വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; സ്പെഷ്യൽ പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പൊലീസ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെ സസ്പെൻഡ് ചെയ്തു; ക്രിമനൽ നടപടികൾക്കും ശുപാർശ; സംഭവം കണ്ണൂരിൽ

കണ്ണൂർ: വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ തടയാതിരുന്ന പോളിങ് സംഘത്തിലെ ഉദ്യോഗസ്ഥരെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ സസ്പെൻസ് ചെയ്തു. സ്പെഷ്യൽ പോളിങ് ഓഫിസർ, പോളിങ് അസിസ്റ്റന്റ്, മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പൊലീസ് ഓഫിസർ, വിഡിയോഗ്രാഫർ എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.

നിയമ വിരുദ്ധമായി പ്രവർത്തിച്ച വ്യക്തിക്കും തെരഞ്ഞെടുപ്പു സംഘത്തിനുമെതിരെ ക്രിമനൽ നടപടികൾക്കും ശുപാർശ നൽകിയിട്ടുണ്ട്. സിറ്റി പൊലീസ് കമ്മീഷണർ വഴി കല്യാശ്ശേരി ഉപവരണാധികാരി ഔദ്യോഗികമായി കണ്ണപുരം പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട്‌ ചെയ്തിട്ടുമുണ്ട്.

കല്യാശ്ശേരി പഞ്ചായത്തിൽ 164ാം ബൂത്തിൽ ഏപ്രിൽ 18 നാണ് നടപടിക്ക് ഇടയാക്കിയ സംഭവം. എടക്കാടൻ ഹൗസിൽ ദേവി(92)യുടെ വീട്ടിലെത്തി വോട്ട് ചെയ്യിക്കുമ്പോൾ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ബാഹ്യ ഇടപെടൽ ഉണ്ടായെന്നാണ്ആക്ഷേപം. സംഭവത്തിൽ മണ്ഡലം ഉപവരണാധികാരി നടത്തിയ അന്വേഷണത്തെ തുടർന്നാണ് നടപടി.ഇന്ത്യൻ ശിക്ഷ നിയമം 171(സി ) വകുപ്പിന്റെ ലംഘനവും സംഭവത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടിൽ പറഞ്ഞു.

അഞ്ചാം പീടിക കപ്പോട്കാവ് ഗണേശൻ എന്നയാൾ വോട്ടിങ് നടപടിയിൽ ഇടപെട്ടു എന്നും ഇത് ജനപ്രതിനിധ്യ നിയമത്തിന്റെ 128(1) വകുപ്പിന്റെ ലംഘനമാണെന്നും ജില്ലാ കലക്ടർ മുഖ്യ തിരഞ്ഞെടുപ്പ്‌ ഓഫിസർക്ക് നൽകിയ റിപ്പോർട്ടിൽ പറഞ്ഞു. ഇവർക്കെതിരെ വകുപ്പ് തല നടപടിക്കും പൊലീസ് അന്വേഷണത്തിനും ജില്ലാ കലക്ടറുടെ റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ

മദ്യപിച്ച് സ്കൂൾ ബസ് ഓടിച്ച 5 ഡ്രൈവർമാർ പിടിയിൽ കൊല്ലം: നഗരത്തിൽ സിറ്റി...

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

Other news

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ

യാത്രയയപ്പ് ചടങ്ങിൽ സിനിമാഗാനം പാടി; തഹസിൽദാറിന് സസ്പെൻഷൻ സിനിമാഗാനം പാടിയതിന് സസ്പെൻഷൻ ലഭിച്ചിരിക്കുകയാണ്...

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം

ഇനി വരാനിരിക്കുന്നത് ഹൈഡ്രജൻ ട്രെയിനുകളുടെ കാലമായിരിക്കും; പരീക്ഷണ ഓട്ടം വിജയം ന്യൂഡൽഹി: രാജ്യത്തെ...

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ

പുതു തലമുറയെ കാളവണ്ടി യുഗത്തിലേക്ക് കൂട്ടിക്കൊണ്ടു പോയി ഇടുക്കിയിലൊരു കർഷകൻ കട്ടപ്പന: ആധുനിക...

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

മൂന്നേകാൽ കിലോയോളം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ പത്തനംതിട്ടയിൽ കഞ്ചാവ് കൈവശം വച്ചതിന് കേസുകളുള്ള...

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത് വൻ വിലക്കുറവ്

ദീപാവലി കളറാക്കാൻ കാറ് വാങ്ങാം; ജിഎസ്ടി നിരക്ക് കുറയ്ക്കാൻ കേന്ദ്രം; വരാനിരിക്കുന്നത്...

വിൽപ്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി വിഴിഞ്ഞം സ്വദേശി അറസ്റ്റിൽ

വിഴിഞ്ഞത്ത് വിൽപ്പനയ്ക്കെത്തിച്ച നാലു കിലോ കഞ്ചാവുമായി വിഴിഞ്ഞം സ്വദേശി അറസ്റ്റിൽ. വിഴിഞ്ഞം...

Related Articles

Popular Categories

spot_imgspot_img