web analytics

കൊല്ലം സമ്മേളനത്തോടെ കരുത്തനായി തിരിച്ചുവരുന്നു പി ജയരാജന്‍… സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയേക്കും

സിപിഎമ്മിന്റെ കൊല്ലം സമ്മേളനത്തോടെ കരുത്താര്‍ജ്ജിച്ച് തിരിച്ചുവരവിനൊരുങ്ങുകയാണ് പി ജയരാജന്‍.P Jayarajan is preparing to make a strong comeback with CPM’s Kollam conference

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് പി ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം ലഭിച്ചേക്കും. മുതിര്‍ന്ന നേതാവായിരുന്നിട്ട് കൂടി പി ജയരാജന് സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വം നല്‍കാത്തത് നേരത്തെ പാര്‍ട്ടിയ്ക്കുള്ളില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം രാജി വച്ചായിരുന്നു പി ജയരാജന്‍ 2019ല്‍ വടകര മണ്ഡലത്തില്‍ കെ മുരളീധരനോട് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട പി ജയരാജന് തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനവും നഷ്ടമായി. മത്സരിക്കാനായി പദവിയൊഴിഞ്ഞ പി ജയരാജന് പകരം എം വി ജയരാജനെ ചുമതലപ്പെടുത്തുകയായിരുന്നു.

നിലവില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാണ് പി ജയരാജന്‍. പാര്‍ട്ടിയില്‍ തിരുത്തല്‍ നടപടികളുമായി ശക്തമായി മുന്നോട്ട് പോകുന്ന നേതാവ് കൂടിയാണ് പി ജയരാജന്‍.

ഇപി ജയരാജനെതിരെ ഉയര്‍ന്ന വൈദേകം റിസോര്‍ട്ട് വിവാദവും പാര്‍ട്ടിക്കുള്ളില്‍ വിടാതെ പിന്തുടര്‍ന്നത് പി ജയരാജനായിരുന്നു.

കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയിലും പി ജയരാജന്‍ ഇക്കാര്യം ഉന്നയിച്ചെന്നാണ് വിവരം. കണ്ണൂരിലെ പാര്‍ട്ടിയില്‍ പി ജയരാജന് ജനപിന്തുണയുണ്ടെങ്കിലും വ്യക്തി പൂജ ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍പ്പെട്ട പി ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി നിലപാട് കടുപ്പിച്ചതോടെ നതൃനിരയില്‍ സജീവമായിരുന്നില്ല പി ജയരാജന്‍.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി

ബംഗാളിൽ മുഴുവൻ സീറ്റിലും കോൺഗ്രസ്; മമതയ്‌ക്കെതിരെയും സ്ഥാനാർത്ഥി ഡൽഹി: പശ്ചിമ ബംഗാൾ നിയമസഭാ...

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി ഇടപാടിൽ ദുരൂഹതയേറുന്നു

1171 കഴിഞ്ഞ് 1174; ഇടയിലെ ഫയൽ മാഞ്ഞുപോയോ? എ.കെ.ജി സെന്റർ ഭൂമി...

ഇന്ത്യയെ തകർക്കാൻ പാക് മണ്ണിൽ ഭീകര താവളങ്ങൾ; ഞെട്ടിക്കുന്ന വിവരങ്ങളുമായി യുഎസ് റിപ്പോർട്ട്

ന്യൂഡല്‍ഹി: അയൽരാജ്യമായ പാകിസ്ഥാൻ ഇപ്പോഴും ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായി തുടരുന്നുവെന്ന ഗൗരവകരമായ റിപ്പോർട്ട്...

ചെങ്ങന്നൂരിൽ വൻ ലഹരിവേട്ട! ട്രോളി ബാഗുകളിൽ ഒളിപ്പിച്ചു കടത്തിയത് 50 കിലോ കഞ്ചാവ്; എറണാകുളം സ്വദേശി പിടിയിൽ

പത്തനംതിട്ട: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം ലഹരിവേട്ടയും ശക്തമാകുന്നു. പത്തനംതിട്ട ജില്ലയിലെ പ്രധാന...

Related Articles

Popular Categories

spot_imgspot_img