ഇന്ത്യൻ പൗരന്മാർക്കുള്ള വീസ മരവിപ്പിച്ച് പാകിസ്ഥാൻ; വ്യോമപാതയും അടച്ചു: ‘നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനം’

ഇന്ത്യയുടെ നടപടികൾക്ക് തിരിച്ചടിച്ച് പാക്കിസ്ഥാൻ. ഇന്ത്യൻ വിമാനങ്ങൾക്ക് ഇനി പാക്ക് വ്യോമപാത ഉപയോഗിക്കാൻ അനുമതി ഉണ്ടാവില്ല. നയതന്ത്ര ഉദ്യോഗസ്ഥരുടെ എണ്ണം മുപ്പതായി വെട്ടിക്കുറയ്ക്കുകയും ചെയ്തു.

ഇന്ത്യൻ പൗരന്മാർക്കുള്ള വീസ മരവിപ്പിച്ചു. ഷിംല കരാർ അടക്കം ഇന്ത്യയുമായുള്ള എല്ലാ ഉഭയകക്ഷി കരാറുകളും റദ്ദാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഷിംല കരാർ മരവിപ്പിക്കുമെന്നു പറയുന്നതിലൂടെ ഇന്ത്യയുമായി ഇനി ഒരു ചർച്ചയ്ക്കുമില്ലെന്നും തിരിച്ചടിക്കുമെന്നുമുള്ള സന്ദേശമാണ് പാക്കിസ്ഥാൻ നൽകുന്നത്.

1971ലെ യുദ്ധത്തിനു ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഷിംല കരാർ നിലവിൽ വന്നത്. അതിർത്തിയിൽ വെടിനിർത്തൽ പാലിക്കും, ഇരു രാജ്യങ്ങളും തമ്മിലുള്ള എല്ലാ പ്രശ്നങ്ങളും ഉഭയകക്ഷി ചർച്ചയിലൂടെ പരിഹരിക്കും എന്നാണ് ഷിംല കരാറിൽ പറയുന്നത്.

ഇന്ത്യയുമായുള്ള എല്ലാ ചരക്കുനീക്കവും അവസാനിപ്പിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. യോഗത്തിനു പിന്നാലെ പ്രകോപനപരമായ പരാമർശങ്ങളും പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുണ്ട്. ഇന്ത്യ നദീജല കരാർ മരവിപ്പിച്ചത് യുദ്ധസമാനമാണെന്നും പാക്കിസ്ഥാൻ പറഞ്ഞു. നേരിടാൻ സേന സജ്ജമെന്നും പാക്കിസ്ഥാൻ പറഞ്ഞു.

പാക്ക് പൗരന്മാർക്ക് ഇനി വീസ നൽകില്ലെന്നും ഇന്ത്യയിൽ കഴിയുന്ന പാക്ക് പൗരന്മാർ 48 മണിക്കൂറിനുള്ളിൽ രാജ്യം വിടണമെന്നും ഇന്നലെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. വീസ റദ്ദാക്കുന്ന നടപടികൾ ആരംഭിക്കുകയും ചെയ്തു. പാക്കിസ്ഥാനുമായുള്ള സിന്ധൂനദീജല കരാറും ഇന്ത്യ മരവിപ്പിച്ചിരുന്നു.

ഏതു നിമിഷവും മുഖംമൂടി ധരിച്ച് അജ്ഞാതൻ മതിൽ ചാടിയെത്തും…. ഇടുക്കിയിൽ ഭീതിയിൽ ഒരു നഗരം…!

രാത്രികാലങ്ങളിൽ മുഖംമൂടി ധരിച്ച് എത്തുന്ന അജ്ഞാതൻ അടിമാലി മേഖലയിലെ വീടുകളിൽ ഭീതി പരത്തുന്നു.മന്നാംങ്കാല , കോയിക്കകുടി
ജംഗ്ഷൻ എന്നിവിടങ്ങളിലാണ് മുഖംമൂടി ധരിച്ച് എത്തുന്ന ആളെ പല വീടുകളിലേയും സിസിടിവികളിൽ വ്യക്തമാണ്.

വീടുകളുടെ മതിലുകൾ ചാടി കടക്കുകയും, വീടിനു ചുറ്റും കറങ്ങി നടക്കുകയും ചെയ്യുന്ന അജ്ഞാതൻ ആരെന്ന് വ്യക്തമല്ല. മൂന്നുദിവസമായി ഒരു വീട്ടിൽ തന്നെ സ്ഥിരമായി വന്ന ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മാസങ്ങൾക്ക് മുമ്പ് കാംകോ ജംഗ്ഷൻ ഭാഗത്ത് ഇത്തരത്തിൽ മുഖംമൂടി സംഘത്തിൻറെ രാത്രികാല യാത്ര ഉണ്ടായിരുന്നു.പിന്നീട് പോലീസും നാട്ടുകാരും ചേർന്ന് പരിശോധന ശക്തമാക്കിയതോടെ അജ്ഞാതൻ ഇല്ലാതായി. പ്രദേശത്ത് പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ്

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ് തൃശ്ശൂർ:യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്....

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടു

ലിസ്ബണിൽ റെയിൽവേ ട്രാം അപകടത്തിൽപ്പെട്ടു: 15 പേർ കൊല്ലപ്പെട്ടുപോർച്ചുഗലിലെ ലിസ്ബണിലെ വിനോദ...

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത്

ഇന്ത്യയോടും ചൈനയോടും ഇത്തരത്തിൽ സംസാരിക്കരുത് ബെയ്ജിംഗ്: ഇന്ത്യക്കും ചൈനയ്ക്കും മേൽ അമേരിക്കൻ പ്രസിഡന്റ്...

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ

ലഹരിയുമായി മലയാളികളടക്കം ആറുപേർ പിടിയിൽ ബെംഗളൂരു: ബെംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര ലഹരിക്കടത്തു...

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി

തിരുത്തി, പൊലീസ് ഡ്രൈവർ പുതിയ പ്രതി തിരുവല്ല: എ.ഐ.ജി. വിനോദ് കുമാറിന്റെ സ്വകാര്യവാഹനം...

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ് ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവം മാത്രമല്ല, മലയാളികളുടെ...

Related Articles

Popular Categories

spot_imgspot_img