വീണ്ടും വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ; സാംബയിൽ ഡ്രോൺ ആക്രമണശ്രമം ഇന്ത്യ തകർത്തു, അമൃത്സറിലും ബ്ലാക്ക് ഔട്ട്; വിമാനങ്ങൾ വഴിതിരിച്ചു വിട്ടു

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചതിനു പിന്നാലെ പാക്കിസ്ഥാന്റെ ഡ്രോൺ ആക്രമണ ശ്രമം. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം, ഡ്രോൺ ആക്രമണ ശ്രമം ചെറുത്തു. സാംബയിൽ 10 മുതൽ 12 ഡ്രോണുകൾ വരെ ഇന്ത്യയെ ലക്ഷ്യം വച്ചെത്തി എന്നാണ് റിപ്പോർട്ടുകൾ. ഇതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

കഴിഞ്ഞ 15 മിനിറ്റായി സാംബയിലെ സ്ഥിതിഗതികൾ ശാന്തമാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാംബയിലും അമൃത്‌സറിലും മുൻകരുതലായി വിളക്കുകൾ അണച്ചു. അമൃത്‌സറിലേക്കുള്ള വിമാനങ്ങൾ ഡൽഹിക്ക് തിരിച്ചുവിട്ടു.

പഞ്ചാബിലെ ചിലയിടങ്ങളിൽ ഡ്രോൺ സാന്നിധ്യം ഉണ്ടായിരുന്നെന്നും അമൃത്‌സറിൽ സൈറൺ മുഴങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഇതുവരെ ആക്രമണമൊന്നും നടന്നിട്ടില്ല. ഇതുവരെ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സ്ഥിതിഗതികൾ കർശനമായി നിരീക്ഷിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.

ഐഎൻഎസ് വിക്രാന്തിൻ്റെ നീക്കമറിയാൻ വിളിച്ച രണ്ടു നമ്പറുകളും ഓഫ്; 9947747670 ഇത് രാഘവൻ്റെ നമ്പറല്ല

ഇന്ത്യയുടെ സൈനികശേഷിയുടെ നട്ടെല്ലായാണ്ണ് ഐഎൻഎസ് വിക്രാന്ത് എന്ന വിമാനവാഹിനി കപ്പൽ അറിയപ്പെടുന്നത്. ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചതു മുതൽ ആക്രമണ സജ്ജമായി അറബിക്കടലിൽ നിലയുറപ്പിച്ചിരിക്കുകയാണ് വിക്രാന്ത്.

വ്യാഴാഴ്ച രാത്രി പാക്കിസ്ഥാനിലെ പ്രധാന നഗരങ്ങളിൽ ഇന്ത്യ നടത്തിയ ആക്രമണങ്ങളിൽ ഐഎൻഎസ് വിക്രാന്ത് പങ്കാളിയായിരുന്നു എന്ന് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തെങ്കിലും നാവികസേന ഇത് സ്ഥിരീകരിച്ചിട്ടില്ല.

കറാച്ചി തുറമുഖം ഐഎൻഎസ് വിക്രാന്ത് തകർത്തുവെന്ന് പോലും വാർത്തകൾ ഉണ്ടായിരുന്നു. തൊട്ടടുത്ത ദിവസം രാവിലെ 09.15നാണ് ഇതേ വിക്രാന്തിൻ്റെ വിവരങ്ങൾ തേടി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന വ്യാജേന നേവൽബേസിലെ ലാൻഡ് ഫോണിലേക്ക് കോൾ വന്നത്.

ഐഎൻഎസ് വിക്രാന്ത് ഇപ്പോൾ എവിടെയാണ് എന്നായിരുന്നു ചോദ്യം. വിളിച്ചയാൾ രാഘവൻ എന്ന് പേരു പറഞ്ഞ് പരിചയപ്പെടുത്തി.

തിരിച്ചുവിളിക്കാൻ 9947747670 എന്ന ഫോൺ നമ്പറും നൽകി. നേവൽ ബേസിലെ ഇസിഎച്ച്എസ് ഓഫീസിൽ ജോലിചെയ്യുന്ന സുബേദാർ ബിനു ശ്രീധരൻ എന്നയാളുടെ പരാതിയിലാണ് കൊച്ചി ഹാർബർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

എന്നാൽ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ മറ്റൊരു നമ്പറിൽ നിന്നാണ് ഫോൺ വിളിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ രണ്ട് നമ്പറുകളും നിലവിൽ സ്വിച്ച്ഡ് ഓഫ് ആണ്.

എന്നാൽ രണ്ടും നമ്പറുകളും എടുത്തിട്ടുള്ളത് മറ്റ് പേരുകളിലാണെന്നും കണ്ടെത്തി. ഇതോടെ ആൾമാറാട്ടം ഉറപ്പിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ഫോൺ നമ്പറുകൾ വ്യക്തമായിട്ടുള്ളതിനാൽ അന്വേഷണം ഏറെ ശ്രമകരമല്ല.

രാജ്യത്തെ സംബന്ധിച്ച ഏറ്റവും തന്ത്രപ്രധാന വിഷയം ഉൾപ്പെട്ടതിനാൽ ദേശീയ അന്വേഷണ ഏജൻസികൾ അടക്കം കേസ് അന്വേഷിക്കുന്നുണ്ട്.

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും വിവരം ശേഖരിക്കുന്നുണ്ട്. 2021ൽ ഐഎൻഎസ് വിക്രാന്ത് കൊച്ചി കപ്പൽശാലയിൽ നിർമാണത്തിലിരിക്കെ കമ്പ്യൂട്ടർ ഭാഗങ്ങൾ മോഷ്ടിച്ച കേസിൽ അഫ്ഗാൻ പൗരൻ അടക്കം മൂന്നുപേർ പിടിയിലായിരുന്നു. വിക്രാന്ത് നങ്കൂരമിട്ടിരുന്ന കൊച്ചി കപ്പൽശാലയിൽ നിന്ന് വിവരങ്ങൾ ചോർത്തിയ കേസിൽ 2023ലും ഒരാൾ അറസ്റ്റിലായിരുന്നു

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

അമിത് ഷാ തിരുവനന്തപുരത്ത്

അമിത് ഷാ തിരുവനന്തപുരത്ത് തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിലെത്തി....

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ

അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപക മഴ തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി അടുത്ത അഞ്ച്...

കണ്ണൂരിലും മാവേലിക്കരയിലും ‘പാദപൂജ’

കണ്ണൂരിലും മാവേലിക്കരയിലും 'പാദപൂജ' കണ്ണൂര്‍: കാസര്‍കോട് ബന്തടുക്ക കക്കച്ചാൽ സരസ്വതി വിദ്യാലയത്തിലെ പാദപൂജ...

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ

നവദമ്പതികൾക്ക് മനുഷ്യത്വരഹിതമായ ശിക്ഷ ഭുവനേശ്വർ: സാമൂഹിക മര്യാദകൾക്ക് വിരുദ്ധമായി വിവാഹം കഴിച്ചതിന് നവദമ്പതികളെ...

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്...

Related Articles

Popular Categories

spot_imgspot_img