web analytics

രാത്രികാല ട്രിപ്പുകൾ പാതി വഴിയിൽ നിർത്തുന്നു; സ്വകാര്യ ബസുകൾക്കെതിരെ കടുത്ത നടപടിയുമായി എംവിഡി, 7500 രൂപ പിഴയിട്ടു

ഇരിട്ടി: സ്വകാര്യ ബസുകൾ രാത്രികാല ട്രിപ്പുകൾ പാതിവഴിയിൽ നിർത്തുന്നതിനെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ഇരിട്ടിയിൽ നിന്ന് മലയോര മേഖലകളിലേക്കും കണ്ണൂർ, തലശ്ശേരി ഭാഗങ്ങളിലേക്കും സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ പാതിവഴിയിൽ സർവീസ് നിർത്തുന്നെന്ന പരാതിയെ തുടർന്ന് എംവിഡിയുടെ നടപടി. തലശ്ശേരിയിലേക്ക് പോകേണ്ട ബസ് കൂത്തുപറമ്പിലും കണ്ണൂരിലേക്ക് പോകേണ്ട ബസ് ചാലോടും പേരാവൂരിലേക്ക് പോകേണ്ട ബസ് കാക്കയങ്ങാടും ട്രിപ്പ് അവസാനിപ്പിക്കുന്നെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ കണ്ടെത്തി.

പരിശോധനയുടെ ആദ്യഘട്ടത്തിൽ പാതിവഴിയിൽ സർവീസ്‌ അവസാനിപ്പിച്ച അഞ്ചോളം ബസുകൾക്കെതിരെ നടപടി സ്വീകരിച്ചു. 7500 രൂപ പിഴയും ഇവരിൽ നിന്ന് ഈടാക്കി. ഇരിട്ടി ജോയിൻറ് ആർ.ടി.ഒ. ബി.സാജുവിന്റെ നിർദേശത്തെ തുടർന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ടി.വൈകുണ്ഠൻ, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷനിൽകുമാർ, ഡി.കെ.ഷിജി, കെ. ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

 

Read Also: ‘മദ്യനയ അഴിമതിക്കേസിലെ മാപ്പുസാക്ഷി ഇലക്ടറല്‍ ബോണ്ട് വഴി ബിജെപിയ്ക്ക് 4.5 കോടി നല്‍കി’ ; ഗുരുതര ആരോപണവുമായി ആം ആദ്‌മി

spot_imgspot_img
spot_imgspot_img

Latest news

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം

മിശ്രയുടെ മിന്നൽ, കാമാർഗോയുടെ തിരിച്ചടി! കൊച്ചിയിൽ തീപാറുന്ന പോരാട്ടം കൊച്ചിയിലെ ജവഹർലാൽ നെഹ്റു...

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

Other news

Related Articles

Popular Categories

spot_imgspot_img