കുരുതിക്കളമായി ഇസ്രയേൽ- പലസ്തീൻ യുദ്ധം; പുലർച്ചെ വരെയുള്ള കണക്കു പ്രകാരം കൊല്ലപ്പെട്ടവർ അഞ്ഞൂറിലധികം

ടെൽ അവീവ്: ഇസ്രയേൽ- പലസ്തീൻ യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 500 കവിഞ്ഞു. ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിൽ 300 ലധികം പേരും ഹമാസിനെതിരായ ഇസ്രയേൽ ആക്രമണത്തിൽ 250 ലധികം പേരും കൊല്ലപ്പെട്ടതായാണ് വിവരം. ഇസ്രയേലിന്റെ തിരിച്ചടിയിൽ 1610 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്യുന്നു. അടുത്ത കാലത്ത് ഇസ്രയേലിനെതിരെയുണ്ടായ കനത്ത ആക്രമണമാണിത്. ഇവിടെ മാത്രമായി ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രയേലിന്റെ‌ മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ ഉൾപ്പെടെ ഹമാസ് ബന്ദികളാക്കി വെച്ചിരിക്കുകയാണ്. ഇവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടും. ബന്ദികളാക്കിയവരിൽ പലരേയും ​ഗാസയിലേക്ക് കടത്തിയതായാണ് സൂചന. ഏറ്റുമുട്ടലിൽ ഇസ്രയേലിന്റെ ഐഡിഎഫ് കമാൻഡർ കേണൽ ജൊനാഥൻ സ്റ്റയിൻ ബർഗ് കൊല്ലപ്പെട്ടു. ഇസ്രയേലിൽ മാത്രം ആയിരത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

അതേസമയം ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇറാൻ ആണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഹമാസ്. തങ്ങൾക്ക് ഇറാനിൽ നിന്ന് സഹായം ലഭിച്ചെന്ന് ഹമാസ് പറയുന്നു. ഇസ്രയേലിന് ഉള്ളിൽ കടന്ന് കഴിഞ്ഞ ദിവസമാണ് ഹമാസ് ആക്രമണം നടത്തിയത്. ഹമാസിന്റെ ആക്രമണത്തെ അഭിമാനകരമെന്നാണ് ഇറാൻ വിശേഷിപ്പിച്ചത്.

കരമാർഗവും കടൽ മാർഗവും ഗാസയിൽ ആക്രമണം കടുപ്പിക്കാനാണ് ഇസ്രയേലിന്റെ തീരുമാനം. ഹമാസിന്റെ 17 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടിരുന്നു. അതേസമയം പോരാട്ടം കനത്തതോടെ ഇസ്രയേലിലേക്കുള്ള വിമാന സർവീസ് എയർ ഇന്ത്യ റദ്ദാക്കി. ന്യൂഡൽഹിയിൽ നിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കും അവിടെനിന്ന് തിരിച്ചുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. സുരക്ഷാ സാഹചര്യം പരിഗണിച്ചാണ് തീരുമാനം. ആക്രമണം തുടരുമെന്ന് ഹമാസും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രയേലിനെതിരായ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണമാണ് ഇസ്രയേലിന്റെ യുദ്ധ പ്രഖ്യാപനത്തിലേക്ക് നയിച്ചത്. 20 മിനുട്ടിനിടെ 5000 റോക്കറ്റുകൾ ഇസ്രയേലിനെതിരെ തൊടുത്തതായി ഹമാസ് അവകാശപ്പെടുന്നു.

Read Also: ഇസ്രായേലിൽ ഉള്ള ഇന്ത്യക്കാർക്ക് ജാഗ്രതാ നിർദേശം

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

കുപ്പി ബന്ധു കാണാതിരിക്കാൻ മതിലു ചാടി: അരയിലിരുന്ന മദ്യക്കുപ്പി പൊട്ടി യുവാവിന് ദാരുണാന്ത്യം

അരയില്‍ തിരുകി വച്ചിരുന്ന മദ്യക്കുപ്പി പൊട്ടി ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു....

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ സ്വീകരിച്ച് ഹൈക്കോടതി; എതിർ കക്ഷികൾക്ക് നോട്ടീസ്

തിരുവനന്തപുരം:ഷാരോൺ വധക്കേസിൽ കുറ്റവാളി ഗ്രീഷ്‌മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു....

ഓൺലൈൻ മാധ്യമങ്ങൾക്ക് ഇനി ലൈസൻസ് ലഭിക്കില്ല

കു​വൈ​ത്ത്: കു​വൈ​ത്തി​ൽ ഓ​ൺ​ലൈ​ൻ മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കു​ന്ന​ത് നി​ർ​ത്തി​വെ​ക്കാനുള്ള കടുത്ത തീരുമാനവുമായി...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനന്തുകൃഷ്ണനെ പരിചയപ്പെടുത്തിയത് കോൺഗ്രസ് നേതാവ്; ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ് ചെയർമാൻ

കൊച്ചി: ഓഫർ തട്ടിപ്പിൽ തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന് സായ് ട്രസ്റ്റ്...

“എയർ ഇന്ത്യ ലണ്ടൻ സർവീസ് തുടരും “എന്ന രീതിയിൽ വാർത്തകൾ കാണുന്നു…ഇത് ശരിയല്ലെന്ന് സിയാൽ

"എയർ ഇന്ത്യ ലണ്ടൻ സർവീസ് തുടരും "എന്ന രീതിയിൽ വാർത്തകൾ കാണുന്നു.ഇത്...

Related Articles

Popular Categories

spot_imgspot_img