ദുബൈയിൽ പാർക്കിങ്ങ് സ്ഥലത്തെച്ചൊല്ലിയുള്ള തർക്കത്തിനിടെ ഇന്ത്യക്കാരനായ യുവാവിന്റെ കാലിന് പരിക്കേൽപ്പിച്ച പാകിസ്താനി സ്വദേശിയായ 70 കാരന് മൂന്നു മാസം തടവ്. ജയിൽവാസത്തിന്റെ കാലാവധി അവസാനിച്ചാൽ പ്രതിയെ നാടുകടത്താനും ഉത്തരവായി. കഴിഞ്ഞ ഫെബ്രുവരിയിൽ ടീകോം ഏരിയയിലാണ് സംഭവം. Pakistani man jailed in UAE for injuring Indian over parking dispute
റെസിഡൻഷ്യൽ ഏരിയയിൽ നടന്ന തർക്കം രൂക്ഷമായതോടെ കൈയ്യേറ്റത്തിലെത്തുകയായിരുന്നു. ഇന്ത്യക്കാരനായ യവാവിനെ പാകിസ്താനി തള്ളിയിട്ടതോടെ വീണ് യുവാവിന്റെ കാലിന് സാരമായ പരിക്കേറ്റു. തുടർന്ന് ഇയാളുടെ കാലിന്റെ പ്രവർത്തനത്തെ ബാധിക്കുന്ന വിധത്തിൽ വൈകല്യമുണ്ടായതായും റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യക്കാരനായ യുവാവ് നടത്തി തിരിച്ചടിയിൽ പാകിസ്താനിയുടെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യക്കാരനായ യുവാവിനെതിരെയുള്ള കേസ് തുടർനടപടികൾക്കായി മാറ്റി. ഫോറൻസിക് റിപ്പോർട്ടുകളും ദൃക്‌സാക്ഷി മൊഴികളും പരിഗണിച്ചാണ് ശിക്ഷ.