ചേർത്തല: ചേർത്തലയിൽ ബൈക്ക് അപകടത്തിൽപെട്ട് കോളജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.
ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ഗുരുതരപരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാംവാർഡ് വളവനാട് ചേറുവെളി സജിമോന്റെയും ലിജിമോളുടെയും മകൻ അജയ്(19)ആണ് അപകടത്തിൽ മരിച്ചത്.
ചേർത്തല എസ്എൻപുരം എസ്എൻ ട്രസ്റ്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർഥിയാണ് അജയ്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. നാലുംകൂടിയ കവലയിലായിരുന്നു അപകടം.
ബസ് വരുന്നതുകണ്ട് ബൈക്ക് പെട്ടെന്ന് നിർത്താൻ ശ്രമിച്ചെങ്കിലും ബസിനടിയിലേക്കു ബൈക്ക് തെന്നിവീണാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ അജയിയെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ: അക്ഷയ്.