അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; യുദ്ധ വിമാനം വെടിവെച്ചിട്ട് ഇന്ത്യൻ സൈന്യം, ജമ്മുവിൽ ബ്ലാക്ക് ഔട്ട്

ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പ്രകോപനവുമായി പാകിസ്താൻ. ജമ്മു കശ്മീരിൽ വിമാനത്താവളത്തെ ലക്ഷ്യമിട്ടാണ് പാകിസ്താൻ ഡ്രോണാക്രമണം നടത്തിയത്. പാകിസ്ഥാന്റെ എഫ് 16 യുദ്ധവിമാനവും അമ്പതോളം ഡ്രോണുകളും എട്ട് പാക്ക് മിസൈലുകളും ഇന്ത്യൻ സൈന്യം തകർത്തു.

ജമ്മുവിൽ തുടർച്ചയായ അപായ സൈറണുകൾ മുഴങ്ങുകയാണെന്ന് നാട്ടുകാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുൻ കരുതലിന്റെ ഭാഗമായി ജമ്മുവിൽ വെളിച്ചം അണച്ചു. ജമ്മുവിലും കുപ്വാരിയിലും ബ്ലാക്ക് ഔട്ട് ആണ്.

രണ്ടു വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായി രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ടു ചെയ്തു. കശ്മീരിലെ അഖ്നൂർ, സാംബ, കഠ്‌വ എന്നിവിടങ്ങളിൽ വെടിവെപ്പ് നടക്കുന്നതായാണ് വിവരം.

ജമ്മുവിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. ഡ്രോൺ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയെന്ന് ഇന്ത്യൻ സൈന്യം അറിയിച്ചു. നിയന്ത്രണ രേഖയിൽ ഷെല്ലിംഗ് ആക്രമണവും നടക്കുന്നുണ്ടെന്നാണ് വിവരം.

ജമ്മു കശ്മീരിനു പുറമെ പഞ്ചാബിലെ ഗുർദാസ്പുരിലും പഠാൻകോട്ടിലും രാജസ്ഥാന്റെ അതിർത്തി മേഖലകളിലും വിളക്കുകൾ അണച്ചിട്ടുണ്ട്. കശ്മീരിലും പഞ്ചാബിലും ജയ്ഷെ മുഹമ്മദും ലഷ്കറെ തയ്ബയും ആക്രമണം നടത്തിയേക്കാമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ജാഗ്രത കർശനമാക്കിയിരിക്കുകയാണ്.

അതേസമയം പാക്കിസ്ഥാനിൽ നിന്നുള്ള ഉള്ളടക്കങ്ങൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തി. ഒടിടി, സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലും സമൂഹമാധ്യമങ്ങളിലും പാക്കിസ്ഥാനിൽനിന്നുള്ള ഉള്ളടക്കങ്ങൾ ഒരു തരത്തിലും സംപ്രേഷണം ചെയ്യരുതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഉത്തരവിറക്കി.

പാക്ക് സിനിമകൾ, വെബ് സീരീസ്, പാട്ടുകൾ, പോഡ്കാസ്റ്റ് തുടങ്ങി എല്ലാത്തരം ഉള്ളടക്കങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

Other news

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ്

ഓണാഘോഷം അതിരുകടക്കല്ലേ!; മുന്നറിയിപ്പ് ഓണം കേരളത്തിലെ ഏറ്റവും വലിയ ഉത്സവം മാത്രമല്ല, മലയാളികളുടെ...

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം

ഏഷ്യന്‍ കപ്പ് യോഗ്യത; ഇന്ത്യക്ക് വിജയ തുടക്കം ദോഹ: എഎഫ്സി അണ്ടർ-23 ഏഷ്യൻ...

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും

പാലിന് നാല് മുതൽ അഞ്ച് രൂപ വരെ കൂട്ടിയേക്കും കോട്ടയം: സംസ്ഥാനത്ത് പാലിന്...

മാരക വിഷമുള്ള ബ്ലൂ ഡ്രാ​ഗണുകൾ തീരത്തേക്ക്

മാരക വിഷമുള്ള ബ്ലൂ ഡ്രാ​ഗണുകൾ തീരത്തേക്ക് സ്പെയിനിലെ സമുദ്രതീരങ്ങളിൽ വിനോദസഞ്ചാരികളെ ആശങ്കപ്പെടുത്തുന്ന തരത്തിൽ...

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ്

പോലീസുകാർക്കെതിരെ ചുമത്തിയത് ദുർബല വകുപ്പ് തൃശ്ശൂർ:യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്....

പാർട്ടിക്കാർക്കറിയാൻ പാടില്ലാത്ത രഹസ്യങ്ങൾ

പാർട്ടിക്കാർക്കറിയാൻ പാടില്ലാത്ത രഹസ്യങ്ങൾ തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെ ഐസ്‌ക്രീം...

Related Articles

Popular Categories

spot_imgspot_img