തിരുവനന്തപുരം: 25 കോടി രൂപ ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പര്‍ 2024 (BR 99) ലോട്ടറി ടിക്കറ്റിന് ആദ്യ ദിവസം മികച്ച വില്‍പ്പന. വ്യാഴാഴ്ച വൈകുന്നേരം 4 മണി വരെയുള്ള കണക്കനുസരിച്ചു 6,01,660 ടിക്കറ്റുകളാണ് വിറ്റത്.Over six lakh tickets were sold within hours of Thiruvonam Bumper being released
ആദ്യ ഘട്ടം ആകെ അച്ചടിച്ച 10 ലക്ഷം ടിക്കറ്റുകളില്‍ 6 ലക്ഷത്തിലധികം ടിക്കറ്റുകള്‍ ആദ്യ ദിനം തന്നെ വിറ്റഴിഞ്ഞു. കൂടുതല്‍ ടിക്കറ്റുകള്‍ വിപണിയില്‍ എത്തിക്കാനുള്ള നടപടികള്‍ ലോട്ടറി വകുപ്പ് ആരംഭിച്ചു.
500 രൂപയാണ് ടിക്കറ്റ് നിരക്ക്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും.
ഓരോ പരമ്പരയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും. കൂടാതെ 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.