behind the abduction and have launched an investigation

palakkad-nri-businessman-abducted-found

Palakkad, Malappuram, Abduction, NRI, Businessman, Crime, Kerala Police, Cherpulassery

spot_imgspot_img
spot_imgspot_img

Latest news

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ “ചങ്ക് “ആണ് പോറ്റി!

നിഴൽ പോലെ കൂടെ കൂടിയിട്ട് 20 വർഷം; കണ്ഠര് രാജീവരുടെ "ചങ്ക്...

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

Other news

നാട്ടുകാര്‍ക്ക് ആശ്വാസം; കണ്ണൂരില്‍ പശുക്കളെ കൊന്ന കടുവ കൂട്ടില്‍

കണ്ണൂർ: അയ്യങ്കുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് നിവാസികളുടെ ഉറക്കം കെടുത്തിയ ആ പത്തു...

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV 7XO, റിവ്യു വായിക്കാം

ബോഡി റോൾ വണ്ടിയുടെ ഏഴയലത്ത് പോലും വരില്ല; ഡാവിഞ്ചി സസ്പെൻഷനുമായി XUV...

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ

ജി.എസ്.ടി ഉദ്യോഗസ്ഥരായി നടിച്ച് സംസ്ഥാനത്തുടനീളം വൻതട്ടിപ്പ്; 3 പേർ പിടിയിൽ പത്തനംതിട്ട: ജി.എസ്.ടി...

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ

വ്യാജ പ്രചാരണങ്ങൾ; അവയവദാനത്തോട് മുഖംതിരിച്ച് മലയാളികൾ തൃശൂർ: രാജ്യത്തെ പല ഇതരസംസ്ഥാനങ്ങളിൽ ലക്ഷത്തിലധികം...

Related Articles

Popular Categories

spot_imgspot_img