സിന്ധു നദീജല കരാർ; തീരുമാനം പുനഃപരിശോധിക്കണമെന്ന് കത്തെഴുതി പാക്കിസ്ഥാൻ; രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്ന് മോദി

ന്യൂഡൽഹി: സിന്ധു നദീജല കരാർ റദ്ദാക്കിയ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പാകിസ്താൻ ഇന്ത്യയ്‌ക്ക് കത്തെഴുതി.

നദീജല കരാർ റദ്ദാക്കുന്നത് ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രശ്നങ്ങൾ വഷളാക്കുമെന്നും കത്തിൽ പാകിസ്താൻ സൂചിപ്പിക്കുന്നുണ്ട്.

പാകിസ്താൻ ജലവിഭവ മന്ത്രാലയ സെക്രട്ടറി സയ്യിദ് അലി മുർതാസ ഇന്ത്യയുടെ ജലശക്തി മന്ത്രാലയ സെക്രട്ടറി ദേബശ്രീ മുഖർജിക്ക് അയച്ച കത്തിലാണ് കരാറിൽ നിന്നുള്ള പിൻമാറ്റം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.

പാകിസ്താന്റെ പിന്തുണയോടെ മുസ്‌ലിം തീവ്രവാദികൾ പഹൽ​ഗാമിൽ നടത്തിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യ സിന്ധു നദീജലകരാർ റദ്ദാക്കാൻ തീരുമാനിച്ചത്.

സിന്ധു നദിയുടെ ആറ് പോഷക നദികളിൽ പടിഞ്ഞാറൻ നദികളായ ഝെലം, ചെനാബ്, ഇൻഡസ് എന്നിവയിലെ വെള്ളം പാകിസ്താനും കിഴക്കൻ ഭാഗത്തെ സത് ലജ് , ബിയാസ് , രവി എന്നിവയിലെ അവകാശം പൂർണ്ണമായും ഇന്ത്യയ്‌ക്കും നൽകുന്നതായിരുന്നു സിന്ധു നദീജല കരാർ.

ഈ ജലം എങ്ങനെ പങ്കിടണം എന്നത് നിർണ്ണയിക്കുന്ന കരാറിൽ നിന്ന് പിൻമാറുന്നുവെന്നു ഇന്ത്യ പ്രഖ്യാപിക്കുകയായിരുന്നു.

പാകിസ്ഥാന്റെ അനുമതിയോടെ മാത്രമേ നദികൾക്ക് കുറുകെയുള്ള ഏതു പദ്ധതിയും നടപ്പാക്കാൻ കഴിയൂ എന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരുന്നു .

പാകിസ്ഥാന് അവകാശമുള്ള നദികളിലെ ജലം ഇന്ത്യക്ക് കൃഷിക്കും വൈദ്യുത പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും വെള്ളത്തിന്റെ ഒഴുക്ക് തടയാനാവില്ല.

തിങ്കളാഴ്ച രാജ്യത്തെ അഭിസംബോധന ചെയ്തു പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗത്തിൽ “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല” എന്ന് അസന്നിഗ്ധമായി വ്യക്തമാക്കിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img